Saturday, March 14, 2020

സുഖം സത്യം!
രോഗം മിഥ്യ!

എൻ്റെ കാൽമുട്ടെന്തേ തേയാത്തു?

എൻ്റെ സമപ്രായക്കാരും, എന്നേക്കാൾ ഇളയവരും കാൽമുട്ടുതേയുന്നു, നടുവിന് തേയ്മാനം, തോൾക്കുഴ തേയുന്നു എന്നീ പരാതികൾ പറയുന്നത് കേട്ടിട്ടുണ്ട്.

ഞാനാകട്ടെ 100 കി.മി. സൈക്കിൾ ചവിട്ടാനോ, അത്രയും നടക്കാനോ, 50 കി.മി. ഹിമാലയത്തിലെ മല കയറാനോ ഇപ്പോഴും മടിയില്ലാത്ത ആളാണ്.
അങ്ങിനെയൊക്കെ ചെയ്തിട്ടും പിറ്റേന്ന് നോർമൽ ലൈഫിലേക്ക് വരുവാനും എനിക്ക് ബുദ്ധിമുട്ടനുഭവപ്പെടുന്നില്ല.

ഞാൻ ഒരു സാധാരണക്കാരനാണ്. എല്ലാവിധ വിചാരവികാരങ്ങളുമുള്ള Normal Man.

പിന്നെന്തു കൊണ്ട് മറ്റുള്ളവർക്ക് ഇത്തരം രോഗങ്ങൾ?
പഞ്ചമഹാവിഷങ്ങളും വീട്ടിലെ മോർച്ചറിയായ ഫ്രിഡ്ജും ഉപേക്ഷിച്ചാൽ മതി! (വെളുത്ത 5 വിഷങ്ങളാണ് പാൽ, പഞ്ചസാര, മൈദ, വെളുത്ത ചോറ്, ഉപ്പ്.ഈ പഞ്ചമഹാവിഷങ്ങളുടെ ഉപയോഗം കുറച്ചാൽ തന്നെ ആരോഗ്യം മെച്ചപ്പെടും) പഞ്ചസാര ദഹിപ്പിക്കാൻ കാൽസ്യം വേണം. എല്ലിൽ നിന്നും പല്ലിൽ നിന്നും കാൽസ്യം സ്വീകരിച്ചാണ് ഇത് പരിഹരിക്കുക. എല്ലുപൊടിയൽ എന്ന ഓസ്റ്റിയോപെറോസിൻ്റെ കാരണം പഞ്ചസാര ഉപയോഗമാണ്. കാൽസ്യം ഗുളിക കൊണ്ട് ഇത് പരിഹരിക്കപ്പെടുകയില്ല. ഫോസ്ഫറസും, Vitamin Dഉം കൂടാതെ കാൽസ്യം ശരീരത്തിന് അബ്സോർബ് (absorb) ചെയ്യാനാവില്ല. വിറ്റാമിൻ ഡി ലഭിക്കുമെങ്കിൽ ചെറു ധാന്യങ്ങളായ കൂവരക് (പഞ്ഞപ്പുല്ല്), തിന, ചാമ എന്നിവയും പനം ചക്കര (കരിപ്പെട്ടി)യും നിത്യ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
വൈറ്റമിൻD കിട്ടാൻ സൂര്യപ്രകാശമേൽക്കണം.
ഇരുമ്പ് പ്രതിരോധശേഷി കൂട്ടും. വാഴക്കൂമ്പ് കഴിക്കണം.
വൈറ്റമിൻ സി കിട്ടാൻ നെല്ലിക്ക, നാരങ്ങ ഇവ ഭക്ഷണത്തിലുണ്ടാകണം.
ബേക്കറി ഉൽപ്പന്നങ്ങൾ, ഐസ് ക്രീം, കാപ്പി, ചായ എന്നിവ ഒഴിവാക്കണം.

ഞാൻ സ്വീകരിച്ച യോഗ മാർഗ്ഗവും, ഭക്ഷണ രീതിയുമാണ് ഇങ്ങനെ സുഖമായി ജീവിക്കാൻ കാരണമായത്. ഒരു പകർച്ചവ്യാധിയേയും പേടി കൂടാതെ നേരിടാനാകുന്നത്.

ഞാൻ അനുഭവിക്കുന്ന സുഖത്തെപ്പറ്റിയാണ് ലോകത്തോട് പറയുന്നത്.

ഭാഗ്യശാലികൾ അത് കേൾക്കും.
അല്ലാത്തവരോ രോഗികളായി ആശുപത്രിത്തിണ്ണ നിരങ്ങും!
താൻ സമ്പാദിച്ചതും, സന്തതികൾ സമ്പാദിച്ചതും മരുന്നുമാഫിയയുടെ അണ്ണാക്കിൽ കൊണ്ടുപോയി കൊടുക്കേണ്ടി വരും.

സുഖമായി ജീവിക്കാം!
ഭയമില്ലാതെ ജീവിക്കാം!

തയ്യാറാക്കിയത്
യോഗാചാര്യ ഡോ. സജീവ് പഞ്ച കൈലാസി
9961609128

No comments:

Post a Comment