Sunday, February 09, 2020

sanskrit lesson 2

ദ്വിതീയാ വിഭക്തി ഉറപ്പിക്കുന്ന വിഷയങ്ങളാണ് പരാമര്‍ശിക്കുന്നത്. ഒരു സംഭാഷണാംശം ആദ്യം വായിക്കാം. അര്‍ത്ഥം ബ്രാക്കറ്റില്‍ കൊടുക്കുന്നു. മാതാ:- രമേശ! ഭവാന്‍ കിം കരോതി? (രമേശ! നീ എന്തെടുക്കുന്നു) രമേശഃ- അഹം പാഠം പഠാമി അംബ! (അമ്മേ ഞാന്‍ പാഠം പഠിക്കുകയാണ്) മാതാ- പുത്ര! ആപണം ഗത്വാ ലവണംശര്‍ക്കരാം, ഗുഡം, തൈലം ച ആനയതു (മോനെ! കടയില്‍ പോയി ഉപ്പ്, പഞ്ചസാര, ശര്‍ക്കര, എണ്ണ എന്നിവ വാങ്ങിവരൂ) രമേശഃ- രേ അംബ! ഭഗിനീം വദതു (അയ്യോ! അമ്മേ! അനിയത്തിയോട് പറയാമോ?) മാതാ:- സാ അവകരാന്‍ ക്ഷിപ്ത്വാ വസ്ത്രാണി ക്ഷാളയതി ലതാഃ സിഞ്ചതി അന്യാനി ബഹൂനി കാര്യാണി സന്തി (അവള്‍ വെയ്സ്റ്റ് കളഞ്ഞ് ഇപ്പോള്‍ വസ്ത്രങ്ങള്‍ കഴുകുകയാണ്. സസ്യങ്ങള്‍ നനയ്ക്കണം. മറ്റ് കാര്യങ്ങളുമുണ്ട്) രമേശഃ-മമാപി പഠനം ബഹു അസ്തി (എനിക്കും പഠിക്കാന്‍ ഒത്തിരിയുണ്ട്) മാതാ- ശീഘ്രം ആപണം ഗത്വാ ആഗച്ഛതു (വേഗം കടയില്‍ പോയി വരുമോ) രമേശഃ- ശീഘ്രം ധനം സ്യൂതം ച ദദാതു! ഇവിടെ അടിവരയിട്ട ഭാഗങ്ങള്‍ ദ്വിതീയാ വിഭക്തിയിലാണ് പ്രയോഗിച്ചിട്ടുള്ളത്. ആവര്‍ത്തിച്ച് വായിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും. തുടര്‍ന്ന് 'അച്യുതാഷ്ടകം' ഒന്ന് നോക്കാം. 1) അച്യുതം കേശവം രാമനാരായണം കൃഷ്ണദാമോദരം വാസുദേവം ഹരിം ശ്രീധരം മാധവം ഗോപികാവല്ലഭം ജാനകീനായകം രാമചന്ദ്രം ഭജേ! 2) അച്യുതം കേശവനം സത്യഭാമാധവം മാധവം ശ്രീധരം രാധികാരാധിതം! ഇന്ദിരാമന്ദിരം ചേതസാ സുന്ദരം ദേവകീനന്ദനം നന്ദജം സംദധേ!! 'അച്യുതാഷ്ടക'ത്തിലെ മറ്റു ശ്ലോകങ്ങളും പരിശോധിക്കുക. ദ്വിതീയാ വിഭക്ത്യാര്‍ത്ഥം വരുന്നവ വായിച്ച് ഗ്രഹിക്കാവുന്നതാണ്. നാരായണീയത്തിലെ 'സാന്ദ്രാനന്ദാവബോധാത്മകം.....' എന്നുതുടങ്ങുന്ന ശ്ലോകവും ചൊല്ലി നോക്കൂ. തുടര്‍ന്നുള്ള പാഠങ്ങളില്‍ 'ശ്രീ നവഗ്രഹ സ്‌തോത്രം' വിവരിക്കുന്നതാണ്.
 ദ്വിതീയ വിഭക്തിയില്‍ നവഗ്രഹസ്‌തോത്രം (തുടര്‍ച്ച) വ്യാഴം ദേവാനാം ച ഋഷീണാം ച ഗുരും കാഞ്ചനസന്നിഭം ബുദ്ധിഭൂതം ത്രിലോകേശം തം നമാമി ബൃഹസ്പതിം!! (ദേവന്മാരുടെയും ഋഷിമാരുടെയും ഗുരുവും സുവര്‍ണനിറത്തോടുകൂടിയവനും ബുദ്ധിയുള്ളവനും മൂന്നുലോകങ്ങളുടെയും അധിപതിയും (നിയന്താവ്). ആയ ബ്രഹസ്പതിയെ (ഞാന്‍) നമിക്കുന്നു.) ശുക്രന്‍ ഹിമകുന്ദമൃണാളാഭം ദൈത്യാനാം പരമം ഗുരും സര്‍വശാസ്ത്ര പ്രവക്താരം ഭാര്‍ഗവം പ്രണമാമ്യഹം!! (മഞ്ഞുനിറമുള്ള മുല്ലപ്പൂവിന്റെയും