Thursday, February 20, 2020

ഹിമവല് പാദങ്ങളിലൂടെ

ഹിമാലയപര്വ്വതങ്ങളെ നെഞ്ചിലേറ്റുന്നവള്. സീതാദേവിയും ശ്രീബുദ്ധനും ജന്മംകൊണ്ട പുണ്യഭൂമി. മഞ്ജുശ്രീ ദേവത വാള്മുനകൊണ്ട് നാഗനിഗ്രഹം ചെയ്‌തെടുത്തയിടം. സാളഗ്രാമങ്ങളുടെയും രുദ്രാക്ഷങ്ങളുടെയും വിളനിലം. വശ്യമനോഹരമായ പ്രകൃതിയിലൂടെയും, ആത്മവിഹായസ്സിലൂടെയും ഭാരതീയ സംസ്‌കൃതിയുടെ അന്യാദൃശമായ അനുഭവങ്ങള് നല്കുന്ന ഒരു തീര്ത്ഥയാത്ര

ഉത്തര്പ്രദേശിലെ ഖൊരക്ക്പൂരില്നിന്നുമാണ് നേപ്പാള് യാത്രകള് ആരംഭിക്കുന്നത്. കൃത്യം 70 കിലോമീറ്റര് അകലെ അതിര്ത്തി പട്ടണമായ സോണാലി. സഞ്ചാരികളും തീര്ത്ഥാടകരും അടങ്ങുന്ന സംഘത്തോടൊപ്പമായിരുന്നു യാത്ര. വിമാനങ്ങളിലും തീവണ്ടികളിലുമായെത്തി ഖൊരക്ക്പൂരില് എല്ലാവരും ഒത്തുചേര്ന്നു. ഇവിടെ നിന്ന് യാത്ര തിരിക്കുമ്പോള് നേരം സന്ധ്യയായി. റപ്തി നദിക്കരയാകെ ചുവപ്പണിഞ്ഞു നിന്നു. വിജനമായ ഗോതമ്പുപാടങ്ങള് പിന്നിട്ടുകൊണ്ടിരുന്നു. സോണാലി മുതല് സിദ്ധാര്ത്ഥ ദേശീയപാതയിലൂടെയായി യാത്ര. തിലോത്തമയും കടന്നു കലിഗാനഗറില് എത്തി. തിനവു നദിയെ കണ്ടു. മലയിടിച്ചിലില് താറുമാറായ പാതകള്. ഭയാനകമായ താഴ്‌വാരങ്ങള്. തിനവിനോട് വിടപറഞ്ഞ് ദൊബാനില്നിന്നും വലത്തോട്ട് തിരിഞ്ഞു. റാംദി മുതല് പ്രതാപിയായ കാളിഗന്ധകിയാണ് കൂട്ട്. നേപ്പാളിന്റെ പുണ്യ നദിയാണ് കാളിഗന്ധകി. ചെങ്കുത്തായ മലനിരകളില് പാതിരാവും കടന്നുപോയി.

മഞ്ഞുഗോപുരവും പാതാള നദിയും

പോക്കറയില് എത്തുമ്പോള് പുലരിയോടടുത്തു. മഞ്ഞുമലകളില്നിന്ന് താഴേക്കിറങ്ങി വന്ന സുഖകരമായൊരു കുളിര്. അധികം വിശ്രമിക്കുവാന് സമയമില്ല. പ്രഭാതം ഉണരുകയാണ്. ക്യാമറയുമായി നാലുനിലകള് കയറി റൂഫ് ടോപ്പിലെത്തി. മുന്നില് തെളിഞ്ഞുനില്ക്കുന്നു ആ അത്യപൂര്വദൃശ്യം. പ്രഭാത വെയിലില് പരിലസിക്കുന്ന ഹിമവാന്റെ മഞ്ഞുഗോപുരങ്ങള്. പ്രസന്നമായ അന്തരീക്ഷം. ഉദിച്ചുയരുന്ന സൂര്യന്. മധുരതരമായ കിളിപ്പേച്ചുകള്. പൂക്കള് വര്ണ്ണാഭമാക്കിയ മലഞ്ചെരിവുകള്. തലങ്ങും വിലങ്ങും പറക്കുന്ന വിമാനങ്ങള്, ഗ്ലൈഡറുകള്. ഹിമവല് ഗോപുരങ്ങളെ അടുത്ത് കാണുവാനായി ടുറിസ്റ്റുകളുമായി പറക്കുന്നവയാണ്.

ഗുപ്‌തേശ്വര് മഹാദേവ് ഗുഹയിലേക്കായിരുന്നു ആദ്യ യാത്ര. നഗരമധ്യത്തില് തന്നെയാണത്. കച്ചവട സ്ഥാപനങ്ങള് നിറഞ്ഞ ഇടുക്കുപാതയിലൂടെ താഴേക്കിറങ്ങി. ഗുഹയിലേക്കിറങ്ങുവാന് ടിക്കറ്റെടുക്കണം. ഒറ്റയടിപ്പാത. ചുമരുകളില് പലതരം ശില്പങ്ങള്. അവസാനത്തില് ഒരു ശിവപ്രതിഷ്ഠ. വീണ്ടും താഴേക്കിറങ്ങിയാല് വിശാലമായ പാതാള ഗുഹ. അടര്ന്നുപോയ ചുണ്ണാമ്പു കല്ലില് രൂപപ്പെട്ടിരിക്കുന്നതാണ് ഗുഹ. ചുറ്റിലും ചുണ്ണാമ്പു കല്ലിന്റെ വെളുത്ത അടരുകള്. താഴേക്കുപതിക്കുന്ന നീര്മുത്തുകള്. നൂറു മീറ്ററോളം താഴേക്ക് ഇറങ്ങിച്ചെല്ലാം. ചില ഭാഗങ്ങളില് പാളികള് അടര്ന്നുകിടക്കുന്നു. ചിലഭാഗങ്ങളില് കോണ്ക്രീറ്റ് ലൈനിങ് നടക്കുന്നുണ്ട്. ഗുഹയ്ക്കുള്ളില് വെളിച്ചം പരിമിതം. ദുരൂഹമായി അലയടിച്ചെത്തുന്ന നീര്വീഴ്ചകളുടെ ഒച്ച. സഞ്ചാരികള്ക്കു ഇതൊരു അത്ഭുത ലോകം തന്നെ. പോക്കറ നഗരം ഇത്തരം അനേകം പാതാള ഗുഹകള്ക്കു മുകളിലാണ് സ്ഥിതിചെയ്യുന്നതത്രേ.

