Sunday, February 02, 2020

ബ്രാഹ്മണസമ്പ്രദായ വിവാഹത്തിലെ ''മണിത്താലി'' രഹസ്യം..??*
*പ്രകൃതിയും കുഞ്ഞും,സ്ത്രീയും,മനസ്സും, ശരീരവും ഒക്കെ തുല്യം എന്ന സങ്കൽപ്പത്തിൽ തത്വ പരമായ ശാസ്ത്രീയമായ ഒരു ചിന്തക്ക്...ചർച്ചക്ക് വക ആകട്ടെ ...*
*കൊച്ചു കുഞ്ഞുങ്ങളെ ദൈവതുല്യം കാണാറുണ്ടല്ലോ...ക്ഷത്രത്തിൽ കൊണ്ടുപോകുന്നതും, ക്ഷേത്ര കുറി തൊടുവിക്കുന്നതും തന്നെ നിശ്ചിത കാല ശേഷമാണല്ലോ. അതു സംബന്ധിച്ച ചടങ്ങു തന്നെ ഉണ്ടല്ലോ.*
*അതുപോലെ, സ്ത്രീകൾക്കു മേൽവസ്ത്രം മാററാതെ ക്ഷേത്രത്തിൽ പ്രവേശം ഉണ്ടല്ലോ..*
*എന്നാൽ പുരുഷൻ മേൽ വസ്ത്രം മാറ്റി പ്രവേശിക്കുന്നു..*
*സ്ത്രീകളെ സംബന്ധിച്ചു, കുമാരി പൂജ, നാരീ പൂജ, മാതൃപൂജ, എന്നൊക്കെ ഉണ്ടല്ലോ. അവൾ പിണ്ഡം ഉരുട്ടി വെക്കുന്നില്ല..(വാരി വെക്കുന്നു) ചെറൂളക്കു പകരം തുളസി കർമ്മത്തിൽ ഉപയോഗിക്കുന്നു, ദണ്ഡനമസ്ക്കാരം ഇല്ല..സ്ത്രീ പുരുഷനെയും ഗർഭത്തിൽ വഹിക്കുന്നു... അങ്ങിനെ നോക്കിയാൽ കുറെ.....എന്തുകൊണ്ട് അങ്ങിനെ??.*
*എന്നാൽകുമാരപൂജയോ, പുരുഷ പൂജയോ ,പിതു പൂജയോ ഇല്ല("പിതൃ കർമ്മവും ,കാലുകഴുകി ച്ചൂട്ടും'' ഉണ്ട് എന്നറിയാം.) ഇതുപോലെ മറ്റെല്ലാആചാരങ്ങൾക്കും സ്ത്രീ - പുരുഷ പ്രത്യേകതയും നിയമവും ഉണ്ടല്ലോ....എന്തുകൊണ്ട് അങ്ങിനെ ??*
*ഇവിടെയാണ് മണിതാലിയുടെ ചിന്തയും ബന്ധിപ്പിക്കേണ്ടത്..*
*ഭർത്താവിനെ,കുഞ്ഞുങ്ങളെ ,കുടുംബത്തെ, സമൂഹത്തെ ഒക്കെ കോർത്തിണക്കേണ്ടവൾ അല്ലേ ഈ പൂജ്യ യായ സ്ത്രീ....അതിന്നു പോന്നവളാണ് താൻ ദാനം ചെയ്യുന്ന വസ്തു(കന്യക)എന്നൊക്കെയുള്ള ധാരണയിൽ അതായിരിക്കില്ലേ പാണീഗ്രഹണത്തിന്ന് തൊട്ടു മുൻപ് പിതാവ് അണിയിക്കുന്ന മണിത്താലി...*
*അത് പുരുഷൻ കെട്ടുന്ന മംഗല്യ സൂത്രം അല്ലല്ലോ.???!!!*
*ചിന്തിക്കാമല്ലോ.*
*അങ്ങിനെ ദാനം ചെയ്യപ്പെട്ട സ്ത്രീയെ (ബ്രാഹ്മണ ആചാരമുള്ളവർ എങ്കിലും കരുതുന്നത്.) "സഹധർമ്മിണി" എന്നല്ലേ സംബോധന..."ഭാര്യ" എന്നല്ലല്ലോ..*
*അവളെ ഭർത്തൃഗൃഹത്തിൽ സ്വീകരിക്കുന്ന ചടങ്ങും ഈ ചിന്തയിൽ അവസരം ബന്ധിപ്പിക്കാം...*
*കൂടുതൽ സജ്ജന മനനത്തിന്നും, ചിന്തക്കും വിടുന്നു*
*(എന്തുകൊണ്ട് അങ്ങിനെ??)*
nambisan

No comments:

Post a Comment