താമരവലയത്തിന്റെയും ശോഭയുള്ള, അസുരന്മാരുടെ ഗുരുവും എല്ലാ ശാസ്ത്രങ്ങളുടെയും അവതാരകനും ഭാര്‍ഗവരാമന്റെ പുത്രനെയും ഞാന്‍ (ശുക്രനെ) നമിക്കുന്നു.) ശനി നീലാഞ്ജന സമാഭാസം രവിപുത്രം യമാഗ്രജം ഛായാമാര്‍ത്താണ്ഡ സംഭൂതം തം നമാമി ശനൈശ്വരം!! (അഞ്ജനകല്ലിന്റെ നിറമുള്ളവനും സൂര്യപുത്രനും യമദേവന്റെ ജ്യേഷ്ഠനും സൂര്യന്റെ നിഴലില്‍നിന്നുണ്ടായവനും സാവധാനത്തില്‍ സഞ്ചരിക്കുന്നവനുമായ ശനിയെ ഞാന്‍ നമിക്കുന്നു) രാഹു അര്‍ധകായം മഹാവീര്യം ചന്ദ്രാദിത്യവിമര്‍ദ്ദനം സിംഹികാ ഗര്‍ഭസംഭൂതം തം രാഹും പ്രണമാമ്യഹം!! (പാതി ശരീരമുള്ളവനും, നല്ല വീര്യമുള്ളവനും ചന്ദ്രാദിത്യന്മാരെ തോല്‍പ്പിച്ചവനും സിംഹികയുടെ (രാക്ഷസി) ഗര്‍ഭത്തില്‍ ഉണ്ടായവനും ആയ രാഹുവിനെ പ്രണമിക്കുന്നു.) കേതു പലാശപുഷ്പസങ്കാശം താരകാഗ്രഹമസ്തകം രൗദ്രം രൗദ്രാത്മകം ഘോരം തം കേതും പ്രണമാമ്യഹം!! (പ്ലാശിന്‍ പൂവിന് സദൃശനും നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ശിരസിലുള്ളവനും രൗദ്രസ്വരൂപിയും ഭയപ്പെടുത്തുന്നവനും ആയ ആ കേതുവിനെ ഞാന്‍ നമിക്കുന്നു) നമഃസൂര്യായ സോമായ മംഗളായ ബുധായ ച ഗുരു ശുക്ര ശനിഭ്യ ശ്ച രാഹവേ കേതവേ നമഃ!! (എല്ലാ ഗ്രഹങ്ങളെയും നമിക്കുന്ന ഈ വരികള്‍ ചതുര്‍ത്ഥീ വിഭക്തിയാണ്) സര്‍വപീഡാഹര നവഗ്രഹസ്‌തോത്രം തുടര്‍ച്ച വ്യാഴം ദേവ മന്ത്രി വിശാലാക്ഷഃ സദാലോകഹിതേ രതഃ അനേകശിഷ്യ സംപൂര്‍ണഃ പീഡാം ഹരതു മേ ഗുരുഃ!! ശുക്രന്‍ ദൈത്യമന്ത്രി ഗുരുസ്‌തേഷാം പ്രാണഭശ്ച മഹാമതിഃ പ്രഭുസ്താരാഗ്രഹണാം ച പീഡാം ഹരതു ഭൃഗുഃ!! ശനി സൂര്യപുത്രോ ദീര്‍ഘദേഹോ വിശാലാക്ഷഃ ശിവപ്രിയഃ മന്ദചാരഃ പ്രസന്നാത്മാ പീഡാം ഹരതു മേ ശനിഃ !! രാഹു അനേകരൂപ വര്‍ണൈശ്ച ശതശോഥസഹസ്രശഃ ഉത്പാതരൂപോ ജഗതാം പീഡാം ഹരതു മേ തമഃ !! കേതു മഹാശിരോ മഹാവക്ത്രോ ദീര്‍ഘദംഷ്‌ട്രോ മഹാബലഃ അതനുശ്ചോര്‍ദ്ധ്വകേശശ്ച പീഡാം ഹരതു മേ ശിഖീ !! ഫലശ്രുതി ഇതിവ്യാസമുഖോദ്ഗീതം യഃ പഠേത് സുസമാഹിതഃ ദിവി വാ യദി വാ രാത്രൗ വിഘ്‌നശാന്തിര്‍ഭവിഷ്യതി!! നരനാരീനൃപാണാം ച ഭവേത് ദുസ്വപ്‌നനാനശനം ഐശ്വര്യമതുലം തേഷാ- മാരോഗ്യം പുഷ്ടിവര്‍ധനം ഗ്രഹനക്ഷത്രജഃ പീഡാ- സ്തസ്‌കരാഗ്നി സമുത്ഭവാ- താഃ സര്‍വാഃ പ്രശമം യാന്തി വ്യാസോബ്രൂതേ ന സംശയഃ!! (വിവിധ സ്‌തോത്രങ്ങളിലും ധ്യാനശ്ലോകങ്ങളിലും ദ്വിതീയാവിഭക്തി വരുന്നത് സ്വയം വായിച്ച് മനസ്സിലാക്കാവുന്നതാണ്. അടുത്ത പാഠത്തില്‍ തൃതീയാ വിഭക്തി പരിശോധിക്കാം.) janmabhumi

No comments:

Post a Comment