Sunday, February 09, 2020

കലാമണ്ഡലംകാളിദാസൻ നമ്പൂതിരി

പഞ്ചാക്ഷര വിജ്ഞാനം
ഭാഗം രണ്ട്

വാ തുലോത്ത രതന്ത്രം അനുഭവസൂത്രം എന്ന ഭാഗത്ത് പഞ്ചാക്ഷരത്തെക്കുറിച്ച് ഇങ്ങിനെ പറയുന്നു

തത: പഞ്ചാക്ഷരീ വിദ്യാ
സാഹിത്യ മധം നോച്യതേ
പാഞ്ചാക്ഷരി പരാ വിദ്യാ
സ താരാ തുഷ ഡക്ഷരീ
ശിവ മന്ത്രാത്മികാ മന്ത്രാ

പഞ്ചാക്ഷരമെന്ന പരമമായ മന്ത്രം പ്രണവത്തോടു (ഓം) കൂടി ആറക്ഷരമായിത്തീരുന്നു
അതിനാൽ ഓം നമ:ശ്ശിവായ എന്നത് ഷഡക്ഷരമെന്നും അറിയപ്പെടുന്നു. ശിവാത്മകമായ മന്ത്രം എന്ന് പേരുകേട്ടതാണ് പഞ്ചാക്ഷരം

നമ: പദം തത് ഖലു ജീവവാചി
ശിവ പദം തത്പരമാത്മ വാചി
അയേ തി താദ് ത്മ്യ പദം തദേതൽ
നമ:ശ്ശിവായേതി ജഗാദ മന്ത്ര:

നമ എന്നത് ജീവാത്മാവിനേയും ശിവ ശബ്ദം പരമാത്മാവിനേയും കുറിക്കുന്നു അയേ എന്ന പദം അവയുടെ താദാത്മ്യത്തേയും കാണിക്കുന്നു ജീവാത്മാവിന്റെയും പരമാത്മാവിന്റെയും സംയോഗത്തെ യോഗം എന്ന് പറയുന്നു
ഐക്യം ജീവാത്മനോര ഹു'.

യോഗം ഗോഗവി ശാരദ '. - എന്ന് ശാരദാ തിലകം

ജീവാത്മാ പരമാത്മാ ഐക്യത്തെ യോഗം എന്ന് യോഗവി ശാരദന്മാർ പറയുന്നു ഇപ്രകാരം ജീവാത്മാ പരമാത്മാ ഐക്യത്തെയാണ് നമ:ശ്ശിവായ എന്ന മന്ത്രം പ്രകടമാക്കുന്നത് 'അതിനാൽ നമ:ശ്ശിവായ പരമാനന്ദനിർവൃതിയെ ബോധ്യപ്പെടുത്തുന്നു' തന്മൂലം ഈ പഞ്ചാക്ഷര മന്ത്രം അദ്ധ്യാത്മികമായ പരമോന്നതത്ത്വത്തെ സാക്ഷാത്ക്കരിക്കുന്നു

പഞ്ചാക്ഷരം ഷ ഡ് ചക്രങ്ങളെ പ്രചോദിപ്പിക്കുന്നു
മൂലാധാരേ ന കാരശ്ച
സംസ്ഥിതാ പരമേശ്വരീ

അനാഹതേ വകാ രഖ്യാ
സദാ ശൈ വീ വ്യവസ്ഥിതാ
വിശുദ്ധേ തുയ കാരാഖ്യാൽ
സാക്ഷാൽ വിശ്വേശ്വരീ സ്ഥിതാ
ആജ്ഞാ ച ക്രേമഹാദേവീ
താരാ ഖ്യം സമുപസ്ഥിതാ

മുലാധാരത്തിൽ നകാരവും
സ്വാധീഷ്ഠാനത്തിൽ മകാരവും
മണി പൂരത്തിൽ ശി" കാരവും
അനാഹതത്തിൽ "വ" കാരവും
വിശുദ്ധിയിൽ യ" കാരവും സഹസ്രാരത്തിൽ പ്രണവവും സ്ഥിതി ചെയ്യുന്നു
ഓം നമഃശ്ശിവായ എന്ന് ജപിക്കുമ്പോൾ ഈ ആറ് ചക്രങ്ങളും ഉണർത്തപ്പെടുന്നു.
ഉദ്ദീപ്തമാക്കപ്പെടുന്നു
മേൽപ്പറഞ്ഞ വ്യാഖ്യാനങ്ങൾ ആത്മീയ തലങ്ങളെ ആസ്പദിച്ചുള്ളവയാണ്
ഇനി ഭൗതിക ഘടകങ്ങളെ പഞ്ചാക്ഷരം എങ്ങിനെ പരിപോഷിപ്പിക്കുന്നു എന്നത് അടുത്ത ഭാഗത്ത് നോക്കാം
ശിവാർപ്പണമസ് തു:
ഓം നമ:ശ്ശിവായ🙏🙏🙏�

