Sunday, February 23, 2020

ഓംഃ യോഗി ഒരു തത്ത്വം കെെകൊള്ളുക.  ആ ഒറ്റ തത്ത്വത്തെ സ്വന്തം പ്രാണനാക്കി വെക്കുക.  അതിനെപ്പറ്റി വിചാരിക്കുക. അതുതന്നെ സ്വപ്നം കാണുക, അതുതന്നെ ജീവിതസര്‍വ്വസ്വമാക്കുക.  മസ്തിഷ്ക്കവും മാംസപേശികളും നാഡികളും സര്‍വ്വാംഗവും ആ ഒരു തത്ത്വം കൊണ്ട് നിറയട്ടെ; മറ്റു വിചാരങ്ങളെ വെടിയുക.  മനസ്സിനെ അലട്ടാതിരിക്കുക.  മനസ്സിന് അലട്ടുണ്ടാക്കുന്നവരുമായി  സഹവസിക്കാതിരിക്കുക.  ചില ആളുകളും ചില സ്ഥലങ്ങളും ചില ഭക്ഷ്യങ്ങളും നിങ്ങള്‍ക്കു വെറുപ്പുണ്ടാക്കുമല്ലോ അവ പരിത്യജിക്കണമെന്നുമാത്രമല്ല പരമപദം പ്രാപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എല്ലാത്തരം കൂട്ടുകെട്ടും നല്ലതായാലും ചീത്തയായാലും പരിത്യജിക്കതന്നെവേണം.  ഫലചിന്തകൂടാതെ നിഷ്ഠയില്‍ നിമഗ്നനാവുക ആഗ്രഹിക്കുന്നതു ലഭിക്കും .

No comments:

Post a Comment