Friday, February 07, 2020

വാർദ്ധക്യം വന്നടുത്തു...എത്തി....

മൃത്യു ഭയം കൂടും..
കാലം സമീപിച്ചാൽ പ്രിയപ്പെട്ട പ്രാണനേ നമുക്ക് ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും ഉപേക്ഷിച്ചേ പറ്റൂ...

എത്ര ദുരനുഭവങ്ങളിലൂടെ കടന്നാലും എങ്ങനെയെങ്കിലും ജീവിച്ചാൽ മതിയെന്ന ആശയാണ് മനുഷ്യന്.

എന്തായാലും പ്രിയപ്പെട്ട ശരീരം വീഴുമെന്നുറപ്പാ...

വാർദ്ധക്യത്തിൽ എല്ലാം ഉപേക്ഷിച്ച് ഈശ്വരനിൽ മനസ്സർപ്പിച്ച് ശരീരം വിടാൻ അത്രയ്ക്കു ധെെര്യമുള്ളവർക്കേ പറ്റൂ...

വളരെ ബുദ്ധിമുട്ടുള്ള ഒന്നാണത്.

ക്ഷമ,സഹനശക്തി,മൃദുവായ വാക്ക് ഇതൊക്കെ കുറഞ്ഞ് മറ്റുള്ളവരുടെ  അനിഷ്ടത്തിനു കാരണമാകും...

അതിനു മുമ്പേ എല്ലാത്തിലും വിരക്തി വരുത്തി
ശരീരഭിമാനത്തെ
കളയാനായാൽ
ഈശ്വരാനുഗ്രഹം

കാലസർപ്പത്തിൻറെ വായിലേക്ക് നീങ്ങക്കൊണ്ടിരിക്കുന്ന നമുക്കും നമ്മേയും ആർക്കും രക്ഷിക്കാനാവില്ല....
അതുകൊണ്ട്  മനസ്സ് ചെറുപ്പമായതുകൊണ്ട് ഞാൻ  ഗോവിന്ദനെത്തന്നെ ഭജിക്കുന്നു...

ലോകാഃസമസ്താഃ സുഖിനോ ഭവന്തു

No comments:

Post a Comment