Tuesday, March 17, 2020

*🌞🌅🔥🤝🏼👣🛐ശുഭദിനം, ശുഭചിന്ത🌷🙏🏼*

*"നിലവിളക്കിലെ "'സത് ചിത് ആനന്ദ'" സ്വരൂപം"*

*സത് = ത്രിഗുണാത്മക പ്രകൃതി*
*ചിത് =  ജ്ഞാനസംപുഷ്ട (ബോധ)ചൈതന്യം*

*ആനന്ദം= സത്+ചിത് സ്വരൂപ ലയന അവസ്‌ഥ അഥവാ രണ്ടില്ലാത്ത അവസ്ഥ*

*ഒരു നിലവിളക്കു തെളിഞ്ഞു കാണുമ്പോൾ തന്നെ ലക്ഷ്മീ സമേതനായ അനന്തപത്മനാഭനെ ഓർമ്മവരിക , അതിലെ ഗഹനമായ തത്വത്തെ ലളിതമായി ഉൾക്കൊള്ളാൻ ആവുക .അത് അപൂർവ്വതയല്ലേ??!!*

*സർവ്വം ഈശ്വര മയം എന്ന ഭാരതീയ അദ്ധ്യാത്മ വിദ്യയുടെ, ഏകത്വബോധത്തിന്റെ കരുത്തല്ലേ?!!*

*ലളിതമായി അത് അറിയുക, ഉൾക്കൊള്ളാൻ ആവുക എത്രയും  പുണ്യവുമല്ലേ!!*

*"അഗ്നിമീളെ പുരോഹിതം" എന്നു തുടങ്ങുന്നതല്ലേ വേദ തത്വങ്ങൾ??!!..*

*ഭാരതീയ വേദ - അദ്ധ്യാത്മ തത്വ ശാസ്ത്രം അഗ്നിപ്രാധാന്യം നൽകുന്നു എന്നു അതിനാൽ സുവ്യക്തവുമാണ്.**

*അതേ സമയം ഇവിടെ അഗ്നിയേ ഉൾക്കൊള്ളുന്ന വസ്തുവിന് പ്രാധാന്യം കുറഞ്ഞു എന്ന 'തോന്നൽ' സ്വാഭാവികം. ''ഈ തോന്നലിൽനിന്നുള്ള മുക്തി'' കൂടി ആവുകയാണ് ഭദ്രദീപമായി നാം കൊളുത്തിയ  നിലവിളക്ക് ദർശനത്തിലൂടെ..*

*"ഭാരതീയ ഈശ്വര വിശ്വാസ പ്രമാണ ങ്ങളുടെ അടിസ്ഥാനമായ ലക്ഷ്മീ സമേത നായ അനന്ത പത്മനാഭ സ്വരൂപം ഈ നിമിഷം ഒന്നു മനസ്സിൽ ഉൾക്കൊള്ളുക''.*

*ഇനി ഈ തത്വ മുൾക്കൊള്ളാനുള്ള ജിജ്ഞാസാ പൂർവ്വം ഇങ്ങനെ ചിന്തിച്ചു നോക്കുക*

*അഗ്നി പ്രധാനമായ, പഞ്ചഭൂത പ്രതീകമായ, പ്രപഞ്ചമാണ് നിലവിളക്കു.*

*അതിൽ വിളക്കു എന്നതും എണ്ണ എന്നതും, അതിലെ തിരി എന്നതും, ത്രിഗുണങ്ങളുടെയും അഥവാ ദേവിയോട് ചേർന്നു വിരാജിക്കുന്ന ബ്രഹ്മ വിഷ്ണു മഹേശ്വരന്മാരുടെ 'ഭാവതത്വ പ്രതീകങ്ങളായി കാണാൻ' ഇപ്പോൾ സാധിക്കുന്നില്ലേ?!!!*

*ഒരു ഉപാധി എന്ന നിലയിൽ വിളക്കും അതിലെ തിരിയും ബ്രഹ്മതത്വത്തെയും, ത്രിഗുണത്തിൽ സത്വം ജ്വലിപ്പിച്ച് , മുല്ല മൊട്ടു തുല്യം ശുഭ്രവർണ്ണ പ്രകാശത്തിൽ ശ്രീ മഹാവിഷ്ണുവിനെയും ഈ വിധം ജ്ഞാനം ഉൾക്കൊള്ളുന്ന, പകർന്നു നൽകുന്ന ബോധത്തെ മഹേശ്വരനായും, ഫണമുയർത്തി നിൽക്കുന്ന അനന്തനെ അഗ്നിയിലൂടെയും ദർശിക്കാൻ സാധിക്കുന്നില്ലേ??!!*

*ഭദ്രദീപമായി തെളിഞ്ഞു നിൽക്കുന്ന നിലവിളക്കും ബോധപൂർവ്വം അതറിയുന്ന ജന്മങ്ങളും പുണ്യമല്ലേ.??!!*

*"ഇവിടെ "അഗ്നിയുടെ പ്രതീകമായ പുരുഷനും","പ്രകൃതിയുടെ പ്രതീകമായ, "'അഗ്നിയേ ഉൾക്കൊള്ളുന്ന'" 'സ്നേഹസമ്പുഷ്ടമാക്കിയ' നിലവിളക്കും" തത്വ തലത്തിൽ ഒരേപോലെ പ്രാധാന്യമുള്ളതല്ലേ?!!*

*നിലവിളക്കു തെളിയിക്കുമ്പോഴും, എവിടെയും ഭദ്രദീപം കാണുമ്പോഴും ഇതാകട്ടെ നമ്മുടെ മനസ്സിൽ🌝*

*എല്ലാം ഭഗവൽ സൃഷ്ടം.അതിനാൽ ഭൗതീക സമ്പാദ്യങ്ങൾ  ഈ വിധം തത്വ ജ്ഞാനപൂർവ്വം, ബോധപൂർവ്വം പത്മനാഭപാദത്തിൽ സമർപ്പിക്കുന്ന പത്മനാഭദാസന്മാർ നമുക്കിടയിലും,രാജ്യത്തും, ലോകത്തും വർദ്ധിക്കുമാറാകട്ടെ.എല്ലാം ഭഗവൽ സൃഷ്ടം...*
*ഈ ചിന്തയെ വാക്ക്  രൂപത്തിൽ ഇവിടെ പകരാൻ അനുഗ്രഹിച്ച ഗുരുക്കന്മാർക്കു പ്രണാമം*

*🌞🔥ഗുരുപ്രണാമം🌹🛐🧘🏽‍♀️🧘🏼‍♂️🙏🏼*
Pradeep Kumar nambisan 

No comments:

Post a Comment