Monday, February 24, 2020

ഭഗവാനേ.....
എൻറെ പൊന്നു കൃഷ്ണാ.....
ആദ്ധ്യാത്മിക മേഖലയിലെ മത്സരം... അപാരം കൃഷ്ണാ....

അയ്യയ്യോ...ഇത് ചെയ്യല്ലേ...കൃഷ്ണാ....

നിനക്ക് എല്ലാവരും ഒരു പോലെ...
പക്ഷേ...നിന്നെ എല്ലാവരും ഒരു പോലെയാണോ കാണുന്നത്....

അന്നും ഇന്നും എന്നും നിൻറെ പാവങ്ങളായ ഭക്തർ മാറ്റിനിർത്തപ്പെടേണ്ടവരാണോ....
ഒന്നൂല്ല്യ...സഖേ...
ചില..അനുഭവങ്ങൾ...ത്രയുള്ളൂ....

നിൻറെ നാമങ്ങളും ചൊല്ലി...നിന്നോടു സല്ലപിച്ചും..വഴക്കുണ്ടാക്കിയും ...
നിന്നിലലിയാൻ വെമ്പി നില്ക്കുന്ന എനിക്ക്...എന്നെ ആരെങ്കിലുംമൊക്കെ ചവിട്ടിയരക്കുന്നതും വിലക്കേർപ്പെടുത്തുന്നതുമാണ് എനിക്കിഷ്ടമെന്ന് നിനക്കറിയാം....

അല്ലെങ്കിലും നിൻറെ...സങ്കല്പമേ നടക്കൂ....

ഈ പാവപ്പെട്ടവൾ നിൻറെ കഥാ പുസ്തകമെടുത്തത് ഒരു തെറ്റാണോ....കണ്ണാ....

അത്..സമ്പന്നർക്കും ഉന്നത കുലജാതർക്കും  ഇപ്പോഴത്തെ ഉന്നത വിദ്യാഭ്യാസമുള്ളവർക്കും മാത്രമേ...
ആകാവുള്ളുവോ.....എൻ സഖേ...
കൃഷ്ണാ.....

എന്തായാലും ആർക്കെങ്കിലുമൊക്കെ തെറ്റായി തോന്നുന്നുണ്ടെങ്കിൽ കൃഷ്ണാ.....
നീ എന്നോട് ക്ഷമിക്കണം ..ട്ടോ....
             ഏതായാലും കൃഷ്ണാ...
ക്ഷമയ്ക്കും സഹനത്തിനും എനിക്ക് അവാർഡ് കിട്ടിയേക്കും....

ഏകാന്തത ഏറെ ഇഷ്ടപ്പെടുന്നു...
ഒറ്റപ്പെടുന്തോറും മനന ംചെയ്യാനുള്ള അവസരം കിട്ടുന്നു...
കൂടുതൽ ഇച്ഛാശക്തി ഉണ്ടാകുന്നു....
എല്ലാം നല്ലതിന്....

കഥ കേൾക്കുന്തോറും കഥയില്ലാതാകുന്നുവോ....മാനുഷർ....

എന്തെന്തു..സപ്താഹങ്ങൾ...നിരന്തരം....
അവിടെ..ഇവിടെ.....എവിടെയും.....

എന്നിട്ടും...എന്തേ...ഭഗവാനേ....

ആചാര്ന്മാർ മാറി മാറി വരുന്നു....
എന്തൊക്കെ സദ് വാണികൾ കേട്ടാലും....

മനുഷ്യ മനസ്സുകൾക്ക്...മാറ്റം കാണുന്നത്....വളരെ കുറവ്...

എന്തിനാ  ,ആർക്കു വേണ്ടിയാ  സപ്താഹങ്ങൾ....
ഈ അറിവില്ലാ പെെതലിനു പറഞ്ഞു തരണേ.....

കൃഷ്ണാ....
എനിക്കൊന്നുമറിയില്ല....ആകെ അന്ധാളിച്ചു നില്ക്കുന്നു...നിന്നെ അറിയാനുള്ള ശ്രമത്തിൽ!!!

എന്തായാലും നമ്മൾ തമ്മിലുള്ള ബന്ധം....ആർക്കും മുറിച്ചു മാറ്റാനാകാത്ത ആ ബന്ധം....ജന്മ ജന്മാന്തരങ്ങളായി തുടരുന്നു.....ഇനിയും..തുടർന്നു കൊണ്ടേയിരിക്കും.....

എനിക്ക് ഒന്നുമില്ലാത്തവൾ...നിനക്കും ഒന്നുമില്ലാത്തവൻ...എന്നാൽ.....എല്ലാം....നിൻറേതു മാത്രം....
ഈ ഞാനും......ഞാൻ പോകുമ്പോൾ....നീയും ഞാനും ഒന്ന്....
ഞാനില്ലാണ്ടാകുവാൻ 
അനുഗ്രഹിക്കൂ.....

എങ്ങും നിൻ നാമം അലയടിക്കട്ടെ....അതിലലിഞ്ഞ്
ഞാൻ പോകട്ടെ....

കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ കൃഷ്ണാ....

ലോകാഃസമസ്താഃ സുഖിനോ ഭവന്തു

No comments:

Post a Comment