Friday, March 13, 2020

ലോകം എത്ര വലുതായാലും .... ശാസ്ത്രം എത്ര വലുതായാലും .... മെഡിക്കൽ സയൻസ് എത്ര വലുതായാലും .... മനുഷ്യൻ എത്ര വലുതാണന്ന് തോന്നിയാലും ....ദേ ഒരു വയറസ് മതി മക്കളെ .....

ബ്രിട്ടന്റെ ശാസ്ത്രജ്ഞൻ പറയുന്നു അതേ ഇത് മനുഷ്യരാശിയുടെ  അവസാനം തന്നെയെന്ന് ....

അമേരിക്കയിലെ ശാസ്ത്രജ്ഞർ പറയുന്നു ഒന്നും ചെയ്യാനില്ല എന്ന് ....

ലോകം ദേ മാറിമറിയുന്നു .... രോഗമുള്ള മനുഷ്യനെ കാണുമ്പോൾ ജനം ഓടി ഒളിക്കുന്നു ...... സമ്പദ് വ്യവസ്ഥതകൾ തകിടം മറിയുന്നു ...... കയറ്റുമതികളും ഇറക്കുമതികളും ഇല്ലാതായി...... ആകാശത്ത് വിമാനങ്ങൾ നിശ്ച്ചലമായി ..... ഭക്ഷണങ്ങൾക്ക് ക്ഷാമം ദേ എത്തി കഴിഞ്ഞു ..... തീ തട്ടി ഉറുമ്പുകൾ കരിഞ്ഞ് വീഴും പോലെ ഭൂമിയുടെ ഒരു കരയിൽ നിന്ന് മനുഷ്യൻ കൊഴിഞ്ഞ് വീണു തുടങ്ങി ........

അതിർത്തിക്കപ്പുറത്തുള്ള സഹജീവിയെ കൊല്ലാൻ ഇപ്പുറത്ത് ചെറിയ വടി മുതൽ ജൈവായുധവും അണുവായുധവും സൂക്ഷിച്ചു വയ്ക്കുന്നു .....
ദൈവം ഈ ഭൂമിയിൽ അതിർവരമ്പുകൾ സൃഷ്ടിച്ചില്ല .... ആർക്കും വീതിച്ചു കൊടുത്തതുമില്ല .... നിങ്ങൾ പരസ്പ്പരം സ്നേഹിച്ചു സന്തോഷത്തോടെ ജീവിക്കുവിൻ എന്ന് മാത്രമാണ് ദൈവം പറഞ്ഞത് ....'...... മനുഷ്യൻ അവനു വേണ്ടി തന്നെ കല്ലറകൾ പണിതു ....

" നിങ്ങൾ അതിൽ നിന്ന് ഭക്ഷിക്കരുത് ....അങ്ങനെ ചെയ്യരുത് .... പാപം ചെയ്യരുത് .... കൊല്ലരുത് .... മോഷ്ടിക്കരുത് .... വ്യഭിചാരത്തിന് മനസിനേയും ശരിരത്തേയും വിട്ടുകൊടുക്കരുത് ......"

പാപം മലവെള്ളപാച്ചിൽ പോലെ കുത്തിയൊഴുകുന്നു ഇവിടെ .... ആ ഒഴുക്കിന്റെ അവസാനം ചെളിയിൽ മുങ്ങി എല്ലാം നാശത്തിലേയ്ക്ക് ....

പ്രാർത്ഥിക്കുവിൻ ..... സർവ്വശക്തനോട് .... സമ്പത്തിനോ ,സൗന്ദര്യത്തിനോ വേണ്ടിയല്ല ..... ശ്വാസത്തിനു വേണ്ടി ....🙏

ഏകനായ ദൈവം ഒരു പുതിയ പുലരി സൃഷ്ടിക്കട്ടെ

No comments:

Post a Comment