Tuesday, March 17, 2020

ഭാരതീയ സമയഗണന

2 പരമാണു = 1 ദ്വിണുകം
3 ദ്വിണുകം = 1 ത്രസരേണു
3 ത്രസരേണു= 1ത്രുടി

 താമരയില അടുക്കി വച്ചു  ഒരു സൂചികൊണ്ടു അതിൽ   കോർത്താൽ ഒരിതൾ തുളഞ്ഞു അടുത്തതിലേക്ക് കടക്കാൻ വേണ്ട സമയമാണു ത്രുടി .

30 ത്രുടി = 1 കല
100 ത്രുടി =1 വേധം
3 വേധം = 1 ലവം
3 ലവം = 1 നിമേഷം
3 നിമേഷം = 1 ക്ഷണം
5 ക്ഷണം = 1 കാഷ്ഠ
15 കാഷ്ഠ = 1 ലഘു
30 കാഷ്ഠ = 1 നിമിഷം
4 നിമിഷം = 1 ഗണിതം
10 ഗണിതം = 1 നെടുവീർപ്
6 നെടുവീർപ് = 1 വിനാഴിക
60 വിനാഴിക = 1 നാഴിക
2 നാഴിക = 1 മുഹൂർത്തം
3.45 മുഹൂർത്തം = 1 യാമം
(ഏഴര നാഴിക )
4 യാമം = 1 പകൽ (രാത്രി)
60 നാഴിക ( 8 യാമം)= ദിവസം(അഹോരാത്രം)

(  രാത്രിയും പകലും മുഴുവൻകഷ്ടപ്പെട്ടു എന്ന അർത്ഥത്തിൽ അഹോരാത്രം കഷ്ടപ്പെട്ടു എന്നും പറയാറുണ്ട് .)

15 അഹോരാത്രം = 1 പക്ഷം
2 പക്ഷം = 1 മാസം
2 മാസം = 1 ഋതു
3 ഋതു = 1 അയനം
(6 മാസം)
2 അയനം = ഒരു മനുഷ്യ വർഷം
(6ഋതു ,12 മാസം)
ഒരു മനുഷ്യ വർഷം = 1 ദേവ ദിവസം
360 ദേവ ദിവസം = ഒരു ദേവ വർഷം

4800ദേവ വർഷം= കൃതയുഗം
3600 ദേവ വർഷം =ത്രേതായുഗം
2400 ദേവ വർഷം = ദ്വാപരയുഗം
1200 ദേവ വർഷം=കലിയുഗം
12000 ദേവവർഷം = 1 ചതുര്യുഗം ( മഹായുഗം)
71 ചതുര്യുഗം = 1 മന്വന്തരം
14 മന്വന്തരം = 1 കല്പം
1 കല്പം = ബ്രഹ്മാവിന്റെ ഒരു പകൽ
2 കല്പം = ബ്രഹ്മാവിന്റെ ഒരു ദിനം
360 ബ്രഹ്മ ദിനം = ഒരു ബ്രഹ്മ വർഷം
100 ബ്രഹ്മവർഷം = 1 ബ്രഹ്മായുസ്സ്

കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിവ ചേർന്നുള്ള 43,20,000 വർഷങ്ങൾ ചേർന്നതാണ് ഒരു മഹായുഗം. ഇങ്ങനെയുള്ള 1000 മഹായുഗങ്ങൾ ചേർന്നതാണ് ഒരു കല്പം

 ഓരോ മനുവിന്റെയും കാലയളവ് 71 മഹായുഗങ്ങൾ ചേർന്ന ഒരു മന്വന്തരമാണ്.

 14 മനുക്കളിൽ ഏഴാമത്തെ മനുവായ വൈവസ്വതമനുവിന്റെ കാലഘട്ടത്തിലാണ് നാമിപ്പോഴുള്ളത്.

ശ്വേതവരാഹകല്പത്തിൽ ആറു മന്വന്തരങ്ങൾ കഴിഞ്ഞ് ഏഴാം മന്വന്തരമായ വൈവസ്വതത്തിൽ 27 ചതുർയുഗങ്ങളും 28-ാം മഹായുഗത്തിന്റെ കൃത ത്രേത ദ്വാപരയുഗങ്ങളും കഴിഞ്ഞു.  ഈ കലിയുഗത്തിൽത്തന്നെ 5100 വർഷങ്ങളും പിന്നിട്ടിരിക്കുന്നു. ഇങ്ങനെ ഭാരതീയ ഗണനാപ്രകാരം സൃഷ്ടിക്ക് 196,20,62,700 മനുഷ്യവർഷം പഴ
ക്കമുണ്ട്.
Bhagavatam 

No comments:

Post a Comment