Wednesday, March 25, 2020

🌅 *ആർഷജ്ഞാനം*🌅

                  *അറിയപ്പെടാത്ത*
             *വൈദിക ആയുർവേദം*

    *(സ്വാമി നിർമ്മലാനന്ദഗിരി മഹരാജ്)*                             
    --------------------------------------------------------------

*ഇനിയൊരു തിരിച്ചു പോക്കിന് സാദ്ധ്യതയുണ്ടോ........*🤔

                *പഴയ കാലത്ത് വിവാഹാദി സ്പർശേന്ദ്രിയ സുഖത്തിനായുള്ള കർമ്മങ്ങൾക്ക്, ദേശത്തിനുവെളിയിൽ സങ്കല്പങ്ങൾ അരുതെന്ന് തീരുമാനമുണ്ടായിരുന്നു - ഇതും ഒരന്ധവിശ്വാസമായിരുവെന്ന് തോന്നാം*.

          *അനേകം പാരമ്പര്യത്തിലൂടെ വളർന്നുവന്നിരിക്കുന്ന കോശത്തിന്, വിപരീതമായൊരു പാരമ്പര്യകോശവുമായി സ്പർശം നേടുമ്പോൾ ഒട്ടുവളരെ അണുകങ്ങളുടെ ഉല്പാദനത്തിനും അവയുടെ അമിനോഅമ്ലങ്ങളുടെ പ്രസരണത്തിനും കാരണമായേക്കാമെന്ന് പ്രാചീനർ*.

           *കടൽ കടന്നൊരാൾ പോയികൂട - എന്നൊരു കല്പന. അന്ന് അന്ധവിശ്വാസമാണ്. വർഷങ്ങളുടെ നീണ്ട പുരോഗതിക്കുശേഷം ഇവിടെ നിന്നൊരാൾ കടൽ കടക്കാൻനേരത്ത് ഒട്ടുവളരെ പരിശോധനകൾക്കുശേഷം, പ്രകടമായ രോഗങ്ങൾ ഒന്നുമില്ലെന്ന് ഉറപ്പുവരുത്തിയേ കടക്കാനാകു. ഇതിന്നത്തെ കല്പന. എന്നിട്ട്, പുറത്തുനിന്നയാൾ സ്വദേശത്തേക്ക് മടങ്ങുന്നു എന്നുള്ളതുകൊണ്ട് മാത്രം അത്തരം പരിശോധനകളൊക്കെ കുറയുക. ഇതിന്റെ ഫലമായി ഒട്ടുവളരെ പുതിയ രോഗങ്ങൾ യാത്രകൊണ്ടുണ്ടാകുന്നുവെന്ന് വൈദ്യശാസ്ത്രം പറയുന്നു - ഇന്നിത് ശാസ്ത്രമാണ്. അന്നത്തേത് , അന്ധവിശ്വാസവും. ഒരേ കാര്യത്തിന് രണ്ടു വ്യാഖ്യാനങ്ങൾ നൽകുന്നുവെന്നത് വിചിത്രമാണ്. ഇന്നത്തെ ശാസ്ത്രജ്ഞന്മാർ ഇരുന്നുപഠിച്ചിട്ട് പറയുന്നു, പുറത്തുനിന്നു വരുമ്പോഴാണ് പല പുതിയ രോഗങ്ങളേയും വൈറസുകളേയും അമീബകളേയും കൊണ്ടുവരുന്നതെന്ന്. അന്നീസത്യം വളരെ നിർബന്ധമാക്കി ; ജീവിതത്തിൽ കൊണ്ടുവന്ന ആചാരം പോലെയായിതീർന്നതിനെ അന്ധവിശ്വാസമായെണ്ണിയാണ് നിങ്ങൾ കണ്ടത്. എന്റെ അറിവുശരിയാണെങ്കിൽ , സ്വാമി വിവേകാനന്ദൻപോലും കടൽ കടന്നതങ്ങനെയാണ്. അതൊരു വലിയ വിപ്ലവമായാണ് നിങ്ങൾ എണ്ണിപ്പോന്നത്. അന്നൊന്നും മനുഷ്യന്റെ ആവാസവ്യവസ്ഥയെക്കുറിച്ചോ അതുളവാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചോ അറിവില്ലാത്ത ഒരു ഘട്ടത്തിൽ നിന്നുകൊണ്ടാണ് പ്രാചീന ആചാരത്തെ നിങ്ങൾ വ്യാഖ്യാനിച്ചത്*.

           *നിങ്ങളുടെ ഇന്നത്തെ അനുഭവങ്ങളിൽ തന്നിരിക്കുന്ന രോഗങ്ങളുടെ ഏടുകൾ പരിശോധിക്കുമ്പോൾ, ആ അനാചാരത്തിൽ കഴമ്പുണ്ടെന്ന് നിങ്ങൾ എണ്ണുമോ ; അതല്ല, ഇതൊക്കെ അറിഞ്ഞതാണ് അവരെഴുതിയതെന്ന് എണ്ണുമോ*?

