Friday, March 20, 2020

_*ബോധോദയകഥകൾ*_
                     
*കർമ്മഫലം*

പ്രസവമുറിയുടെ വെളിയിൽ നിന്നും രാഘവൻ മനസ്സുരുകി പ്രർത്ഥിച്ചു. ഈ കുഞ്ഞ് എങ്കിലും ആൺകുട്ടിയാവണേ, കഴിഞ്ഞ മുന്നു കുട്ടികളും പെൺകുട്ടികൾ ആയിരുന്നു. *ആരാ മല്ലികയുടെ ഒപ്പം വന്നത്, മല്ലിക പ്രസവിച്ചു പെൺകുട്ടിയാ. നേഴ്സ് വന്നു പറഞ്ഞതു കേട്ട് രാഘവൻ പൊട്ടിക്കരഞ്ഞു.*
രാഘവൻ കുഞ്ഞിനെ കാണാൻ പോലും നിൽക്കാതെ നേരേ ഭാസ്കരൻ കണിയാന്റെ അടുത്തേക്ക് വെച്ചു പിടിച്ചു.

*ഭാസ്കരൻപണിക്കരെ, എന്റെ നാലു കുട്ടികളും പെൺകുട്ടികളായി പിറന്നു, ഒരു ആൺകുഞ്ഞിനെ കിട്ടാൻ ഞാൻ എന്തു ചെയ്യണം പണിക്കരെ. അത്രയ്ക്കും മോഹിച്ചു പോയി.* ഭാസ്കരപണികർ കവടി നിരത്തി, മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ട് പറഞ്ഞു. *രാഘവാ, നീ വീട്ടിൽ പോവുക. വീട്ടിന്റെ ഉമ്മറത്ത് നിന്റെ അച്ഛൻ ചാരുകസേരയിലിയിരുന്നു പത്രം വായിക്കുന്നുണ്ടാകും.* നീ അടുത്തു ചെന്ന് അച്ഛന്റെ കരണത്തു രണ്ടു പൊട്ടിക്കുക. എല്ലാം ശരിയാവും. രാഘവൻ വീട്ടിലോട്ടു നടന്നു. ഉമ്മറത്ത് ചാരു കസേരയിലിരുന്നു അച്ഛൻ പത്രം വായിക്കുന്നു. *രാഘവൻ ഒന്നും ചിന്തിച്ചില്ല അച്ഛന്റെ കരണം നോക്കി രണ്ടു പൊട്ടിച്ചു. ഒരു വർഷം കഴിഞ്ഞു മല്ലികയെ വീണ്ടും പ്രസവ വാർഡിൽ ആക്കി.* ആരാ മല്ലികയുടെ ആളുകൾ, മല്ലികയ്ക്ക് ആൺകുഞ്ഞു പിറന്നു. *നേഴ്സിന്റെ വാക്കുകൾ കേട്ട് രാഘവൻ സന്തോഷത്തോടെ പോട്ടിച്ചിരിച്ചു.* കുഞ്ഞിനെ കാണാൻ പോലും നിൽക്കാതെ
ഭാസ്കരപണിക്കരുടെ അടുത്തേയ്ക്കോടി. *"പണിക്കരെ നിങ്ങൾ പറഞ്ഞതു ഫലിച്ചു, എനിക്ക് ഒരാൺകുഞ്ഞ് പിറന്നു,* ഇത്രയും വലിയവനായ നിങ്ങൾക്കു ഞാൻ എന്തു നൽകണം???

*"രാഘവാ ഞാൻ ഒന്നും ചെയ്തിട്ടില്ല, നീ നിന്റെ അച്ഛന്റെ കരണത്ത് അടിച്ചു.,, അതു തിരിച്ചു കിട്ടാൻ നിനക്ക് ഒരു ആൺമകൻ പിറന്നു, അത്രേയുള്ളൂ,, നീ കാത്തിരുന്നോളൂ.* ഈ മകന്റെ കൈയിൽ നിന്നും തല്ലു വാങ്ങിക്കുമ്പോൾ നീ എന്നെ ഓർമ്മിച്ചാൽ മതി, ട്ടോ രാഘവാ...

No comments:

Post a Comment