Sunday, February 09, 2020

🙏എല്ലവർക്കും നമസ്കാരം.🙏 ശ്രീ ഗുരുവായൂർ അമ്പാടി കണ്ണന്റെ ഒരു ദിവസം.💥നിർമാല്യം മുതൽ തൃപ്പുക വരെ.

അമ്പാടി കണ്ണന്റെ ഉച്ചപ്പൂജ.( 52 )

പ്രസന്ന പൂജയിലെ കളഭ ചാർത്ത്.

അമ്പാടിയിലും സൃന്ദാവനത്തിലും കണ്ണൻ ആടിയ ലീലകൾ ഒന്നൂടെ ആടുകയാണ് ഗുരുവായൂർ ക്ഷേത്ര ശ്രീലകത്ത്.

സാധകന്റെ, മേശാന്തിയുടെ, ധ്യാനാവസ്ഥിത മനസ്സിൽ കണ്ണൻ ദർശനമരുളുന്ന രൂപമാണ് അതാത് ദിവസത്തെ കളഭചാർത്തായണിയിക്കുന്നത്.

അത് കൃഷ്ണ ഭക്തർ കാണാൻ കൊതിക്കുന്ന രൂപവുമായിരിക്കും.

കണ്ണൻ നൃത്തമാടി പാദമുദ്ര പതിപ്പിച്ച് ഗരുഡ ഭയം തീർത്തനുഗ്രഹിച്ച കാളിയ മർദ്ദന രൂപമാണ് ഭക്തർ കാണാൻ കൊതിച്ച ആ രൂപം,

കാളിന്ദി നദിയിലെ ജലം വിഷലിപ്തമാക്കിയഅത്യൂ ഗ്ര വിഷമുള്ള കാളിയനെ അവിടെ നിന്ന് പറഞ്ഞയക്കാനാണ് കണ്ണൻ കാളിയമർദ്ദനമാടിയത്.

എത്ര കണ്ടാലും മതിവരാത്ത സൗന്ദര്യത്തോടു കൂടിയവൻ,

നീലമേഘ ശ്യാമള വർണ്ണൻ,

മഞ്ഞപ്പട്ടുടയാട അണിഞ്ഞ്

ശ്രീവത്സവണിത്ത് ,ഭയം ലേശം പോലുമില്ലാതെ കാളിയന്റ പത്തികളിൽ നൃത്ത മാടുന്ന ആ കളഭച്ചാർത്ത് രൂപംഎത്ര മനോഹരമാണെന്നോ.

ഉച്ചപ്പൂജ കഴിഞ്ഞ് നട തുറന്നാൽ ശ്രീലകത്ത് കാണുന്ന തേജോ രൂപം. കണ്ടാൽ മതിവരില്ല.

കാളിന്ദീ നദി, മർദ്ദന ഭീതിപൂണ്ട് അവശനായ കാളിയൻ,

ഒരു കയ്യിൽ മുരളിയും, മറു കൈ കാളിയന്റെ വാലും പിടിച്ച് നൃത്തമാടുന്ന കണ്ണൻ..

ഗരുഡ ഭഗവാൻ ദേവലോകത്ത് നിന്ന് അമൃത് കൊണ്ടു വരുമ്പോൾ വിശ്രമിച്ചത് കാരണം, അമൃത സ്പർശത്താൽ ഉണങ്ങാത്ത കടമ്പ് വൃക്ഷം.

കാളിന്ദീ തീരത്ത്, കണ്ണൻ കയറി നിന്ന് ചാടിയ കടമ്പ് വൃക്ഷ തണലിലെ ഗോ ബാലന്മാർ,

കാളിയന്റെ ചീറ്റി കൊണ്ടുള്ള വരവും, മർമ്മങ്ങളിലുള്ള  കൊത്തും ഒന്നുകൊണ്ടും ഭയക്കാതെ പുഞ്ചിരി തൂകി നൃത്തമാക്കുന്ന അമ്പാടി കണ്ണൻ.

കണ്ണന്റെ മർമ്മങ്ങളിൽ വീണ്ടും വീണ്ടും ചീറ്റി കൊണ്ട് കൊത്താൻ വരുന്ന വിഷം വമിക്കുന്ന സർപ്പം.

കാരുണ്യം മാത്രമുള്ള കണ്ണൻ കൊത്തുന്ന വിഷ സർപ്പത്തിന് പുഞ്ചിരി സമാനിക്കുന്ന ഭഗവാൻ

ഗുരുവായൂർ ശ്രീലകത്ത് മിന്നി തിളങ്ങുന്നു. അഗ്രേ പശ്യാമി.ഹന്ത ഭാഗ്യം ജനാനാം!അല്ല മദീയം.!

കാളിയമർദ്ദനം കളഭ ചാർത്ത് വിവരണം തുടരും.

ചെറുതയൂർ  വാസുദേവൻ നമ്പൂതിരി.ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി.9048205785.

No comments:

Post a Comment