Saturday, March 14, 2020

മഹാഭാരതം കഥാരൂപത്തിൽ 11"*
*विष्णुः एलंकुलत्त् पालक्काट्*
ഭീഷ്മർ ധർമ സങ്കടത്തിലായി. എന്ത് തീരുമാനം എടുക്കണം എന്നാലോചിച്ചു. തന്റെ ശപഥം തെറ്റിക്കാൻ ആവില്ല എന്ന് അദ്ദേഹം തീർത്തു പറഞ്ഞു. ഒടുവിൽ സത്യവതി തന്റെ അച്ഛനെ കണ്ടു കാര്യങ്ങൾ പറഞ്ഞു. അദ്ദേഹത്തിനു കൊടുത്ത വാക്ക് കാരണമാണ് ഭീഷ്മർ തന്റെ ശപഥം തെറ്റിക്കാൻ തയ്യാറാകാത്തത് എന്നാണു സത്യവതി വിചാരിച്ചത്. അങ്ങനെ ദശരാജൻ ഭീഷ്മരിനെ കണ്ടു സംസാരിച്ചു. അദ്ദേഹം പറഞ്ഞു, ഞാൻ കാരണം ആണ് നീ ശപഥം ചെയ്തത് ഇപ്പോൾ ഞാൻ നിന്നെ നിന്റെ ശപഥത്തിൽ നിന്നും മോചിപ്പിക്കുന്നു.
പക്ഷെ ഭീഷ്മർ പറഞ്ഞു ക്ഷത്രിയൻ ശപഥം തെറ്റിക്കുന്നത് മരിക്കുന്നതിനെക്കാൾ ഭീകരമാണ്. അത് കൊണ്ട് ഈ ഭീഷ്മർ ശപഥം തെറ്റിക്കില്ല. ഇത് കേട്ട സത്യവതി ഭീഷ്മരിനോട് പറഞ്ഞു ഇനി ഇതിനുള്ള ഉത്തരം വേദവ്യാസന് മാത്രമേ തരാൻ കഴിയൂ വേഗം തന്നെ നീ വേദവ്യാസനെ കൂട്ടികൊണ്ട് വരൂ. ഇത് കേട്ട ഭീഷ്മർ എന്ത് കൊണ്ട് വ്യാസനു ഇതിൽ ബന്ധപെടുത്തണം എന്നു ചോദിച്ചു. സത്യവതി: അതിനുള്ള ഉത്തരം നിനക്ക് വേദവ്യാസനിൽ നിന്നും ലഭിക്കും.
ഉടൻ തന്നെ ഭീഷ്മർ വേദവ്യാസനെ ചെന്ന് കണ്ടു നടന്നത് എല്ലാം പറഞ്ഞു. വേദവ്യാസൻ: ഭീഷ്മർ നീ സത്യവതി പറഞ്ഞത്‌ അനുസരിക്കാതിരുന്നത് അവർ നിന്റെ സ്വന്തം അമ്മയല്ലാത്തത് കൊണ്ടാണ്. പക്ഷെ അവരുടെ ആജ്ഞ അനുസരിക്കാതിരിക്കാൻ എനിക്കാവില്ല കാരണം ഞാൻ അവരുടെ സ്വന്തം മകനാണ്. അത് കൊണ്ട് സത്യവതി എന്ത് പറഞ്ഞാലും ഞാൻ അനുസരിച്ചേ പറ്റൂ. കാരണം മാതാവിന്റെ വാക്ക് ഏത് വലിയ തപസ്സിനെകാളും വലുതാണ്‌.
*विष्णुः एलंकुलत्त् पालक्काट्*
*തുടരും...*

No comments:

Post a Comment