ഗുപ്‌തേശ്വര് ഗുഹപോലെ ഒരു പാതാള നദിയുമുണ്ട് പോക്കറയില്. അത്തരമൊരു നദിയിലാണ് ഡേവിസ് ഫാള് വെള്ളച്ചാട്ടം. വേനല്കാലമായിരുന്നതിനാല് വെള്ളച്ചാട്ടത്തിന്റെ ശക്തി കുറവായിരുന്നു. വളരെ അടുത്തകാലത്താണ് പോക്കറയില് ഇങ്ങനെയൊരു വെള്ളച്ചാട്ടമുണ്ടെന്നു കണ്ടുപിടിച്ചത്. ഫേവ തടാകത്തില് നിന്നുമാണത്രെ ഈ നീരൊഴുക്ക് ആരംഭിക്കുന്നത്. ഒന്നര കിലോമീറ്റര് ഭൂമിക്കടിയിലെ അജ്ഞാതപാതയിലൂടെ ഒഴുകിയെത്തി രണ്ടു കുന്നുകള്ക്കിടയില് അത്യഗാധതയിലേക്കു ആഞ്ഞു പതിക്കുന്ന വെള്ളച്ചാട്ടം കുറച്ചുദൂരം മുന്നോട്ടു പോയി വീണ്ടും നിഗുഢമായ ഒരു പാതാള ഗുഹയിലേക്ക്. പിന്നീട് ഈ നദിക്ക് എന്ത് സംഭവിക്കുന്നു എന്നതില് ഇന്നും ആര്ക്കും ഒരു തിട്ടവുമില്ല.

ബിന്ദാവാസിനി ക്ഷേത്രത്തിലേക്കായിരുന്നു അടുത്ത യാത്ര. വലിയൊരു കുന്നിന് മുകളിലാണ് ക്ഷേത്രം. നിരവധി പടികള് കയറി എത്തണം. ക്ഷേത്രാങ്കണത്തില് ഭംഗിയുളള അനേകം ഹിമാലയന് പൂക്കള്. ദൂരെ ഹിമവാന്റെ മഞ്ഞിന് തലപ്പുകള് കാണാം. ഹിന്ദുക്കളും ബുദ്ധ മതസ്ഥരും ഒരുപോലെ ആരാധിക്കുന്ന പുരാതന ക്ഷേത്രമാണ് ബിന്ദാവാസിനി ക്ഷേത്രം. രാധയാണ് പ്രതിഷ്ഠ. രാധ തുളസീ ദേവിയുടെ അവതാരമായി കണക്കാക്കപ്പെടുന്നതിനാലാണ് ബിന്ദാവാസിനിയെന്ന് പേരുണ്ടായത്. ചെറുതും വലുതുമായി പോക്കറയില് വേറെയും ഉണ്ട് നിരവധി ക്ഷേത്രങ്ങള്.

അന്നപൂര്ണയുടെ പ്രതിബിംബങ്ങള്

ഉച്ചകഴിഞ്ഞു ഫേവ തടാകത്തില് എത്തുമ്പോള് സന്ദര്ശകരുടെ തിരക്കിലേക്കാണ് ഇറങ്ങിച്ചെന്നത്. നേപ്പാളിലുള്ള എട്ടു തടാകങ്ങളില് ഏറ്റവും സുന്ദരിയും ബാഗ്നസ്സ് തടാകം കഴിഞ്ഞാല് രണ്ടാം സ്ഥാനം അലങ്കരിക്കുന്നതും ഫേവ തടാകമാണ്. തടാകമാധ്യത്തില് മകുടം ചാര്ത്തി നില്ക്കുന്ന ഒരു കൊച്ചു ദ്വീപ്. നീല നിറത്തിലുള്ള തുഴവള്ളങ്ങള് ചാഞ്ചാടി നില്ക്കുന്ന ഓളപ്പരപ്പുകളില് അന്നപൂര്ണ കൊടുമുടികളുടെ പ്രതിബിംബങ്ങള് കാണാം. ദൂരെ ഉയരത്തില് പഗോഡ സ്തുപയുടെ സ്വര്ണമിനാരങ്ങള് വെയിലേറ്റു തിളങ്ങുന്നു. എങ്ങും കച്ചവടക്കാരുടെ ബഹളം. തിരക്കൊന്നടങ്ങിയപ്പോളാണ് ദ്വീപിലേക്കുള്ള ബോട്ടില് കയറിയത്. ദ്വീപിനുള്ളിലാണ് താള് ബരാഹി ക്ഷേത്രം. രാജ്യം ഭരിച്ചിരുന്ന കുല്മന്ദന്ഷാ രാജാവിന് ദുര്ഗാദേവിയുടെ സ്വപ്‌നദര്ശന പ്രകാരം നിര്മ്മിച്ചതാണ് ഈ വിഷ്ണു ക്ഷേത്രം. വയസ്സ് നിര്ണ്ണയിക്കുവാനാകാത്ത ഒരു സാല മരം ദ്വീപിലുണ്ട്. ദ്വീപിനു ചുറ്റിലും കൊടുമുടികള് തെളിയുന്ന നീലജലാശയം. നല്ല തണുത്ത കാറ്റ്. ദ്വീപില് നിന്ന് തിരിച്ചിറങ്ങുമ്പോള് വൈകുന്നേരമായി. ഇരുട്ടിന്റെ കമ്പളം പോക്കറയെ പൊതിഞ്ഞു തുടങ്ങുന്നു. ചുറ്റിലും നക്ഷത്രങ്ങളെ ചുംബിക്കുന്ന മലനിരകള്. പ്രകാശിതമായ തെരുവുകള്. അലസമായി നടന്നു നീങ്ങുന്ന ടൂറിസ്റ്റുകള്. ഹോട്ടലുകളില് നിന്നും ഡിന്നര് പാര്ട്ടികളുടെ നേര്ത്ത സംഗീതം.