           *വൈദ്യശാസ്ത്രത്തോട് ബന്ധപ്പെടുത്തിമാത്രം രൂപപ്പെട്ട ആചാരങ്ങളിലാണ് ഇത്തരം തിരുവെഴുത്തുകളെല്ലാം കാണുന്നത്. ആഹാരം കഴിച്ചു കഴിഞ്ഞാൽ, ഒരു വീട്ടിലും എച്ചിൽ പാത്രം പിന്നെയവിടെ ഇരിക്കരുതെന്ന ആചാരമുണ്ടായിരുന്നു. ഇലയാണെങ്കിൽ അപ്പോളെടുക്കണം. പാത്രമാണെങ്കിൽ അപ്പോൾ തന്നെ കഴുകി വെക്കണം. ഇന്ന് നിങ്ങളുടെ പല വീടുകളിലും ഒരാഴ്ച്ചത്തെ പാത്രം ഒന്നിച്ചുകഴുകി വെക്കുന്ന ഏർപ്പാടാണ്. ഒരാഴ്ച്ചത്തെ എച്ചിൽ ഒന്നിച്ചൊരു കുഴിയിൽ ഇടുന്ന ഏർപ്പാടുവരെ ഉണ്ട്. കാരണം, മുപ്പതും നാല്പതും വീടുകളിലാണ് ഇന്നൊരു' ഭായ്' ജോലിക്കാരി പണിക്കുവരുന്നത്. നിങ്ങളുടെ വീട്ടിൽ തിങ്കളാഴ്ചയാണ് ; മറ്റോരു വീട്ടിൽ ചൊവ്വാഴ്ചയായിരിക്കും അവളുടെ ജോലി. ഈ തിങ്കളാഴ്ച പോയി, അടുത്ത തിങ്കളാഴ്ച വരുന്നതുവരെയുള്ള ആഹാരം പാകം ചെയ്ത് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നു. അത് ചൂടാക്കി നിങ്ങൾ കഴിച്ചു കൊണ്ടിരിക്കും - പ്രാചീനർ തണുപ്പിൽ വെച്ചതൊക്കെ അണുകങ്ങളുടെ സമൃദ്ധമായ വളർച്ചയ്ക്കു കാരണമായതെന്നാണ് പറയുന്നത്*.

       *ഏറ്റവും കൂടുതൽ വൈറസുകളും അമീബകളും ബാക്ടീരിയകളും ഉണ്ടാകുന്നത് അവരുടെ വിശ്വാസപ്രകാരം തണുപ്പിലാണ് ; ഫ്രിഡ്ജിലും ഫ്രീസറിലുമൊക്കെതന്നെയാണ്. ബ്രിഡ്ജുണ്ടോ , നിങ്ങളുടെ വീട്ടിൽ, പാചകം ചെയ്ത ഭക്ഷണം അതിനകത്ത് വെയ്ക്കുന്നുണ്ടോ? അരിയും ഉഴുന്നും അരച്ചു വെയ്ക്കുന്നുണ്ടോ, പത്തുപതിനഞ്ച് ദിവസത്തേക്കൊന്നിച്ച്? എങ്കിൽ, നിങ്ങളുടെ വീട്ടിൽനിന്നും രോഗം ഇറങ്ങി സമയമുണ്ടാവില്ല . ഫ്രിഡ്ജും ഫ്രീസറുംകൊണ്ടുള്ള സൗകര്യം തള്ളികളായാവുന്നതല്ല ; വലിയൊരു പരിഷ്കാരവും സൗകര്യവുമാണ്. പക്ഷേ, നിങ്ങൾ ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടാകുമോ , ഇവ ബാക്ടീരിയകളുടേയും അമീബകളുടേയും വൈറസുകളുടേയും വിളനിലമാണെന്ന്? നിങ്ങൾ പഠിച്ച കെമസിസ്ട്രി ; മോളിക്കുലാർ ബയോളജി, ബാക്ടീരിയോളജി ,അമിനോളജി എന്നിവയുടെ അടിസ്ഥാനത്തിൽ അതിന്റെ വെളിച്ചത്തിൽ പരിശോധിച്ചാൽ, ഇത് സത്യമാണെന്ന് നിങ്ങൾ ധരിക്കുമോ*?

        *ഫ്രഡ്ജിന്റെയും ഫ്രീസറിന്റെയും തണുപ്പിൽ ; അത്രയുമുള്ള ആ തണുപ്പിൽ യാതൊരു വൈറസ്സും ബാക്ടീരിയയും അമീബയും വളരില്ല എന്നതല്ലേ, നിങ്ങളുടെ വ്യക്തമായ ധാരണ? അതുകൊണ്ടല്ലേ, നിങ്ങൾ അതിനകത്ത് ആഹാരങ്ങൾ കൊണ്ടുപോയി സൂക്ഷിക്കുന്നത്*?

