Sunday, March 15, 2020

പഞ്ച ശുദ്ധികൾ പാലിക്കാം
ആരോഗ്യത്തോടെ ജീവിക്കാം...

ശരീരശുദ്ധി, വാക് ശുദ്ധി, മനഃശുദ്ധി, ഇന്ദ്രിയശുദ്ധി (കണ്ണ്, മൂക്ക്, നാക്ക്, ചെവി, ത്വക്ക്-ഇവയാണ് ഇവിടെ ഇന്ദ്രിയങ്ങള്‍) , ഗൃഹശുദ്ധി എന്നീ പഞ്ചശുദ്ധികളാണ് മനുഷ്യര്‍ക്ക് ചുരുക്കത്തില്‍ പറഞ്ഞിട്ടുള്ളത്.

1 ശരീരശുദ്ധി:- എന്നും നല്ല വെള്ളത്തിലുള്ള കുളി, അഴുക്കടിഞ്ഞു നില്‍ക്കുന്ന ചെവി, കണ്ണ് മുതലായ ഇന്ദ്രിയങ്ങളെ വൃത്തിയാക്കുക, പല്ലുകളുടെയും നഖങ്ങളുടെയും ശുചിത്വം, ശുദ്ധമായ വായു, ആഹാരം, ജലം ഇവയുടെ ഉപയോഗം, കൈകാലുകള്‍ മുതലായ അവയവങ്ങളുടെ ശുദ്ധി; ഇവയാണ് ദേഹശുദ്ധി.

2 വാക്ക് ശുദ്ധി അക്ഷരങ്ങളുടെ ആകര്‍ഷകത്വം, വ്യക്തത, മാധുര്യം, പദങ്ങളുടെ സ്ഫുടത, ഔചിത്യം, ചേര്‍ച്ച ഇവ വാക്കിന്റെ ഗുണങ്ങളാകുന്നു. മറ്റുള്ളവര്‍ക്ക് ദുഃഖത്തെ ഉണ്ടാക്കാതിരിക്കാന്‍, സത്യം, ഹിതം, അദ്ധ്യാത്മഗ്രന്ഥങ്ങളുടെ പാരായണം, കീര്‍ത്തനം, ഭംഗി, പ്രിയത്വം ഇവ കൊണ്ട് വാക്ക് എപ്പോഴും ശുദ്ധമാകുന്നു.

3 മനഃശുദ്ധി:- നേര് (ഋജുത്വം) , കരുണ, സ്നേഹം, മാര്‍ദ്ദവം, ധൈര്യം, ലജ്ജ, കോപമില്ലായ്മ, ഏകാഗ്രത ഇവ മനഃശുദ്ധിയെ ഉളവാക്കുന്നു.

4 ഇന്ദ്രിയശുദ്ധി:- അകാര്യങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക, ഇന്ദ്രിയങ്ങളെ കൂടുതല്‍ പീഡിപ്പിക്കുകയോ ലാളിക്കുകയോ ചെയ്യാതിരിക്കുക, യുക്തമല്ലാത്തവയില്‍ അടുക്കാതിരിക്കുക ഇവ പഞ്ചേന്ദ്രിയത്തെ ശുദ്ധമക്കുന്നു.

5 ഗൃഹശുദ്ധി:- വീടിനുള്ളില്‍ സൂര്യരശ്മി പതിക്കുക, ശുദ്ധവായു കടക്കുക, അശുദ്ധവസ്തുക്കളെ മാറ്റുക, എല്ലായിടവും എന്നും തൂത്തുവൃത്തിയാക്കുക, പരിസരത്ത് മലമൂത്രവിസര്‍ജ്ജനം നടത്താതിരിക്കുക, രാവിലെയും വൈകുന്നേരവും സുഗന്ധദ്രവ്യം പുകയ്ക്കുക, ഇവയാറും വീടിനെ ശുദ്ധമാക്കുന്നു.

No comments:

Post a Comment