രാവിലെ തന്നെ കാഠ്മണ്ഡുവിലേക്കുള്ള യാത്ര തുടങ്ങി. പോക്കറയുടെ നഗരപ്രാന്തങ്ങള് പിന്നിടുകയാണ്. ഗ്രാമങ്ങള് കണ്ടു തുടങ്ങി. കുന്നിന് ചെരിവുകളും നെല്പ്പാടങ്ങളും. പലയിടങ്ങളിലും കേരളം പോലെയുണ്ട്. രണ്ടു തട്ടുകളായുള്ള പുല്ലുമേഞ്ഞ വീടുകള്. മുന്നില് വേലിപ്പടര്പ്പുകളും കന്നുകാലികള്ക്കുള്ള കൂടുകളും. പശ്ചാത്തലത്തില് സാലമരക്കാടുകളും മഞ്ഞുമലകളും. നേപ്പാളി ഗ്രാമങ്ങളുടെ നേര്ചിത്രങ്ങള്. ദാമോളിയും തനഹാനും കഴിഞ്ഞപ്പോള് മലഞ്ചെരിവുകളായി. ഒരു വശത്ത് വളരെ ആഴത്തില് തൃശ്ശൂലി നദി. ഇടതുകരയിലൂടെയാണ് പാത. ഹിമാലയന് ഭൂപ്രകൃതിയിലുള്ള മലകള്. വെള്ളാരം കല്ലുകള് നിറഞ്ഞ ആഴമേറിയ നദീതടങ്ങള്. കുത്തിയൊഴുകുന്ന നദിക്കു കുറുകെ ഇടയ്ക്കിടെ എട്ടുകാലിവലകള്പോലെ തൂക്കുപാലങ്ങള്. ജനജീവിതം വളരെ ദുസ്സഹമാണ്. കുത്തനെയുള്ള ചരിവുകളിലും നദീതടങ്ങളിലുമുള്ള കുറച്ചു കൃഷിയിടങ്ങള്. മഴ പെയ്യുവാന് തുടങ്ങി. കലങ്ങി മറിയുന്ന തൃശ്ശൂലി നദി. കുത്തൊഴുക്ക് വര്ദ്ധിച്ചു. മഴ കനത്താല് മണ്ണിടിച്ചില് സാധാരണമാണ് ഈ റൂട്ടില്. ഉച്ചയാകാറായപ്പോള് ഖോര്ക്കയിലെത്തി. ഖോര്ക്കയിലാണ് മനക്കാമന ക്ഷേത്രം.

വെള്ളിയരഞ്ഞാണമായി ത്രിശൂലി നദി

ഖോര്ക്കയിലെ ചെറുപട്ടണത്തില് വാഹനം നിറുത്തി. തൃശ്ശൂലി നദിക്കുമപ്പുറം1300 മീറ്റര് ഉയരത്തില് മലമുകളിലാണ് ക്ഷേത്രം. കാല് നടയാണെങ്കില് നാലു മണിക്കൂര്. പക്ഷേ കുരീന്ദറില്നിന്ന് കേബിള് കാറുകള് ലഭിക്കും. കുറച്ചുനേരം വരിയില് നില്ക്കേണ്ടി വന്നു. കേബിള് കാറുകളില് കയറി മലമുകളിലേക്കുള്ള സഞ്ചാരം തുടങ്ങി. അതൊരു വ്യത്യസ്ത യാത്രയായിരുന്നു. ഒറ്റക്കമ്പിയില് തുങ്ങി ഉയരങ്ങളിലേക്ക്. താഴെ വിശാലമായ ക്യാന്വാന്സില് വിരിയുന്ന പുഴയോരങ്ങളും മലഞ്ചെരിവുകളും. സാലമരക്കാടുകള്. വെള്ളിയരഞ്ഞാണമായി ത്രിശൂലി നദി. വയല്ത്തട്ടുകളുടെ ഭംഗി. അങ്ങിങ്ങ് ഒറ്റപ്പെട്ട കര്ഷക മാടങ്ങള്. അസാധ്യമായ കാഴ്ചകളുടെ വിസ്മയം.