        *പശുവിന്റെ കുത്തിവെയ്ക്കാനുള്ള ബീജവും സ്ത്രീകളിൽ ' ഇബ്സി' ഏർപ്പാടാക്കുന്നതിനുവേണ്ടിയുള്ള പുരുഷബീജവും ബീജ - അണ്ഡ ഉല്പാദനമില്ലാത്ത സ്ത്രീയ്ക്കു വേണ്ടുന്ന അണ്ഡവും, നിങ്ങളുടെ ഫെർട്ടിലിറ്റി ക്ലീനിക്കുകളിൽ സൂക്ഷിക്കുന്നതും ഫ്രീസറിൽ തന്നെയാണ്. ഇവയൊന്നും അവയ്ക്കുള്ളിൽ നശിക്കുന്നില്ല എന്നറിയുന്ന നിങ്ങൾ, വൈറസ്സും ബാക്ടീരിയയും അമീബയുമൊക്കെ അവയ്ക്കുള്ളിൽ നശിക്കുന്നു എന്നെങ്ങനെയാണ് അറിഞ്ഞത്? അഞ്ഞൂറു രൂപവരെ മുടക്കിയാൽ കിട്ടുന്ന മൈക്രോസ്കോപ്പുകളുണ്ട്. അതുമല്ലെങ്കിൽ, പരിചയക്കാരായ ലാബുനടത്തിപ്പുകാരുണ്ടെങ്കിൽ മൈക്രോസ്കോപ്പ് ഒരു മണിക്കൂർ നേരത്തേക്ക് കടം വാങ്ങിക്കൊണ്ടു വന്ന് അതിലൂടെ നിങ്ങളൊന്നു നോക്കു. അവയിൽ വേവിച്ചു സൂക്ഷിച്ചുവെച്ച ആഹാരം കഴിക്കാൻ കൊള്ളാമോയെന്ന്*.

          *ലോകത്ത് ഏറ്റവും കൂടുതൽ രോഗവാഹകരായ അണുകങ്ങൾ ജീവിക്കുന്നത് തണുപ്പിലാണ്. സൂര്യൻ കാണാത്ത തണുപ്പുരാജ്യങ്ങളിലെ എല്ലാ അണുകങ്ങളേയും സുലഭമായി സൂര്യപ്രകാശമുള്ള ഇന്ത്യയിലേക്ക് ആനയിച്ചു കൊണ്ടുവന്നത് നിങ്ങൾ ഉണ്ടാക്കിയ ഫ്രഡ്ജും ഫ്രീസറും ഏ.സിയും കാരണമാണ്. സൂര്യനെന്ന ഏറ്റവും വലിയ വൈദ്യനെ മറന്നുകൊണ്ടാണ് - സൂര്യനെ മറക്കുന്നില്ലെങ്കിൽ , യകൃത്തിനുവരുന്ന രോഗങ്ങളിൽ ഒട്ടുവളരെയും വരില്ലെന്ന് വൈദികസൂക്തം. ഹൃദയത്തിന് ഏൽക്കുന്ന രോഗങ്ങളിൽ പലതും സൂര്യന്റെ സാന്നിദ്ധ്യത്തിൽ നിന്നുമുള്ള ഒളിച്ചോട്ടം കാരണമാണ്*

       *തണുപ്പിലാണ് വൈറസ്സുകളും അമീബകളും ബാക്ടീരിയകളുമൊക്കെ വരുന്നതെന്ന് അറിയണം. സൂര്യനില്ലാത്ത ഇടങ്ങളിലാണ് വളരുന്നത്. അന്ധകാരത്തിലാണ് ഇവ വളരുന്നത്. വൈറസ്സുകൾ, അമീബകൾ, ബാക്ടീരിയകൾ, പ്രോട്ടോസോവ, റിക്കറ്റ്സിയ എന്നിങ്ങനെ പലതായി നാം തിരിച്ചിട്ടുള്ളവയെ, ഒട്ടുവളരെ പേരുകളിലാണ് വൈദിക ഋഷിമാർ നമ്മോട് പറഞ്ഞിട്ടുള്ളത്. അവയാണ് വേദങ്ങളനുസരിച്ച് ഏറ്റവും പ്രധാനമായി രോഗങ്ങളെ കാണുന്നത്. ഏറ്റവും ആധുനികമായതിനേക്കാൾ ആധുനികമായ സൂക്ഷ്മോപജീവികളിലൂടെ, അവയുടെ പേരുകൾ സഹിതം സൂക്തരൂപേണ വേദത്തിലവർ പറഞ്ഞിട്ടുള്ളത്*.

