Wednesday, March 04, 2020

(78)
ശ്രീ ഗുരുവായൂരപ്പന്റെ സഹസ്ര കലശ ചടങ്ങുകൾ.

ശ്രീ ഗുരുവായൂർ അമ്പാടി കണ്ണന്  ശാന്തികലശാ ഭിഷേകം ഭക്തിനിർഭരമായ ക്രിയകളോടെ നടന്നു.

1.ശാന്തി ഹോമം

2.അത്ഭുത ശാന്തി ഹോമം

3.ശ്വശാന്തി ഹോമം

4.ചോരശാന്തി ഹോമം.

ശാന്തി ഹോമങ്ങൾ നാലാണ്.

ശ്രീ ഗുരുവായൂർ അമ്പാടി കണ്ണൻ പ്രപഞ്ചത്തിൽ നിത്യശാന്തി ഉണ്ടാകുവാൻ വേണ്ടി ചെയ്യുന്ന ഹോമമാണ് ശാന്തി ഹോമം

പന്ത്രണ്ട് വിത്യസ്തങ്ങളായ ദ്രവിങ്ങൾ, ഹോമത്തിന് ഉപയോഗിക്കുന്നു.
1. കടലാടി 2. ചിറ്റാമ്യത്
3. പൂവാങ്കുറന്തല
4. ഉഴിത്ത,5 ചെറൂള  6.മുക്കുറ്റി
7. കറുക
8. കടുക്
9. നെല്ല്
10. യവം.
11.എള്ള്
12. ഹവിസ്സ്.

ആയൂർവേദ മരുന്നുകളായ ദ്രവ്യങ്ങൾ ഉപയോഗിച്ചാണ് ശാന്തിഹോമം നടത്തുന്നത്.

 യഥാവിധിയുള്ള മന്ത്ര, തന്ത്രങ്ങളിലധിഷ്ഠിതമായി ക്രിയകളും ,ഹോമങ്ങളിലെആഹുതികളും നടത്തി
ശാന്തി ഹോമ, പുജാദികൾ ചെയ്യുന്നു.

 തന്ത്രശാസ്ത്രത്തിൽ,, ലോകാനുഗ്രഹ  സാധ്യതകളെ തേടിയുള്ള നമ്മുടെ ഋഷി പരമ്പരകളുടെ മാർഗ്ഗം ആചാര്യന്മാർക്കും, പരികർമ്മികൾക്കും  വഴികാട്ടിയാവുന്നു.അവർ ആ മാർഗ്ഗം പിൻതുടരുന്നു.

 സർവ്വ ആയൂരാരോഗ്യ സൗഖ്യശാന്തിക്ക് വേണ്ടിയാണ് ആചാര്യന്മാർ ഈ ഹോമവും, ഹോമകലശാഭിഷേകവും ചെയ്യുന്നത്.

കൃഷ്ണദർശനത്താലും പ്രസാദ സ്വീകരണത്താലും ഈ അനുഗ്രഹ ഫലം ഭക്തരിലെത്തുന്നു.

വ്യത്യസ്തങ്ങളായ ഔഷധചെടികൾ വിധി പ്രകാരം ഹോമിക്കുന്നു.

ഹോമധൂപ ഘ്രാണനം  ശരീരിക മാനസിക, സൗഖ്യത്തെ പ്രദാനം ചെയ്യുമെന്ന് ഹോമദ്രവൃങ്ങൾ ശ്രദ്ധിച്ചാൽ നമ്മുക്ക് അറിയാൻ കഴിയും.

പഞ്ചതത്വ മന്ത്രങ്ങൾ,, ഗായത്രിമന്ത്രം, തുടങ്ങിയ ഒമ്പത് മന്ത്രങ്ങൾ അനവധി പ്രാവശ്യം ജപിച്ച് പൂർണ്ണാഹുതിയും, ആജ്യാഹുതിയും ചെയ്യുന്നു.

ഇന മന്ത്രങ്ങളുടെ മന്ത്രശക്തിയും ,ഔഷധ ദ്രവ്യ ഹോമത്തിന്റെ ചൈതന്യവും  പൂജിച്ച് വെച്ച ഹോമകലശത്തിലേക്കാവാഹിച്ച  ചൈതന്യപൂർണ്ണമായ കലശത്തെ കണ്ണന് അഭിഷേകം ചെയ്യുന്നു.

ഋഗ്വേദീയ പുരുഷസൂക്തത്തിലെ പതിനാറ് ഋക്കുകൾ കൊണ്ടും ഹോമവും, അഭിഷേകവും നടത്തുന്നു.

ശ്രീകൃഷ്ണ ഭഗവാൻ കാരുണ്യാകുല നേത്രനാണ്. ഭംഗിയുള്ള വിടർന്ന കണ്ണുകൾ ഉള്ളത് കൊണ്ട് ശ്രീ ഗുരുവായുരപ്പനെ കണ്ണാ എന്നു വിളിക്കുന്നു.

ഭിന, ഭിനങ്ങളായി കാണപ്പെടുന്ന, കേൾക്ക പെടുന്ന എല്ലാരുപവും ശ്രീകൃഷ്ണ ഭഗവാന്റെ ആ പുരുഷന്റെ അവയവങ്ങളാണ്.

ഭൂതവും, ഭാവിയും, വർത്തമാനവുമാകുന്ന കാലചക്രം തിരിക്കുന്നത് മഹാപുരുഷനായ കൃഷ്ണനാണ്. കാരണം ശ്രീ ഗുരുവായുരപ്പൻ മാത്രമാണ് ചൈതന്യം.

ഇതെല്ലാം പുരുഷസൂക്ത മന്ത്രത്തിൽ പറയുന്നു, സംസാര സ്പർശ രഹിതനായി, എല്ലാറ്റിലും ഉപരി പുരുഷൻ വിളങ്ങുന്നു.

പുരുഷസൂക്ത മന്ത്രത്തിലെ ആ പുരുഷൻ കണ്ണനാണ്. ആ കുഞ്ഞുവായിൽ വിശ്വം വിളങ്ങുന്നതായി യശോദാമ്മ കണ്ടത് അത്കൊണ്ടാണ്.

പൂരുഷസൂക്ത മന്ത്രം ഉരുക്കഴിച്ച് കൊണ്ട് കണ്ണന് ശാന്തിഹോമങ്ങളും, കലശാഭിഷേകങ്ങളും നടത്തുന്നു.

ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരി. ഗുരുവായൂർ.9048205785.

No comments:

Post a Comment