Tuesday, March 03, 2020

ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം -  244
സ്ഥിതപ്രജ്ഞ സ്യ കാ ഭാഷാ
സമാധിസ്ഥ സ്യ കേശവ
സ്ഥിതധീ: കിം പ്രഭാഷേത
കിമാസീത വ്രജേത കിം
ഇതാണ് ചോദ്യം അർജ്ജുനന്റെ. എന്താണ് അയാളുടെ സമ്പ്രദായങ്ങൾ എന്നൊരർത്ഥം. എന്താണ് അയാളുടെ സമ്പ്രദായങ്ങൾ? അയാൾ സമാധിയിൽ ഇരിക്കുമ്പോൾ എങ്ങിനെ ഇരിക്കും? സമാധി എന്നു വച്ചാൽ എന്താണ്? നമുക്ക് സമാധി എന്നു വച്ചാൽ പലപ്പോഴും മരിച്ച് പോയതിന് ശേഷം ആണ് സമാധി.സമാധി എന്നു വച്ചാൽ ആത്മാ എന്നാണ് പദത്തിനർത്ഥം. അതൊരു  verb അല്ല noun ആണ്. ആചാര്യസ്വാമികൾ ശാങ്കരഭാഷ്യത്തിൽ സമാധി എന്ന ശബ്ദത്തിന് ആത്മാ എന്നാണ് അർത്ഥം ചെയ്തിരിക്കുന്നത്. പക്ഷേ മറ്റൊരർത്ഥം പൂർണ്ണത, നിശബ്ദത, ശാന്തി. മനസ്സിന്റെ സങ്കല്‌പങ്ങൾ കൊണ്ടു ബാധിക്കപെടാത്ത ഒരു സ്ഥിതി. അങ്ങനെ ഒരു സ്ഥിതിയെ സമാധി എന്നു പറയുന്നു. അങ്ങനെയുള്ള സമാധി സ്ഥനായ സ്ഥിതപ്രജ്ഞ ന്റെ സമ്പ്രദായം എന്താ? അയാൾ വർത്തമാനം പറയുമോ ? മിണ്ടു മോ? വ്യവഹരിക്കുമോ? അയാൾക്ക് കല്യാണം കഴിക്കാമോ? അയാൾക്ക് കുട്ടികൾ ഉണ്ടാകാമോ? അല്ലാ അയാൾ സന്യാസിയായിട്ട് കാഷായം ഉടുത്ത് പോകണോ? അല്ല കുടുംബ ജീവിതത്തിൽ ഞങ്ങൾ അടുക്കള പണി ഒക്കെ ചെയ്തിട്ട് ഞങ്ങൾക്ക് അതിന്റെ എന്തെങ്കിലും അതായിട്ട് സമ്പർക്കം ഉണ്ടോ? അയാൾ നല്ലവണ്ണം വർത്തമാനം പറയുമോ? അയാൾ എല്ലാവരെപോലെയും ഇരിക്കുമോ " ആസീത " എന്നതിനു വെറുതെ ഇരിക്കുമോ എന്ന അർത്ഥമല്ല എല്ലാവരെപ്പോലെയും വ്യവഹാര സ്ഥിതിയിൽ വ്യവഹാരം ചെയ്തിട്ടിരിക്കാൻ സാധിക്കുമോ? അല്ല അയാൾ എല്ലാം ഉപേക്ഷിച്ചിട്ട് കാട്ടിലേക്ക് പോകുമോ? അയാളെക്കുറിച്ച് എന്തെങ്കിലും ഒക്കെ ഒരു വിവരം തരൂ. ഇവിടെ ശങ്കരാചാര്യർ ഭാഷ്യത്തിൽ പറയുന്നു സ്ഥിതപ്രജ്ഞനെക്കുറിച്ച് അർജ്ജുനൻ ചോദിക്കുന്നത് നമുക്ക് വേണ്ടിയാണ് എന്നാണ്. എന്നു വച്ചാൽ വ്യവഹാര ജീവിതത്തിൽ യാതൊരു വിധത്തിലും ബാധിക്കപ്പെടാത്ത ഒരു പൂർണ്ണത ഉണ്ട് എന്നുള്ള ഒരു ആദ്യത്തെ നമ്മളുടെ ധന്യമായ സന്ദേശം നമ്മുടെ ചെവിയിൽ വീഴുന്നു. വിദ്യാരണ്യസ്വാമികൾ പറയുണൂ ഈ സന്ദേശം ചെവിയിൽ വീഴുന്നതു തന്നെ ജീവിതത്തിൽ ഏറ്റവും ധന്യ മുഹൂർത്തമാണ് എന്നാണ്. നമുക്ക് മനസ്സിലായാലും ശരി മനസ്സിലായിട്ടില്ലെങ്കിലും ശരി ഈ വേദാന്ത വിദ്യ ഉണ്ടല്ലോ , ഈ ഭഗവദ് ഗീതാ ഇപ്പൊൾ നമ്മൾ കേൾക്കുണൂ, ഇത് മനസ്സിലായാലും ശരി മനസ്സിലായിട്ടില്ലെങ്കിലും ശരി . ഒരു പക്ഷേ ഇത് വെറുത്തിട്ട് പോയാൽ വളരെ നല്ലത് സംരഭ യോഗം എന്നൊന്നുണ്ട് ഭാഗവതത്തിൽ .ഇയാള് പറയണത് ഒന്നും ഞാൻ സ്വീകരിക്കില്ല എന്നു പറഞ്ഞിട്ട് പോയാൽ കൂടുതൽ പ്രബലമായിട്ട് എഫക്റ്റീവ് ആവും അയാളുടെ ഉള്ളില്.എ ങ്ങനെയാണെങ്കിലും പ്രയോജനപ്പെടും എന്നാണ്. ഏതു വിധത്തിലാണെങ്കിലും. പക്ഷെ അതു ചെവിയിൽ വീഴാനുള്ള സന്ദർഭം ഉണ്ടല്ലോ നമ്മുടെ ജീവിതത്തിൽ ഏറ്റവും വലിയ ഒരു  ധന്യ മുഹൂർത്തമാണ്
(നൊച്ചൂർ ജി )

No comments:

Post a Comment