          *നാം കഴിക്കുന്ന ആഹാരത്തിൽ പ്രധാനമാണ് ശബ്ദം ; സ്പർശനം ഒരാഹാരമാണ്, രൂപം ഒരാഹാരമാണ്. പ്രാചീനർ പറയുന്നത്,വികലങ്ങളായ കാഴ്ചകളൊന്നും കാണരുതെന്നാണ് ; അവ കുട്ടികാലത്ത് കണ്ടുവളരരുതെന്നാണ്. അത് ബീജ സംസ്ക്കരണത്തിൽ വൈകല്യങ്ങൾ ഉണ്ടാക്കും. പൂർണ്ണതയുള്ളതേ കാണാവൂ. പൂജയ്ക്കും മറ്റും വെയ്ക്കുന്ന നാഡികൾ, വിഗ്രഹങ്ങൾ വികൃതങ്ങളാകരുത് - ഗണപതി പൂജയിലെ മുഖ്യ വിഗ്രഹമാകാൻ യോഗ്യമല്ല. അതുകൊണ്ടാണ്, പ്രാചീന ക്ഷേത്രങ്ങളിലെല്ലാം അവ കന്നിമൂലയിലായത്*.

       *അത് വികലനാഡിയാണ്. ഇങ്ങനെയൊക്കെ ചില ധാരണകളുണ്ട്. അതൊക്കെ ധാരണകളായിമാത്രം പഠിച്ചാൽ മതി. പഠിച്ചുതീർന്നിട്ടു മാത്രം അപഗ്രഥിച്ചാൽ മതി. അല്ലെങ്കിൽ ചോദ്യം ചെയ്യുന്നതുപോലെ തോന്നും ; എന്നോടു പകതോന്നും*.

          *വൈദികശിസ്ത്രം വളരെ സൂക്ഷ്മവും പ്രധാനവുമാണ്. അവരതു കൊണ്ട് രൂപത്തിനു വളരെ പ്രാധാന്യം കല്പിച്ചിരുന്നു*.

      *രോഗം വന്നു കിടക്കുന്നവരെ വൈദ്യശാസ്ത്രം പഠിച്ചിട്ടില്ലാത്തവർ നിരന്തരമായി പോയികാണരുത്. അത് രോഗിയുടെ മരണത്തിനും പോകുന്നവന്, രോഗം ഏറ്റുവാങ്ങുന്നതിനും കാരണമാകുമെന്ന് അവർ വിശ്വസിച്ചിരുന്നു - ഇത് അവരുടെ കാരുണ്യകുറവുകൊണ്ടല്ല. രോഗിയുടെ ആ കിടപ്പ് സ്വപ്നമായാണ് കണ്ടുതിരിച്ചുവരുന്നവരിൽ പ്രവർത്തിക്കുന്നത്. പക്ഷേ, ഇന്നത്തെ മക്കൾ രോഗിയായി കിടക്കുന്ന അച്ഛനെ തിരിഞ്ഞു നോക്കാത്തതും ഇതുകൊണ്ടല്ല. മക്കൾ തിരിഞ്ഞു നോക്കാതിരിക്കുമ്പോൾ അവരുടെ തലയിൽ, ഈ കിടക്കുന്ന അച്ഛനെ കാണാതിരുന്ന് സജീവമാകുകയാണ്. അപ്പോൾ അച്ഛൻ മരിക്കുന്നതിന് മുമ്പ്, അവർ രോഗികളായി തീരുകയാണ് ചെയ്യുന്നത്*.

          *എന്റെ അച്ഛൻ രോഗിയായി കിടക്കുമ്പോൾ, ഞാൻപോയി കാണുന്നത് രോഗിയെ മാത്രമല്ല, എന്റെ അച്ഛനെ കൂടിയാണ്. വൈദ്യനും രോഗിയുമായുള്ള ബന്ധത്തിൽ വൈദ്യൻ കാണേണ്ടത് എന്തിനേയാണെന്ന ധാരണ വൈദ്യർക്കുണ്ട്. വൈദ്യൻ കാണേണ്ടത് രോഗത്തെയല്ല. ലക്ഷോപലക്ഷം വരുന്ന കോശങ്ങളോടുകൂടിയ ഒരു വ്യക്തിയുടെ, വളരെ കുറഞ്ഞ കോശങ്ങൾ രോഗബാധിതമാകുമ്പോൾ ആ കോശങ്ങളെപ്പറ്റിമാത്രം ചിന്തിക്കുന്ന ഒരു വൈദ്യന് രോഗിയെ രക്ഷിക്കാനാവില്ലെന്നാണ് വൈദ്യശാസ്ത്രത്തിന്റെ പൊരുളായി വൈദികർ എണ്ണുന്നത്*.
                                   
                         
                                   🙏

No comments:

Post a Comment