Wednesday, March 11, 2020

*പത്രക്കുറിപ്പ്*

_ലോക അഗ്നിഹോത്ര ദിനത്തോടനുബന്ധിച്ച്പൌരന്മാർക്ക് ഹിന്ദു ജനജാഗൃതി സമിതിയുടെ ആഹ്വാനം_

*കൊറോണ   പോലുള്ള ജീവാണുക്കളുടെ പ്രഭാവം  ഇല്ലാതാക്കുന്നതിനായി നിത്യവും അഗ്നിഹോത്രം ചെയ്യുക !*

വേദകാലം മുതൽ ഭാരതത്തിൽ യജ്ഞ-യാഗങ്ങൾ നടത്തി വരുന്നു. യജ്ഞങ്ങൾക്ക് ആധ്യാത്മികമായ ഗുണങ്ങൾ മാത്രമല്ല, സൈന്റിഫിക് കാരണങ്ങളാലും അവ വളരെ ഗുണകരമാണെന്ന് ശാസ്ത്രജ്ഞർ ഇപ്പോൾ തെളിയിക്കുകയാണ്. ഇതിലെ വളരെ എളുപ്പവും നിത്യവും ചെയ്യാവുന്നതുമായ യജ്ഞമാണ് അഗ്നിഹോത്രം ! ലോകത്തിന് ഹിന്ദു ധർമം നല്കിയ ഒരു അമൂല്യമായ സന്പത്താണ് അഗ്നിഹോത്രം. നിത്യവും അഗ്നിഹോത്രം ചെയ്യുന്നതിലൂടെ അന്തരീക്ഷം ശുദ്ധമാകുന്നു. അത് ചെയ്യുന്ന വ്യക്തി ശാരീരികവും മാനസികവും ആധ്യാത്മികവുമായി ശുദ്ധീകരിക്കപ്പെടുന്നു. വാസ്തുവും പരിസരവും ശുദ്ധമാകുന്നു. അഗ്നിഹോത്രം കാരണം തയ്യാറാകുന്ന ഔഷധ ഗുണങ്ങളോടുകൂടിയ അന്തരീക്ഷം രോഗാണുക്കളുടെ വർധനവിനെ തടസ്സപ്പെടുത്തുകയും അവ നശിക്കപ്പെടുകയും ചെയ്യുന്നു. അതിനാൽ, ഇപ്പോൾ ലോകമെന്പാടും പടർന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസിന്  അഗ്നിഹോത്രം ഏക പരിഹാരമാകാം. മാർച്ച് 12-ന് 'ലോക അഗ്നിഹോത്ര ദിന'മാണ്. ഈ അവസരത്തിൽ എല്ലാ ഹിന്ദു സഹോദരി-സഹോദരന്മാരും മറ്റു ചികിത്സകളും കാര്യങ്ങളും ചെയ്യുന്നതിനോടൊപ്പം തന്നെ ഭാരതത്തിൽ കൊറോണയുടെ വർധനവ് തടയാനും സമൂഹത്തിന്റെ  ആരോഗ്യവും സുരക്ഷിതത്വവും നിലനിർത്താനും അഗ്നിഹോത്രം ചെയ്യുക, എന്ന് ഹിന്ദു ജനജാഗൃതി സമിതിയുടെ ദേശീയ വക്താവ് ശ്രീ. രമേശ് ശിന്ദേ ആഹ്വാനം ചെയ്്തു. സുര്യോദയം, സൂര്യാസ്തമയം എന്നീ സമയങ്ങളിലാണ് അഗ്നിഹോത്രം ചെയ്യുക. 

അഗ്നിഹോത്രം ചെയ്യുവാൻ പുരോഹിതനെ വിളിക്കേണ്ടതോ, ദാനം ചെയ്യേണ്ടതോ ഇല്ല; ഇതിന് പ്രത്യേകിച്ച് ചടങ്ങുകളില്ല. ഒരു സാധാരണ വ്യക്തിക്ക് പോലും ഈ കർമം വീട്ടിലോ ഓഫീസിലോ, വച്ച് വെറും 10 മിനിറ്റുള്ളിൽ ചെയ്യാവുന്നതാണ്. ഇതിനുള്ള ചിലവ് വളരെ കുറവാണ്. നിത്യവും അഗ്നിഹോത്രം ചെയ്്താൽ ധർമാചരണത്തിനോടൊപ്പം പരിസ്ഥിതിയും സമൂഹവും സംരക്ഷിക്കാവുന്നതാണ്.
അഗ്നിഹോത്രത്തെക്കുറിച്ച് പല ശാസ്ത്രീയ പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്. ഇന്റർനെറ്റിലൂടെ ഇതിനെക്കുറിച്ച് വിശദമായ വിവരം കിട്ടും. 'ട്രെലെ' എന്ന പേരുള്ള ഫ്രാൻസിലെ ശാസ്ത്രജ്ഞൻ യജ്ഞങ്ങളെക്കുറിച്ച് നടത്തിയ ഗവേഷണത്തിൽ മനസ്സിലായതെന്തെന്നാൽ യജ്ഞങ്ങൾ നടത്തുന്നതിലൂടെ അന്തരീക്ഷത്തിലെ 96 ശതമാനം ഹാനികരമായ രോഗാണുക്കളും കുറയുന്നു. ഈ ഗവേഷണം, 'എഥ്്നോഫാർമകോളജി 2007' എന്ന ജർണലിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടിരുന്നു. നാഷണൽ കെമിക്കൽ ലബോറട്ടറിയിലെ റിട്ടയേഡ് സീനിയർ ശാസ്ത്രജ്ഞനായ ഡോ. പ്രമോദ് മോഘേ നടത്തിയ ഗവേഷണ പ്രകാരം അഗ്നിഹോത്രത്തിലൂടെ അന്തരീക്ഷത്തിലെ സൂക്ഷ്്മമായ രോഗാണുക്കളുടെ വർധനവ് 90 ശതമാനം നിലയ്ക്കുന്നു; മലിനമായ വായുവിലെ വിഷവാതകമായ സൾഫർ ഡൈ ഓക്സൈഡിന്റെ അളവ് പത്തിരട്ടി കുറയുന്നു; സസ്യങ്ങളുടെ വളർച്ച കൂടുന്നു; അഗ്നിഹോത്രത്തിന്റെ ഭസ്്മം ജന്തുക്കളെ ഇല്ലാതാക്കുന്നതിനാൽ പരുക്ക്, ത്വക്ക് രോഗങ്ങൾ എന്നിവയ്ക്ക് ഗുണകരമാണ്. വെള്ളത്തിലെ രോഗാണുക്കളുടെയും ക്ഷാരത്തിന്റെയും അളവ് 80-90 ശതമാനം വരെ കുറയുന്നു. ഇതുകാരണം അമേരിക്ക, ഇംഗ്ലണ്ട്, ഫ്രാൻസ് എന്നീ രാജ്യങ്ങൾ ഉൾപ്പെടെ 70 രാജ്യങ്ങൾ അഗ്നിഹോത്രത്തെ അംഗീകരിക്കുകയും പല ശാസ്ത്രീയ മാസികകളിൽ അവരുടെ അനുഭവങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്്തിട്ടുണ്ട്. ശാസ്ത്രീയ കാഴ്്ചപ്പാടിൽ തെളിയിക്കപ്പെട്ട ഈ ആചാരം എല്ലാവരും മനസ്സോടെ ചെയ്യുക എന്ന് ശ്രീ. രമേശ് ശിന്ദേ ആഹ്വാനം ചെയ്യുന്നു.

No comments:

Post a Comment