ദര്ശനം കഴിഞ്ഞപ്പോള് പെട്ടെന്ന് മലയിറങ്ങി ഖോര്ക്കയില് തിരിച്ചെത്തി. ഉച്ചഭക്ഷണത്തിനുള്ള സമയം കഴിഞ്ഞുപോയിരിക്കുന്നു. തയ്യാറാക്കിയ ഭക്ഷണം വാഹനത്തിലിരിപ്പുണ്ട്. പറ്റിയ ഒരു സ്ഥലമായിരുന്നു ആവശ്യം. വഴിയരികിലെ ആല്ത്തറയിലായി അഭയം. ആല്ത്തറയില് ഏകാന്തപഥികനായ ഒരു സ്വാമികളുണ്ടായിരുന്നു. സ്വാമികളോടൊത്താണ് ഭക്ഷണം കഴിച്ചത്. പ്രപഞ്ചത്തെക്കുറിച്ചും ലോകത്തെക്കുറിച്ചും സ്വാമികള് പറഞ്ഞു തുടങ്ങി. യാത്രകളെക്കുറിച്ചാണ് ഏറെയും പറഞ്ഞത്. യാത്രകളുടെ ആരംഭം, ഓരോ ജീവിയുടെയും പിറവി മുതല് അതാരംഭിക്കുന്നു. സ്വാമികളോട് വിട പറയുമ്പോള് അറിയാതെ വിഷാദം നിറഞ്ഞു. ശോകമൂകമായി. കാഠ്മണ്ഡുവിനോട് അടുത്തുകൊണ്ടിരുന്നപ്പോള് രാത്രിയേറെ കഴിഞ്ഞിരുന്നു. ബാഗ്മതി തീരത്തെ ഹോട്ടലിലേക്ക് തിരിച്ചു.

വൈകിയാണ് ഉറക്കമുണര്ന്നത്. നഗരം തിരക്കിലേക്കമര്ന്നു തുടങ്ങി. പുറത്തിറങ്ങി വെയില്വീണ ബാഗ്മതിയുടെ തീരത്തുകൂടി നടന്നു. വറ്റിക്കിടക്കുകയാണ് നദി. നദിയിലേക്കിറങ്ങുന്ന നിരവധി സ്‌നാനഘട്ടുകള്. ബാക്കിനിന്ന ഇത്തിരി വെള്ളത്തില് പിതൃ പൂജകള് ചെയ്യുന്നവര്. നദിയ്ക്കക്കരെ പ്രാചീനമായൊരു പാര്വതീക്ഷേത്രം. അനുബന്ധമായി പൗരാണികത തുടിക്കുന്ന നിരവധിക്ഷേത്രങ്ങള്. പലതും നാശോന്മുഖമായവ. കൊത്തുപണികള് സമൃദ്ധമായ മട്ടുപ്പാവുകള് ഇടിഞ്ഞു വീഴാറായി നില്ക്കുന്നു.പലയിടത്തേക്കും പ്രവേശനമില്ല. ചില സ്ഥലങ്ങളില് പുനരുദ്ധാരണങ്ങള് നടക്കുന്നുണ്ട്. തൊട്ടു മുകളില് പശുപതിനാഥ ക്ഷേത്രത്തിന്റെ പുങ്കാവനമാണ്. വേലികെട്ടി തിരിച്ചിട്ടുണ്ട്. അവിടെ മാന്പേടകള് മേഞ്ഞു നടക്കുന്നു. ഹോട്ടലിലേക്ക് തിരിച്ചെത്തിയപ്പോള് സംഘാംഗങ്ങള് പശുപതിനാഥ ക്ഷേത്രത്തിലേക്ക് പോകുവാനായി തയ്യാറായി നില്ക്കുകയായിരുന്നു.

പശുപതിനാഥിലെ പിതൃതര്പ്പണങ്ങള്

പരമശിവന്റെ സ്വയംഭുവായ ജ്യോതിര്ലിംഗ സാന്നിധ്യത്തിലാണ് പശുപതിനാഥ ക്ഷേത്രം. കേദാര്നാഥില് മറഞ്ഞ മഹാദേവന്റെ ശിരസ്സു പ്രത്യക്ഷപ്പെട്ടത് പശുപതിനാഥിലാണെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്രപരിസരത്ത് എത്തിയതും പൂജാരിമാര് വന്നു. അവര് ആത്മാക്കള്ക്കുള്ള പ്രത്യേക പൂജകള് ചെയ്യുവാന് സന്ദര്ശകരെ ക്ഷണിച്ചു. ക്ഷേത്രാങ്കണത്തിലെ മരച്ചുവട്ടിലിരുന്ന് ആത്മാക്കള്ക്കു വേണ്ടി മന്ത്രങ്ങള് ചൊല്ലുവാന് തുടങ്ങി. മൂന്നു നിലകളിലായി പഗോഡ ശൈലിയിലാണ് പശുപതി നാഥ ക്ഷേത്രം. സ്വര്ണ്ണം പൊതിഞ്ഞ മേല്ക്കൂര. മുന്നില് പതിനഞ്ചടിയോളം ഉയരത്തില് നന്ദീ ശില്പ്പം. കവാടങ്ങളില് കാവല് നില്ക്കുന്ന പലവിധ ഭാവങ്ങള് പേറുന്ന സിംഹങ്ങളുടെ പിച്ചള രൂപങ്ങള്. മേല്ക്കൂരയുടെ മുഖപ്പുകളിലുമുണ്ട് ധാരാളം ശില്പ്പങ്ങള്.

