Wednesday, March 18, 2020

ഭഗവദ്ഗീതാ -കർമയോഗം
പ്രഭാഷണം :13

സർവാപ്യേവ കലാജന്തോ :
അനഭ്യാസേന നശ്യതി
യം ജ്ഞാനകലാത്യന്ത
സഹൃർ ജാതാ അഭിവർദ്ധതേ 

ഈ ജ്ഞാനമാകുന്ന വസ്തു
അത്  ഒരിക്കൽ പ്രകാശിച്ചാൽ വര്ദ്ധിച്ചു കൊണ്ടേയിരിക്കും...

മരണസമയത്ത്‌ നമ്മെ രക്ഷിക്കും.... രക്ഷിക്കുക എന്ന് വച്ചാൽ എന്താ അർത്ഥം?

ശരീരം *ഞാൻ* ആണെന്ന് കരുതിയാൽ,  മരണം വരുമ്പോൾ ഞാൻ മരിക്കുന്നു എന്നുള്ള അപാരമായ ഭ്രമം ഉള്ളില് പിടികൂടും....

സൂക്ഷ്മശരീരത്തിൽ പുനർജന്മത്തിന്   കാരണം തന്നെ മരണസമയത്ത്‌ ഈ ദേഹം ഞാൻ ആണെന്നുള്ള ഭ്രമം ആണ്....

ആ ഭ്രമം പാടെ വിട്ട് അകലണം എങ്കിൽ സദ്ഗുരുകൃപ... സത്‌സംഗം... ഭഗവാന്റെ കൃപ നമ്മളുടെ മേല് വീഴുമ്പോ, എവിടെങ്കിലും ഒക്കെ നമുക്ക് ജ്ഞാനികളുടെ സമ്പർക്കം ഉണ്ടാവുന്നു....

ജ്ഞാനികൾ നമുക്ക് പുതിയതായിട്ട് ഒന്നും തരുന്നില്ല... നമ്മൾ യഥാർത്ഥത്തിൽ എന്താണോ
അത് നമുക്ക് കാണിച്ചു തരുന്നു... പുതിയത് ആയിട്ട് എന്തെങ്കിലും ഒക്കെ തരി കയാണെങ്കിൽ, ആ തര്ണത് പോയ്‌പോകും....

 പക്ഷേ ഉള്ളതിനെ കാണിച്ഛ് തരികയാണ്... പുതിയത് ആയിട്ട് ഒന്നും തരാനില്ലാ ഇവിടെ..... 😊😊😊

ശ്രീ നൊച്ചൂർ ജി...
Parvati 

No comments:

Post a Comment