Friday, February 21, 2020

തൊഴുകയ്യോടെയാണ് നാം പരസ്പരം അഭിവാദ്യം ചെയ്യുക. പരസ്പരം മാത്രമല്ല, ദൈവങ്ങളെ വണങ്ങുന്നതും അങ്ങിനെ തന്നെ. ‘അതിഥി ദേവോ ഭവ:’ എന്ന് ആവശ്യപ്പെട്ട നാട്ടില്‍ അതില്‍ അത്ഭുതമില്ല. പക്ഷെ ഈ തൊഴുകയ്യില്‍ ഭാരതീയ സംസ്കാരതിന്റെ തനിമ മാത്രമല്ല, രണ്ടില്ല, ഒന്നേയുള്ളൂ എന്നും ആ ഒന്ന് നിന്നില്‍ തന്നെയാണെന്നും നീ തന്നെയാണെന്നും പറഞ്ഞ അദ്വൈത ദര്‍ശനത്തിന്റെ ഗരിമ മുഴുവന്‍ അടങ്ങിയിരിക്കുന്നു.  കൈ കൂപ്പുന്ന ഓരോ നിമിഷവും നിങ്ങള്‍ ഒരു അദ്വൈതി ആകുകയാണ്.  

ഓരോ ആചാരവും ഇതു പോലെ തന്നെയാണ്. ഗഹനമായ ദാര്‍ശനിക തത്വങ്ങള്‍ അടച്ചു വെച്ചിരിക്കുന്നത് . പക്ഷെ ആചാരങ്ങളെ തന്നെ മുത്തുകളായി കണ്ടു അലങ്കാരം പോലെ അണിയുന്നതും പിന്നെ അവയ്ക്ക് വേണ്ടി വാശി പിടിക്കുന്നതുമെല്ലാമാണ് നമ്മുടെ ശീലം. തത്വങ്ങളറിഞ്ഞു ആചരിക്കുമ്പോഴാനു ആചാരങ്ങള്‍ക്ക് അര്‍ഥം ലഭിക്കുന്നത്. തത്വങ്ങളറിഞ്ഞാല്‍ പിന്നെ തര്‍ക്കങ്ങള്‍ക്കും പ്രസക്തിയില്ല.
source facebook

No comments:

Post a Comment