ശങ്കരാചാര്യ സ്വാമികളാണ് പശുപതിനാഥ ക്ഷേത്രത്തില് പൂജാവിധികള് നിര്ദ്ദേശിച്ചത്. കര്ണാടകയില്നിന്നുള്ള ലിംഗായത് വിഭാഗക്കാരാണ് തന്ത്രികള്. ക്ഷേത്രത്തോടു ചേര്ന്ന് ബാഗ്മതി ഒഴുകുന്നു. ഗംഗാ തീരങ്ങളിലെ പോലെ നദിയിലേക്കുള്ള കല്പ്പടവുകളില് ഒരു ശവസംസ്‌കാര കര്മ്മം നടക്കുന്നു. ബന്ധുമിത്രാദികളും കാഴ്ചക്കാരുമായി ധാരാളം പേര്. മന്ത്രോച്ചാരണങ്ങള്. കര്പ്പൂരഗന്ധം. തിരക്കേറിവന്നു. ക്ഷേത്രം വലംവച്ച് പുറത്തുകടന്നു. വളരെ വിശാലമാണ് ക്ഷേത്ര പരിസരം. നിരവധി പൗരാണിക ക്ഷേത്രങ്ങളുടെ ഒരു സഞ്ചയം. മഹാശിവരാത്രിനാളില് സമസ്ത ഹിമാലയസാനുക്കളില്നിന്നും അഖോരികളടക്കമുള്ള സംന്യാസികള് പശുപതിനാഥില് ഒത്തുകൂടും. ശിവസ്തുതികള് പാടി ഒരു രാത്രി മുഴുവന് അവര് ഈ അങ്കണത്തില് ചെലവഴിക്കും. ബാഗ്മതിയുടെ തീരം അപ്പോള് മറ്റൊരു കുംഭമേളയായി മാറും. ക്ഷേത്രത്തിനു ചുറ്റിലും കച്ചവടക്കാരുടെ ബാഹുല്യം കാണാം. രുദ്രാക്ഷങ്ങളുടെ വില്പ്പനയാണ് പൊടിപൊടിക്കുന്നത്. മാറിമറിയുന്ന വിലകള്. ചിലര്ക്ക് ഖൂര്ക്കാ കത്തികളോടാണ് പ്രിയം. കൂടെയുള്ള പൊന്നപ്പന് ചേട്ടന് മൂന്ന് കത്തികള് ഇതിനകം മേടിച്ചു കഴിഞ്ഞിരുന്നു.

ജലഭരിതം ഈ നാരായണ ബുദ്ധന്

ഉത്സവങ്ങളുടെയും ആചാരങ്ങളുടെയും ക്ഷേത്രങ്ങളുടെയും നാടാണ് കാഠ്മണ്ഡു. ഭക്തപ്പൂരിലെ ചങ്കു നാരായണ് ക്ഷേത്രം. തലേജു ഭവാനി ക്ഷേത്രം. ലളിത്പൂരിലെ സുവര്ണക്ഷേത്രം, കൃഷ്ണ ക്ഷേത്രം. ദശരഥ മഹാരാജാവിന്റെ കൊട്ടാരം സ്ഥിതിചെയ്യുന്ന ജനകപൂരിലെ ജാനകി ക്ഷേത്രം. സീതാദേവിയുടെ ജന്മസ്ഥലമാണിത്. ബുദ്ധമതത്തിന്റെയും ഹിന്ദുമതത്തിന്റെയും പൗരാണികമായ മിത്തുകള് ഇഴചേര്ന്ന് കിടക്കുന്നു ഇവിടെ. പലപ്പോഴും അത് ഒന്നായിത്തന്നെ ചേര്ന്നുപോകുന്നു. ലോകത്തിലെ ഏക ഹിന്ദുരാഷ്ട്രം എന്ന പദവി നേപ്പാളിനായിരുന്നു അടുത്ത കാലം വരെ. രാജഭരണം മാറി ജനകീയ സര്ക്കാര് വന്നപ്പോള് രാജ്യം പല മാറ്റങ്ങള്ക്കും വിധേയമായി. അവശ്യസാധനങ്ങളധികവും ഇന്ത്യയില് നിന്നുമാണ് മല കയറി എത്തുന്നത്. നൂതനമായ കൃഷിരീതികളോ വ്യവസായശാലകളോ വഴിയിലധികം കണ്ടില്ല. രാജകൊട്ടാരങ്ങള് ഇപ്പോള് പൗരാണിക സ്മാരകങ്ങള് ഉള്ക്കൊള്ളുന്ന കാഴ്ചബംഗ്ലാവുകളാണ്. നഗരത്തിലെ ദര്ബാര് സ്‌ക്വയറിലാണ് ഭരണസിരാകേന്ദ്രങ്ങള് നിലകൊള്ളുന്നത്.

ഞങ്ങള് ജലനാരായണ് ക്ഷേത്രത്തിലെത്തി. തടാകജലത്തില് ശയിക്കുന്ന മട്ടിലാണ് നാരായണ ബുദ്ധ നീലകണ്ഠന് എന്നു പേരിട്ട വിഷ്ണു പ്രതിഷ്ഠ. പാമ്പിന്റെ ആകൃതിയില് ജട കെട്ടിയിരിക്കുന്നതും, കഴുത്തിലെ നീല നിറവും പരമശിവനെ അനുസ്മരിക്കുന്നു. ഒറ്റകൃഷ്ണ ശിലയില് കൊത്തിയെടുത്തിട്ടുള്ളതാണ് ഈ വിചിത്രരൂപം. ജലാശയത്തില് മുഴുകിക്കിടക്കുന്നതിനാല് വിഗ്രഹത്തിന്റെ മുഖവും ശിരസ്സും മാത്രമേ പുറത്തു കാണൂ. പൂജകള്ക്കും വഴിപാടുകള്ക്കും ധാരാളം ബുദ്ധമതസ്ഥരും ഇവിടേക്ക് എത്തിച്ചേര്ന്നിട്ടുണ്ട്. തല മുണ്ഡനം ചെയ്ത് മഞ്ഞപട്ടുടുത്ത ഒരു ബാല സംന്യാസി പ്രതിഷ്ഠയില് ജലാര്ച്ചന ചെയ്തുകൊണ്ടിരിക്കുന്നു. ക്ഷേത്രനടയില് രുദ്രാക്ഷ വില്പ്പനയ്ക്കായുള്ള ഒരു തെരുവു തന്നെ കണ്ടു. രുദ്രാക്ഷങ്ങളുടെ യഥാര്ത്ഥ വില കേട്ടപ്പോള് പലര്ക്കും പറ്റിയ അമളി മനസ്സിലായി.

