Monday, February 17, 2020

പുരാണങ്ങളിലെ ഏഴ്

സപ്ത൪ഷികള്‍ :-
മരീചി, അംഗിരസ്സ്, അത്രി, പുലസ്ത്യന്‍, പുലഹന്‍, ക്രതു, വസിഷ്ഠന്‍ .
സപ്ത ചിരംജീവികള്‍ :-
അശ്വത്ഥാമാവ്, മഹാബലി, വ്യാസന്‍, ഹനുമാന്‍, വിഭീഷണന്‍, കൃപ൪, പരശുരാമന്‍ .
(ഇവർ എക്കാലവും ജീവിച്ചിരിക്കുമെന്ന് പുരാണം പറയുന്നു. )
(അശ്വത്ഥാമാവ് പകയായും, മഹാബലി ദാനശീലമായും, വ്യാസന്‍ ജ്ഞാനമായും, ഹനുമാന്‍ സേവാശീലമായും, വിഭീഷണന്‍ ഈശ്വരഭക്തിയായും, കൃപർ പരപുച്ഛമായും, പരശുരാമന്‍ അഹങ്കാരമായും മനുഷ്യരില്‍ കാണപ്പെടുന്നു.)
സപ്ത പുണ്യനഗരികള്‍ :-
അയോധ്യ, മധുര, കാശി, കാഞ്ചി, അവന്തി, പുരി, ദ്വാരക.
സപ്തസാഗരങ്ങള്‍ :-
ഇക്ഷു ( കരിമ്പിന്‍ നീ൪), സുര (മദ്യം), സ൪പിസ്സ് (നെയ്യ്), ദധി (തയി൪), ശുദ്ധജലം, ലവണം (ഉപ്പുവെള്ളം), ക്ഷീരം (പാല്‍) .
സപ്ത(പുണ്യ) നദികൾ:-
ഗംഗ, സിന്ധു, കാവേരി, യമുന, സരസ്വതി, നർമദ, ഗോദാവരി.
(സരസ്വതി നദി ഇപ്പോള്‍ ഭൂമിയ്ക്ക് അടിയിലൂടെ (അദൃശ്യമായി) ഒഴുകുന്നതായി സങ്കല്‍പ്പിക്കുന്നു.)
സപ്താശ്വരന്മാർ:-
ആദിത്യന്‍ (സൂര്യന്‍), ആദിത്യന്‍റെ രഥത്തില്‍ ഏഴ് കുതിരകളെ പൂട്ടിയിട്ടുള്ളതായി പുരാണം പറയുന്നു.
സപ്ത പ൪വ്വതങ്ങള്‍:-
മഹേന്ദ്രം, മലയം, സഹ്യന്‍, വിന്ധ്യന്‍, ഋക്ഷം, ശുക്തിമാന്‍, പാരിയാത്രം (ഇവയെ കുലാചലങ്ങള്‍ എന്നും അറിയപ്പെടുന്നു.)
സപ്തമാതാക്കള്‍:-
കുമാരി, ധനദ, നന്ദ, വിമല, ബല, മംഗല, പത്മ
സപ്തധാതുക്കള്‍:-
ത്വക്ക്, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, സ്നായു.
സപ്തനാഡികള്‍:-
ഇഡ, പിംഗല, സുഷുമ്ന, വൃഷ, അലംബുഷ, അസ്ഥിജിഹ്വ, ഗാന്ധാരി.
സപ്തമുനിമുഖ്യന്മാർ:-
വിശ്വാമിത്രന്‍, കണ്വന്‍, വസിഷ്ഠന്‍, ദു൪വാസാവ്, വേദവ്യാസന്‍, അഗസ്ത്യന്‍, നാരദന്‍.
സപ്തവാസനങ്ങള്‍:-
നായാട്ട്, ചൂത്, സ്ത്രീസേവ, മദ്യപാനം, വാക്പാരുഷ്യം, ദണ്ഡപാരുഷ്യം, അ൪ത്ഥദൂഷ്യം .
സപ്ത ഗ്രഹങ്ങൾ :-
സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി.
പി .എം .എൻ .നമ്പൂതിരി.

No comments:

Post a Comment