Tuesday, February 04, 2020

ധർമ ത്തിന് വേണ്ടി ആയാൽ പോലും ധനം കൂട്ടി വയ്ക്കുന്നത് നല്ലത് അല്ല . തപസ്സ് ആണ് ദാനം നേടുന്നതിനെക്കാൾ നല്ലത് . ധനം കൂട്ടി വയ്ക്കുന്ന ആര്ക്കും സുഖം ഉണ്ടാവില്ല . ധനം കൂടുമ്പോൾ ധർമ്മം ഉപേക്ഷിക്കും . ബ്രാഹ്മണൻ ധനം കൂട്ടി വയ്ക്കാതെ ഇരുന്നാല് ബ്രഹ്മ തേജസ് വർദ്ധിച്ചു വരും
ജിതാത്മാവിന് ദാരിദ്ര്യം ആണ് ധനത്തേക്കാൾ ശ്രേഷ്ഠം
വസിഷ്ഠൻ
 .
 വാർദ്ധക്യം വന്നാൽ ?
വാർദ്ധക്യം വന്നാൽ മുടി കൊഴിഞ്ഞു പോകും . പല്ല് പൊഴിഞ്ഞു പോകും ജീവിക്കാന് ഉള്ള ആശയും ധനത്തിൽ ഉള്ള ആശയും പോകില്ല . കണ്ണു കാണാതെ ആയാലും കാതു കേളക്കാതെ ആയാലും ധനം തൊട്ട് നോക്കി തൃപ്തൻ ആകും
കൃഷ്ണ മൃഗത്തിന്റെ ശരീരം വളരുന്ന പോലെ കൊമ്പും വളരുന്നു . അതുപോലെ ധനം വർദ്ധിക്കുന്നതോടെ തൃഷ്ണയും വർദ്ധിക്കുന്നു . അധർമ്മം നിറഞ്ഞത് ആണ് തൃഷ്ണ . അതിനെ വെടിയാതെ സുഖം ഇല്ല ,
ഭരദ്വാജൻ.
ഒന്നിനെപ്പറ്റിയും വ്യാകുലപ്പെടാതിരിക്കുക
****************************************
ദിനംതോറും ലക്ഷക്കണക്കിനു മൃഗങ്ങൾ കൊല്ലപ്പെടുന്നു. കാറ്റിന്റെ ഊക്കിൽപ്പെട്ട് കോടിക്കണക്കിനു കൊതുകുകൾ ചാവുന്നു. സമുദ്രത്തിലെ ചെറുജീവികളെ വലിയ ജീവികൾ ഭക്ഷിക്കുന്നു. അതിലെല്ലാം ദു:ഖി ക്കാനെന്തുണ്ട്?
ബലമേറിയ മൃഗങ്ങൾ ബലം കുറഞ്ഞവയെ കൊന്നു തിന്നുന്നു. ചെറിയൊരെറുമ്പു മുതൽ മഹാദിവ്യന്മാർവരെ എല്ലാവരും ജനനമരണങ്ങൾക്കടിമകളാണ്‌.. ഓരോ നിമിഷവും എണ്ണമറ്റ ജന്തുക്കൾ ജനിക്കുന്നു, മരിക്കുന്നു. ഇതൊന്നും ആളുകൾക്കിഷ്ട പ്പെടുന്നോ ഇല്ലയോ അവർ ദു:ഖിക്കുന്നോ സന്തോഷിക്കുന്നോ എന്നൊന്നും നോക്കിയല്ല സംഭവിക്കുന്നത്. അതുകൊണ്ട് അനിവാര്യ മായും സംഭവിക്കുന്ന ഒന്നിനെപ്പറ്റിയും വ്യാകു ലപ്പെടാതിരിക്കുകയാണ്‌ ജ്ഞാനികൾ ചെയ്യുക.
218 യോഗവാസിഷ്ഠം.
ആത്മീയവളര്‍ച്ചയെ തടസ്സപ്പെടുത്തുന്നത് എന്താണ്?
നമ്മുടെ അനുഭവങ്ങളേക്കാള്‍ മറ്റുള്ളവര്‍ പറയുന്നതിന് പ്രാധാന്യം നല്‍കുന്നത് ആത്മീയതയെ തടസ്സപ്പെടുത്തുന്നു.
നിരന്തരം ഉണ്ടാകുന്ന വ്യതിചലനങ്ങള്‍ നമ്മുടെ പുരോഗതി തടയുന്നു. എല്ലാത്തില്‍നിന്നുമുള്ള മോചനമാണ് ലക്‌ഷ്യം.
ഇത് സാധിക്കുവാനായി, നാം നമ്മെത്തന്നെ, നമ്മുടെ എല്ലാ പോരയ്മകളോടും, നന്മകളോടും, തിന്മകളോടും കൂടെ നാം എങ്ങനെയാണോ അങ്ങനെ അംഗീകരിക്കാന്‍ തുടങ്ങണം. നാം നമ്മുടെ അനുഭവങ്ങളെ അംഗീകരിക്കുകയും, സ്വന്തമാക്കുകയും, പ്രകാശിപ്പിക്കുവാന്‍ തയ്യാറാവുകയും വേണം. സ്വന്തം അനുഭവങ്ങളെ മനസ്സില്‍ സൂക്ഷിക്കുകയും, മാനിക്കുകയും ചെയ്യണം. മറ്റുള്ളവരുടെ അഭിപ്രായം – അത് ഉന്നതനായ ഒരു ഗുരുവില്‍ നിന്ന് ഉള്ളതാണെങ്കില‍ല്ലാതെ – ശ്രദ്ധിക്കരുത്.
നാം നമ്മെ അംഗീകരിക്കുമ്പോള്‍, നമുക്ക് എന്തുമായും ഉള്ള ബന്ധം വേര്‍പെടുത്താന്‍ കഴിയും. അങ്ങനെയല്ലെങ്കില്‍, എല്ലാത്തിനോടുമുള്ള ചെറുത്തുനില്‍പ്, നമ്മെ, നാം എതിര്‍ക്കുന്നവയോടെല്ലാം ബന്ധിക്കും. പലപ്പോഴും, ഇതാണ് നാം നിന്നുപോകാനുള്ള കാരണം. എന്തുകൊണ്ടാണ്, എവിടെയാണ്, തെറ്റ്പറ്റിയതെന്ന് നാം അറിഞ്ഞു കൊള്ളണമെന്നില്ല.
നമുക്ക് കഴിയുന്നത്‌ മറ്റുള്ളവര്‍ക്ക് കൊടുക്കൂ. പൂര്‍ണ്ണമനസ്സോടെ കൊടുക്കുവാന്‍ ശീലിക്കൂ. അഹംബോധമില്ലാതെ, അര്‍ഹിക്കുന്നവന് കൊടുക്കൂ. നമുക്ക് സന്തോഷത്തോടെയും, സമാധാനത്തോടെയും, ജീവിക്കാൻ കഴിയും.
" ഓം നമഃ ശിവായ "

No comments:

Post a Comment