റപ്തി നദിക്കരയിലൂടെ ഒരു യാത്ര

ചുകന്നു തുടുത്ത സൂര്യന് കാഠ്മണ്ഡു നഗരത്തിലേക്ക് ചാഞ്ഞിറങ്ങുവാന് തുടങ്ങി. സ്വയംഭൂനാഥ കുന്നിലേക്കായി യാത്ര. ബുദ്ധക്ഷേത്രങ്ങളും ടിബറ്റന് വിഹാരങ്ങളും സ്ഥിതി ചെയ്യുന്ന ഒരു ചെറുകുന്നാണിത്. തമല് പട്ടണത്തില് നിന്ന് വണ്ടി വിളിച്ചാണ് കുന്നിന്മുകളിലേക്കു കയറിയത്. കുന്നിന് മധ്യത്തിലായി പതിമൂന്നടുക്കുകളില് ശില്പ്പഭംഗിയോടെ ഉയര്ന്നുനില്ക്കുന്ന സ്വര്ണ്ണനിറമാര്ന്ന സ്തൂപം അദ്ഭുത കാഴ്ചയാണ്. സ്തൂപത്തിനു ചുറ്റിലുമായി നിരവധി കൊച്ചുക്ഷേത്രങ്ങളും പ്രതിഷ്ഠകളും. ബുദ്ധ താന്ത്രിക മിത്തുകള് പ്രകാരം കാഠ്മണ്ഡു താഴ്‌വരയിലെ ഏറ്റവും ശക്തിപ്രഭാവമുള്ള സ്ഥാനത്താണ് സ്തൂപം സ്ഥിതിചെയ്യുന്നത്. രണ്ടായിരം വര്ഷങ്ങള്ക്കു മുന്പ് ബുദ്ധമതം ഏറ്റവും പ്രതാപം കൊണ്ട സമയത്തു സ്ഥാപിച്ചതാണിത്. സ്തൂപത്തിന്റെ ചതുരാകൃതിയിലുള്ള അടിത്തട്ടിനു നാലുവശങ്ങളിലുമായി വരച്ചുവെച്ചിരിക്കുന്ന തീക്ഷ്ണമായ കണ്ണുകള്. നിങ്ങള് ലോകത്തെവിടെ ആയിരുന്നാലും ആ കണ്ണുകള് എല്ലാം അറിയുന്നുണ്ടായിരിക്കും എന്നാണ് സങ്കല്പ്പം. കാഠ്മണ്ഡു നഗരത്തിന്റെ പൂര്ണ്ണമായൊരു വീക്ഷണം കുന്നിന്മുകളില് നിന്ന് ലഭിക്കും. കുന്നിനു ചുറ്റിലും നടപ്പാതയുണ്ട്. അടിഭാഗത്തായി ബുദ്ധതാന്ത്രികരുടെ സ്വര്ണ്ണശില്പ്പങ്ങള്. വര്ണാഭമായ കൊടിക്കൂറകള്. ഇരുട്ട് പരന്നു. ഞങ്ങള് കാഠ്മണ്ഡുവിലേക്കുള്ള തിരിച്ചുയാത്രക്കൊരുങ്ങി. തമല് പട്ടണവും സ്വയംഭൂനാഥ കുന്നും അകന്നകന്നു പോയി. ചെറിയൊരു തെരുവോര കച്ചവടവും കഴിഞ്ഞു ഹോട്ടലില് തിരിച്ചെത്തി. നേരെത്തെ യാത്ര പുറപ്പെടുവാനുണ്ടായിരുന്നതിനാല് അത്താഴവും കഴിച്ചു സുഖസുഷുപ്തിയിലാണ്ടു.

നേപ്പാളിലെ കാട്ടുപാതകളെല്ലാം അനിര്വചനീയങ്ങളാണ്. മണ്ണിടിച്ചിലും ഗതാഗതതടസ്സങ്ങളും എപ്പോള് വേണമെങ്കിലും സംഭവിക്കാം. ചിലപ്പോഴത് ദിവസങ്ങളോളം നീണ്ടുനില്ക്കുകയും ചെയ്യും. ബദരിയിലും കേദാര്നാഥിലും പ്രവര്ത്തിക്കുന്ന നമ്മുടെ മിലിറ്ററി എഞ്ചിനീയറിംഗ് സര്വീസിന്റെ പ്രവര്ത്തനങ്ങളുടെ മഹത്വം മനസ്സിലാകുക നേപ്പാളില് ഒരു ട്രാഫിക് ബ്ലോക്കില്പ്പെട്ട് കിടക്കുമ്പോഴാണ്. പുലര്ച്ചക്കു മുന്പ് കാഠ്മണ്ഡുവില് നിന്ന് യാത്ര തിരിച്ചിട്ടും നാലു മണിക്കൂര്കൊണ്ട് എത്തേണ്ട ചിട്വാന് നാഷണല് പാര്ക്കിലേക്ക് എത്താന് പതിനൊന്നു മണിക്കൂറെടുത്തു. ഇന്ത്യയോട് ചേര്ന്നുകിടക്കുന്ന മലയോര മേഖലയാണ് ചിട്വാന് സംരക്ഷിത വനം. ഇന്ത്യയിലേക്ക് ഒഴുകിയെത്തുന്ന റപ്തി നദി ചിട്വാന് വനങ്ങളില്നിന്ന് ആരംഭിക്കുന്നു. റപ്തി നദിക്കരയിലായിരുന്നു താമസസ്ഥലം. നല്ലൊരു ടൂറിസ്റ്റ് സ്‌പോട്ടാണ് ചിട്വാന്. ഒരു വശത്തു ഇട തിങ്ങിയ വനകള്ക്കിടയിലൂടെ ഒഴുകിപ്പരക്കുന്ന വിശാലമായ റപ്തി നദി. അസ്തമയ ശോണിമയില് നദീതീരം ആറാടി നിന്നു. ശാന്തം സുന്ദരം.

