Friday, February 28, 2020

*Retire ചെയ്തവർക്ക് വേണ്ടി തയ്യാറാക്കിയ  പ്രാർത്ഥന*

ഈശ്വരാ, എനിക്ക് പ്രായമേറി വരുന്നെന്ന് അങ്ങറിയുന്നല്ലോ. എല്ലാ കാര്യങ്ങളെക്കുറിച്ചും അഭിപ്രായം പറയാനുണ്ടെന്ന ചിന്ത എന്നിൽ നിന്നു നീക്കിക്കളയണമേ.

എല്ലാവരുടേയും കാര്യങ്ങളിൽ തലയിടാനുള്ള ആഗ്രഹത്തിൽ നിന്ന് എന്നെ മോചിപ്പിക്കണമേ.

ആർക്കും കേൾക്കാൻ ഇഷ്ടമില്ലാത്ത പഴമകൾ ആവർത്തിക്കുന്നതിൽ നിന്ന് എന്റെ നാവിനെ വിലക്കേണമേ.

എന്റെ ദുഖങ്ങളും വേദനകളും വിവരിക്കാൻ ആഗ്രഹം ഉണരുമ്പോൾ എന്റെ ചുണ്ടുകൾ പൂട്ടേണമേ.

പ്രായമേറുന്തോറും അതു വർദ്ധിയ്ക്കുകയും ഓരോരുത്തരോടും വിവരിച്ചു പറയാനുള്ള ആഗ്രഹം ശക്തിപ്പെടുകയും ചെയ്യുന്നെന്നു ഞാൻ തിരിച്ചറിയട്ടെ.

വല്ലപ്പോഴുമൊക്കെ എനിയ്ക്കും തെറ്റു പറ്റാമെന്ന വലിയ പാഠം എന്നെ പഠിപ്പിക്കണമേ.

മറ്റുള്ളവരുടെ കാര്യങ്ങളിൽ തലയിടാതെ അവരെക്കുറിച്ച് വിചാരപ്പെടാനും നിയന്ത്രിയ്ക്കാൻ ശ്രമിയ്ക്കാതെ അവരെ സഹായിക്കാനും എനിയ്ക്കു ശക്തി തരണമേ.

എന്റെ സമ്പന്നമായ ജ്ഞാനവും അറിവും ഉപയോഗപ്പെടുത്താത്തതു കഷ്ടമാണെന്നു തോന്നുമ്പോൾ, മരണം വരെ എനിയ്ക്ക് ഏതാനും സുഹൃത്തുക്കൾ എങ്കിലും ഉണ്ടാകണമെന്ന എന്റെ താൽപര്യം അങ്ങു കാത്തു കൊള്ളേണമേ.

ധാരാളം പ്രാർത്ഥിക്കാനും ആത്മനിയന്ത്രണത്തോടെ സംസാരിക്കുവാനും എന്നെ സഹായിയേക്കണമേ.

എല്ലാറ്റിലുമുപരി ആത്മീയമായി എന്നെ ശക്തിപ്പെടുത്തുകയും ഈ പ്രായത്തിലും അങ്ങയുടെ മഹത്വത്തിനു യോജിച്ച നല്ല ഫലങ്ങൾ ഉളവാക്കുവാൻ എന്നെ സഹായിക്കുകയും ചെയ്യേണമേ.
🙏😊

No comments:

Post a Comment