Sunday, February 02, 2020

ദാനം ആപത്തുകളെ തടയും
ശ്രീരാമകൃഷ്ണ പരമഹംസര് കാശീപുരോദ്യാനത്തില് താമസിക്കുന്ന കാലം. അവസാനനാളുകളായിരുന്നു അത്. കടുത്തരോഗം. പക്ഷേ അദ്ദേഹമാകട്ടെ നിറഞ്ഞ ആനന്ദത്തിലും.

ഡോ. സര്ക്കാര് പരിശോധന കഴിഞ്ഞിട്ട് പരമഹംസരോട് പറഞ്ഞു “എനിക്കെല്ലാമുണ്ട്, ധര്മ്മം, കീര്ത്തി, ഭാര്യ, മക്കള്, ആരോഗ്യം. പക്ഷേ മനഃസുഖം മാത്രമില്ല. ഞാനെന്തു ചെയ്യണം?

ശ്രീരാമകൃഷ്ണദേവന് അരുളിയതിങ്ങനെ, “കുഞ്ഞേ നീ സമ്പാദിക്കുന്നത് മറ്റുള്ളവരുടെ രോഗത്തില് നിന്നാണ്. നിര്ദ്ധനരായ രോഗികള്ക്ക് വേണ്ടി കുറച്ചു ധനം ചിലവഴിക്കൂ. അവരെ കഴിയും വിധം സൗജന്യമായി സേവിക്കൂ. ഇങ്ങനെ ചെയ്താല്, ഒരു സംശയവും വേണ്ട, ശാന്തിയും, സമാധാനവും എന്തിന് ഐശ്വര്യവും നാള്ക്കുനാള് നിനക്ക് വര്ദ്ധിക്കും.”

കുറച്ചുനാള്ക്കുശേഷം ഡോക്ടര് പറഞ്ഞു, “അങ്ങയുടെ’സേവന മന്ത്രം’വളരെ ശക്തിയേറിയതു തന്നെ. ഞാനിപ്പോള് ശാന്തിയും, സുഖവും അറിയുന്നു.”

ദാനം ആപത്തുകളെ തടയും എന്ന വചനം ഓര്ക്കൂ. കൊടുക്കുന്നവനേ ഈശ്വരന് കലവറയില്ലാതെ കൊടുക്കൂ.
sreyas

No comments:

Post a Comment