Monday, March 16, 2020

🕉️🙏🏻🕉️

*സമുദ്രജലം സൂര്യതാപം കൊണ്ട് നീരാവിയായി വായുവില്‍  ഉയരുന്നു.* *അത്  മേഘമായി, തണുത്തു, മഴയായി ഭൂമിയില്‍ പതിക്കുന്നു;* *പിന്നീട്, നീര്‍ച്ചാലുകളായി, അരുവിയായി, പുഴയായി അത് സമുദ്രത്തില്‍ത്തന്നെ ചെന്നു ചേരുന്നു; സമുദ്രവുമായി  ഒന്നാകുന്നു.*

*മനുഷ്യനും ഇങ്ങനെ തന്നെയാണ്. ആനന്ദ സ്വരൂപമായ ഈശ്വരനില്‍ നിന്നാണ് നാം പുറപ്പെടുന്നത്. തിരിച്ചു അവിടെയെത്തുന്നതുവരെ നമുക്ക് ശരിയായ സുഖം ലഭിക്കുകയില്ല;* *അതുകൊണ്ടുതന്നെ എന്തുകിട്ടിയാലും മതിവരാതെ ഇനിയും വേണമെന്ന ആഗ്രഹമുണ്ടാകുന്നു.*
*ആഗ്രഹങ്ങള്‍ അടങ്ങാതെ ശാന്തി ലഭിക്കുന്നില്ല. മടങ്ങി ഈശ്വരനില്‍ എത്തുന്നതുവരെ ആഗ്രഹങ്ങള്‍ക്ക് അവസാനമില്ല. മരണശേഷമല്ല ഈശ്വരനെ കാണേണ്ടത്; ഈ ജീവിതത്തില്‍ തന്നെയാണ്.*

*നമ്മുടെ സഹ ജീവികളെ ഈശ്വരതുല്യം കാണുവാനും സ്നേഹിക്കുവാനും കഴിയുമ്പോള്‍, നാം ഈശ്വരസാമീപ്യം അനുഭവിക്കുന്നു. അതിനുള്ള ഏറ്റവും എളുപ്പമുള്ള വഴി സേവനവും ദാനവുമാണ്. ഈ വഴിയിലൂടെ, ജീവിതത്തില്‍ തന്നെ ഈശ്വരനു  സമീപം എത്താനാകും. സേവനത്തിന്‍റെയും ദാനത്തിന്‍റെയും   മഹത്വം എല്ലാ മതങ്ങളും ഉദ്ഘോ ഷിക്കുന്നു.*

*മാനവസേവ  തന്നെയാണ് മാധവ സേവ.*

🙏

No comments:

Post a Comment