�കലാമണ്ഡലംകാളിദാസൻ നമ്പൂതിരി...

ബ്രഹ്മാവിൽ ബ്രഹ്മ മഹിമയാൽ പ്രകാശിതമായ വേദത്തിന്റെ സാരമാണ് ഗായത്രീമന്ത്രം
ആദ്യകാലത്ത് ഒന്നായിരുന്ന വേദത്തെ 'അല്പായുസ്സുക്കളും അല്ല ബുദ്ധികളും ആയി മാറിയ മനുഷ്യർക്ക് വേണ്ടി നാലായി കൃഷ്ണദ്യൈ പായനൻ എന്ന വ്യാസൻ തിരിച്ചു
വേദമേ ച കുരുതേ ബഹുധാ -
ബഹു കാമ്യയാ അല്പായു ഷാ
അല്പബുദ്ധീം ചവി പ്രാൻ
ബുദ്' ധ്യാ കാലാവ ഥ:
ക്രമേണ നാലു വേദമെന്നല്ല ഒരു വേദം പോലും സാമാന്യ ജനങ്ങൾക്ക് പഠിക്കാൻ പറ്റാത്ത സാഹചര്യമായി.പ്രധാനമായും ചാത്യർ വർണ്ണ്യ വ്യവസ്ഥിതി ശരിയായ ഉദ്ദേശത്തിലല്ലാതായി ദുഷിച്ചു' ഈ വ്യവസ്ഥിതി വേദത്തെ ജനങ്ങളിൽ നിന്നകറ്റി. ബ്രാഹ്മണ സമുദായവും കേവലം സ്വരത്തിലും ഓത്തിലും അന്ധമായ നിഷ്കർഷ മാത്രം പുലർത്തി ചൊല്ലിപ്പഠിപ്പിച്ചും പഠിച്ചും അർത്ഥമറിയാതെ ചൊല്ലുന്ന ജല്പനങ്ങളായി.പ്രത്യേകിച്ച് കേരളത്തിൽ ബ്രാ ഹ്മണരിൽത്തന്നെ വേദപഠനം ഉള്ളവനും ഇല്ലാത്തവനും ഉണ്ടായി
ആസ്യൻ ആഢ്യൻ മുതലായവരും വേദാധികാരിയാ ഗാധികാരി നമ്പൂരിമാർ ഉന്നതമായ സമ്പത്തുള്ളവരും സമ്പത്ത് ഇല്ലാത്തവരെ മന്ത്രാധികാരി
യാത്രകളി നമ്പൂരി ഇളയത് മൂത്തത് ഇങ്ങിനെ ആക്കി തിരിച്ചു. ഉപനയനാ ദി ഷോ ഡശ ക്രിയ ക ളുള്ള ബ്രാഹ്മണരെ വരെ സമ്പത്തിന്റെ പേരിൽ മാത്രം കേരളത്തിൽ തരംതിരിച്ചു.
അല്ലാതെ ഒന്നുമല്ല.
പല ഇളയതിനേയും പണ്ട് തന്നെ നമ്പൂരിപ്പാടാക്കിയും തന്ത്രി നമ്പൂരിയാക്കിയും ഇവർ തന്നെ മാറ്റിയിട്ടുണ്ട്. സമ്പത്ത് ഉള്ളതിന്റെ പേരിൽ ഇല്ലപ്പേര് പറയണില്ല. അതുപോട്ടെ വിഷയത്തിലേക്ക് പോകാം

