Saturday, February 22, 2020

ശ്രീരാമകൃഷ്ണപരമഹംസരുടെ വചനങ്ങൾ
------------------------------------------------
                    ആനന്ദത്തിന്റെ മഹാസമുദ്രത്തിൽ ഊളയിടുന്നവൻ അനശ്വരനായിത്തീരുന്നു . അനശ്വരമായ ആനന്ദമാണെന്നാണ് പ്രഭുവെപ്പറ്റി വേദങ്ങൾ ബോധിപ്പിക്കുന്നത് . അതിൽ പ്രവേശിക്കുന്നവൻ മരണത്തിൽ നിന്നും സ്വതന്ത്രനായിഭവിക്കുന്നു . ചിലർക്ക് ഒരു തെറ്റിദ്ധാരണയുണ്ട് . അതിരുകവിഞ്ഞ ബ്രഹ്മധ്യാനം മനോനിലയെ തകരാറിലാക്കുമെന്ന് . ബ്രഹ്മധ്യാനത്തിലൂടെ ഒരുവർക്കും സമനില നഷ്ടപ്പെടുന്നതല്ല . താൻ കർത്താവാണെന്ന വിചാരം കൂടാതെയും കർമ്മഫലേച്ഛ കൂടാതെയും കഴിയുകയെന്നതാണ് ഭേദം . ഇത്തരം നിസ്വാർത്ഥകർമ്മങ്ങൾ പരമപ്രേമത്തിലേക്ക് നയിക്കുന്നു . അത്തരം കർമ്മങ്ങൾ ഹൃദയത്തെ ശുദ്ധീകരിക്കുകയും അവസാനം ദൈവബോധം കൈവരുത്തുകയും ചെയ്യുന്നു . മനുഷ്യന് ഇവിടെ സ്വന്തം മട്ടിൽ നന്മയൊന്നും ചെയ്യാനില്ല . സർവ്വവും അവിടുത്തെ ഇച്ഛ . സൂര്യചന്ദ്രന്മാരെ സൃഷ്ടിച്ച അവൻ എന്തും ലോകനന്മക്കായിത്തന്നെ ചെയ്യുന്നു .

No comments:

Post a Comment