വനസഞ്ചാരം കഴിഞ്ഞ് തുഴവള്ളങ്ങളില് കയറി ഇക്കരേക്ക് കടക്കുന്നവര്. വെറുതെ വിദൂരതയിലേക്ക് നോക്കി ധ്യാനിച്ചിരിക്കുന്നവര്. ഒഴുകിയെത്തുന്ന ഇളംകാറ്റ്. നദീതടത്തിലെ മണല്ത്തിട്ടയില് ഭക്ഷണ പാനീയങ്ങള് സേവിക്കുന്നവര്. ഹുക്ക വലിക്കുന്നവര്. നാനാ ദേശക്കാരുണ്ട്. പലവിധ ഭാഷകള് കേള്ക്കാം. അപ്പോഴാണത് കണ്ടത്. നദിയിലെ ജലോപരിതലത്തില് ഉയര്ന്നു നില്ക്കുന്ന രണ്ടു ചെവികള്. അതൊരു ഒറ്റക്കൊമ്പന് കാണ്ടാമൃഗമായിരുന്നു. നദിയില് നീന്തിത്തുടിക്കുകയാണ്. അവനൊന്നു കരയ്ക്ക് കയറുവാന് കാത്തിരുന്നെങ്കിലും ഇരുട്ട് പരന്നു. പുള്ളിമാനുകള് മണല്ത്തിട്ടയിലേക്കു ഇറങ്ങി വന്നു. കൂവിയാര്ക്കുന്ന ഒരു കാട്ടുകോഴി. ഇരപിടിക്കുവാന് തഞ്ചം പാര്ത്തിരിക്കുന്ന മീന്മുതലകള്. അവിസ്മരണീയമായിരുന്നു റപ്തി കരയിലെ ആ ത്രിസന്ധ്യ. കടുവയും കാണ്ടാമൃഗങ്ങളും അടക്കം എല്ലാ തരം മൃഗങ്ങളെയും കാണപ്പെടാവുന്ന വനമാണ് ചിട്വാന് നാഷണല് പാര്ക്ക്. സഞ്ചാരികള്ക്കായി ട്രെക്കിങ്ങും ആനസഫാരിയും വനം വകുപ്പ് ഒരുക്കിയിട്ടുണ്ട്. പ്രഭാതത്തിലായിരുന്നു ഞങ്ങളുടെ ജംഗിള് സഫാരി. തുറന്ന ജീപ്പില് ചിട്വാന് നാഷണല് പാര്ക്കിലേക്ക് പ്രവേശിച്ചു. ക്യാമറകള് തയ്യാറാക്കി നിശ്ശബ്ദമായി കാത്തിരുന്നു. ഏതു നിമിഷവും ഒരു വന്യജീവി ദര്ശനം പ്രതീക്ഷിച്ചിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. ഒന്നുരണ്ടു പുള്ളിമാനുകള്. കുറച്ചു കാട്ടുപന്നികള്. സാലമരങ്ങള് ഇടതിങ്ങിയ കാടുകള് പക്ഷേ മനോഹരമാണ്. തിരിച്ചെത്തി ലുംബിനിയാത്രക്കുള്ള തയ്യാറെടുപ്പുകള് നടത്തി.

ലുംബിനിയിലെ വൈശാഖ പൗര്ണമി

ശ്രീബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനി വഴിയാണ് മടക്കം. ചിട്വാനില് നിന്നുള്ള യാത്ര കുറെ ദൂരം നേപ്പാളിലെ സമതലങ്ങളിലൂടെയാണ്. ഇന്ത്യയെപ്പോലെ വയലുകളും ചെറിയ പട്ടണങ്ങളും കാണാം. കുറച്ചു ദൂരം പിന്നിട്ടപ്പോള് വനമേഖലയായി. സാലമരക്കാടുകള്. കറിവേപ്പ് ചെടികള് തഴച്ചുനില്ക്കുന്ന വനമധ്യത്തില് വാഹനം പഞ്ചര് രൂപത്തില് ഒന്നു പണിമുടക്കിയെങ്കിലും സിദ്ധാര്ത്ഥപുരവും കടന്നു ഞങ്ങള് മൂന്നുമണിയോടെ ലുംബിനിയില് എത്തിച്ചേര്ന്നു. പുരാണങ്ങളില് കപിലവസ്തുവിനും വ്യാഘ്രപുരിക്കും മധ്യേയാണ് ലുംബിനി. ഒരിക്കല് ശുദ്ധോദന രാജാവിന്റെ ഭാര്യ മായാദേവി കപിലവസ്തുവില് നിന്ന് വ്യാഘ്രപുരിയിലേക്ക് സഞ്ചരിക്കുകയായിരുന്നു. പൂര്ണ ഗര്ഭിണിയായിരുന്നു. യാത്രാമധ്യേ ഒരു സാല വൃക്ഷച്ചുവട്ടില് ഒന്ന് വിശ്രമിക്കണമെന്നുതോന്നി. അന്ന് വൈശാഖ പൗര്ണ്ണമി. അവിടെവച്ച് മായാദേവിക്ക് പ്രസവവേദന തുടങ്ങി. സിദ്ധാര്ത്ഥ കുമാരന് ജന്മം നല്കി. ആ കുമാരനാണ് പിന്നീട് ഗൗതമബുദ്ധന് എന്ന പേരില് ലോകം കീഴടക്കിയത്.

