Tuesday, March 31, 2020

🙏🙏🙏🙏
സുഭാഷിതം 3
अपि स्वर्णमयी लङ्का
न मे लक्ष्मण रोचते।
जननी जन्मभूमिश्च
स्वर्गादपि गरीयसी।।

അപി സ്വർണമയീ ലങ്കാ
ന മേ ലക്ഷ്മണ രോചതേ
ജനനീ ജന്മഭൂമിശ്ച
സ്വർഗാദപി ഗരീയസീ
പദാർഥ:
അപി__ എങ്കിലും
സ്വർണമയീ - സ്വർണ്ണ മയിയായ
ലങ്കാ - ലങ്ക
ന - ഇല്ല
മേ_ എനിക്ക്
ലക്ഷ്മണ - അല്ലയോ ലക്ഷ്മണ
രോചതേ - ഇഷ്ടമാകുന്നു.
ജനനീ - പെറ്റമ്മ
ജന്മഭൂമി:- പിറന്നനാട്
ച-ഉം.
സ്വർഗാത് - സ്വർഗത്തേക്കാൾ
ഗരീയസീ - ശ്രേഷ്ഠമാണ്.
ഭാവാർഥ :
അല്ലയോ ലക്ഷ്മണ ! ലങ്ക സ്വർണ്ണമയമാണെങ്കിലും എനിക്കിഷ്ടമല്ല. കാരണം പെറ്റമ്മയും പിറന്നനാടും സ്വർഗത്തേക്കാൾ ശ്രേഷ്ഠമാണ്. പ്രസിദ്ധമായഈ ശ്ലോകം രാമൻ ലക്ഷ്മണനോട് പറയുന്നതാണ്. രാവണ വധത്തിനു ശേഷം ലങ്കയുടെ വൈഭവത്തെ കണ്ടീട്ട് ശ്രീരാമൻ ലക്ഷ്മണനോടു പറയുകയാണ് സ്വർണ്ണ മയിയായ ലങ്കയാണ് ഇത് എങ്കിലും എനിക്ക് എന്റെ പിറന്ന നാടാണ് ശ്രേഷ്ഠം. ഇതിലൂടെ ശ്രീരാമ ചന്ദ്രന്റെ ധർമബോധവും അപരിഗ്രഹത്വ സ്വഭാവവും സ്വാഭിമാനവും എല്ലാം വ്യക്തമാണ്. അതു പോലെ നമുക്കുള്ള ഒരു ഉപദേശവും അടങ്ങിയിരിക്കുന്നു. എപ്പോഴും സ്വാഭിമാനിയായിരിക്കുക. ഒരിക്കലും മറ്റുള്ളവരുടെ മുതലിനെ ആഗ്രഹിക്കാതിരിക്കുക.🙏

No comments:

Post a Comment