ഇപ്രകാരം അർത്ഥമറിയാതെ ഉള്ള വേദ പ0നവും വൈദിക കർമ്മങ്ങളുടെ അന്തസത്ത മനസ്സിലാക്കാതുള്ള കർമ്മങ്ങളും' വൈദിക ബ്രാഹ്മണരുടെ അഹങ്കാരവും വേദങ്ങളുടെ പ്രസക്തി സാമാന്യ ജനങ്ങളുടെ ഇടയിൽ നഷ്ടപ്പെട്ടു. എങ്കിൽ തന്നേയും ലോ കോത്തര ഗ്രന്ഥമെന്ന പദവി വേദത്തിനുണ്ട................................................
ഗായത്രിവേദസാരമാണ്
പ്രണവം 'സപ്ത വ്യാ ഹൃതികൾ ഇവ ഗായത്രിയുടെ ശിരസ്സാണ്
ഇരുപത്തിനാലു തത്വങ്ങൾ
അടങ്ങിയതും ഇരുപത്തിനാല് വർണ്ണങ്ങളാൽ പ്രകാശിക്കുന്നതും സച്ചിതാനന്ദ സ്വരൂപവും തൃ മൂർത്തിക ൾ അടങ്ങിയതും ആണ് ഗായത്രി
ഗാനം ചെയ്യുന്നവനെ ഇത് രക്ഷിക്കുന്നു.എന്തിൽ നിന്ന്? ജനന മരണ ദു:ഖങ്ങളിൽ നിന്ന്.
അതായത് ഗായത്രി മന്ത്രോപാസകന് മോക്ഷം ലഭിക്കുമെന്ന് അർത്ഥം

പ്രകൃതി _ വികൃതി സംയോഗത്താൽ ഓങ്കാരം ഉളവായി. പരാ വാക് രൂപിണിയായി പ്രണവാത്മികയായ കുണ്ഡലിനീ ശക്തിവി കൃതി വികാരത്താൽ പരാവണി പശ്യന്ത്യാദി ഭാവത്തിൽ മേല്പ്പോട്ടു പോയി സുഷുമ്നാ മാർഗ്ഗത്തിലൂടെ സഞ്ചരിക്കുന്നു
പ്രകൃതി വികൃതി മേളനം കൊണ്ട് മുലാധാരത്തിൽ വണ്ടിന്റെ മൂ ര ളൽ പോലെ നാദം ഉണ്ടാകുന്നു
അപാന വായുവിന്റെ മർദ്ദത്താലുള്ള താപത്തിനാൽ ഉണർന്ന കുണ്ഡലിനീഷഢാധാരങ്ങളെ ഭേദിച്ച് സഹസ്രാരത്തിലെത്തി ചേരുന്നു.
കുണ്ഡലിനീ ശക്തി മേല്പ്പോട്ടുള്ള പ്രയാണത്തിലെ ഏഴ് നിലകളാണ് സപ്ത വ്യാ ഹൃതികൾ
ഭുർ
ഭുവ
സ്വ
മന
ജന
തപ
സത്യ
ഇവയാ ണവ
ഗായത്രി വെറുതെ ചൊല്ലുകയല്ല.
ആദ്യം ഛന്ദസ് ഋഷി ദേവതാന്യാസത്താൽ 108 പ്രണവം ' ഛന്ദസ്
പിന്നെ
ഓം ഭൂ'
ഓം ഭുവ
ഓം സ്വ
ഓം മന:
ഓം ജന ഓം തപ
ഓം സത്യം
തത് സവിതുർ വരേണ്യം ഭർഗ്ഗോദേവ സൃധീമഹീ
ധീയോ യോ ന :പ്രചോദയാൽ ഓം ആ പോ ജ്യോതിര സോ മ്യതം ബ്രഹ്മ ഭുർഭുവ സ്വരോം എന്ന് ചൊല്ലി ഗായത്രിയുടെ ഛന്ദസ്സ് ചൊല്ലിയാണ് ഗായത്രി ജപം തുടങ്ങേണ്ടത്. ഗായത്രി ജപം കഴിഞ്ഞ് 108 പ്രണവം വീണ്ടും ജപിക്കണം
വെറുതെ ഗായത്രി ജപിച്ചാൽ അത് നിഷ്ഫലമാണ്
ഗായത്രി മന്ത്രമാണ്
മന്ത്രം മന്ത്രശാസ്ത്രത്തിൽ പറഞ്ഞ നിയമം അനുസരിച്ച് ജപിക്കണം അവനവന് തോന്നുമ്പോലെ കൈകാര്യം ചെയ്യാവുന്നവയല്ല
തുടരും

No comments:

Post a Comment