നാനാദിക്കുകളില് നിന്നും ബുദ്ധമത അനുയായികള് ഈ മണ്ണിനെ നമിക്കുവാനെത്തുന്നു. വിവിധ രാജ്യങ്ങള് തനതു ക്ഷേത്രകലകളില് ലുംബിനിയില് ബുദ്ധവിഹാരങ്ങള് നിര്മ്മിച്ചിട്ടുണ്ട്. വലിയ തോതിലുള്ള വികസന പ്രവത്തനങ്ങള് നടന്നുവരുന്നു. തടാകങ്ങളും ജലധാരകളും പൂന്തോപ്പുകളും പിന്നിട്ടു ചെങ്കല്ലുകള് പാകിയ നടവഴികളിലൂടെ ആ പാവനമായ ഭൂമിയിലേക്ക് നടന്നു. സ്വര്ണ്ണനിറം ചാര്ത്തി പരിസരമാകെ ഒരു ഇളംവെയില് തൂവിനില്ക്കുന്നു. ചുറ്റിലുമുള്ള തടാകത്തില് കാട്ടുതാറാവുകള് ചിറകടിച്ചുയരുന്നു. വര്ണ്ണാഭമായ പൂന്തോപ്പുകളില്നിന്ന് കാറ്റിലലിയുന്ന നേര്ത്ത സുഗന്ധം. ശീതീകരിച്ച ഒരു ഹാളിനുള്ളില് വളരെ പവിത്രതയോടെ ആ പുണ്യസ്ഥലം പരിരക്ഷിച്ചിരിക്കുന്നു. തികഞ്ഞ നിശ്ശബ്ദത. നാനാ ദേശക്കാര് അവിടെ നമസ്‌കരിക്കുന്നു. ജന്മഗൃഹത്തിനു മുന്നിലായി ഒരു തെളിനീര് പൊയ്ക. പൊയ്കയുടെ തീരത്തു വൃദ്ധയായ ഒരു സാലവൃക്ഷം. അവിടെ ബുദ്ധഭിക്ഷുക്കള് തപസ്സിരിക്കുന്നു .വൈകുന്നേരമായി ലുംബിനിയില് നിന്ന് മടങ്ങുമ്പോള്. നേപ്പാളിനോട് വിടപറയുകയാണ്. സൊണാലിയും കടന്നു വിളവെടുപ്പ് കഴിഞ്ഞ കത്തിയാളുന്ന ഗോതമ്പു പാടങ്ങള്ക്കിടയിലൂടെ ഖൊരക്ക്പൂര് ലക്ഷ്യമാക്കി വാഹനം പായുകയായിരുന്നു.

നാനാദിക്കുകളില് നിന്നും ബുദ്ധമത അനുയായികള് ഈ മണ്ണിനെ നമിക്കുവാനെത്തുന്നു. വിവിധ രാജ്യങ്ങള് തനതു ക്ഷേത്രകലകളില് ലുംബിനിയില് ബുദ്ധവിഹാരങ്ങള് നിര്മ്മിച്ചിട്ടുണ്ട്. വലിയ തോതിലുള്ള വികസന പ്രവത്തനങ്ങള് നടന്നുവരുന്നു. തടാകങ്ങളും ജലധാരകളും പൂന്തോപ്പുകളും പിന്നിട്ടു ചെങ്കല്ലുകള് പാകിയ നടവഴികളിലൂടെ ആ പാവനമായ ഭൂമിയിലേക്ക് നടന്നു. സ്വര്ണ്ണനിറം ചാര്ത്തി പരിസരമാകെ ഒരു ഇളംവെയില് തൂവിനില്ക്കുന്നു. ചുറ്റിലുമുള്ള തടാകത്തില് കാട്ടുതാറാവുകള് ചിറകടിച്ചുയരുന്നു. വര്ണ്ണാഭമായ പൂന്തോപ്പുകളില്നിന്ന് കാറ്റിലലിയുന്ന നേര്ത്ത സുഗന്ധം. ശീതീകരിച്ച ഒരു ഹാളിനുള്ളില് വളരെ പവിത്രതയോടെ ആ പുണ്യസ്ഥലം പരിരക്ഷിച്ചിരിക്കുന്നു. തികഞ്ഞ നിശ്ശബ്ദത. നാനാ ദേശക്കാര് അവിടെ നമസ്‌കരിക്കുന്നു. ജന്മഗൃഹത്തിനു മുന്നിലായി ഒരു തെളിനീര് പൊയ്ക. പൊയ്കയുടെ തീരത്തു വൃദ്ധയായ ഒരു സാലവൃക്ഷം. അവിടെ ബുദ്ധഭിക്ഷുക്കള് തപസ്സിരിക്കുന്നു .വൈകുന്നേരമായി ലുംബിനിയില് നിന്ന് മടങ്ങുമ്പോള്. നേപ്പാളിനോട് വിടപറയുകയാണ്. സൊണാലിയും കടന്നു വിളവെടുപ്പ് കഴിഞ്ഞ കത്തിയാളുന്ന ഗോതമ്പു പാടങ്ങള്ക്കിടയിലൂടെ ഖൊരക്ക്പൂര് ലക്ഷ്യമാക്കി വാഹനം പായുകയായിരുന്നു. janmabhumi

No comments:

Post a Comment