Saturday, March 14, 2020

ജഗദ്ഗുരുവിന്റെ* *ചിന്തകൾ*🔥
🙏🌹🙏🌹🙏🌹🙏
*മനുഷ്യജന്മത്തിന്റെ പരമമായ ലക്ഷ്യം എന്ത് എന്നതാണ് ഭാരതത്തിലെ ഋഷീശ്വരന്മാര് ഏകാന്തതപസ്സിലൂടെ അന്വേഷിച്ചത്. അതിനുള്ള ഉത്തരവും* *അവരുടെയുള്ളില് തെളിഞ്ഞു കിട്ടി. ആ സത്യങ്ങളാണ് വേദങ്ങള്, ഉപനിഷത്തുകള്, പുരാണങ്ങള് എന്നിവയിലൂടെ പ്രപഞ്ചത്തിന് ലഭിച്ചത്. മനുഷ്യജീവിതത്തിന്റെ പരമമായ ലക്ഷ്യമെന്തെന്ന് ശ്രീമദ് ഭാഗവതത്തിലൂടെ വേദവ്യാസമഹര്ഷി ഇങ്ങനെ വെളിപ്പെടുത്തി:*
*ജന്മലാഭപരം പുംസാം*
*അന്തേ നാരായണ സ്മൃതി*
*(ഈശ്വരസ്മരണയോടെ ദേഹത്യാഗം ചെയ്യാന് കഴിയുക എന്നതാണ് മനുഷ്യജന്മത്തിന്റെ പരമമായ ലാഭം). ഇത്രയും വിശിഷ്ടമായ മനുഷ്യജന്മം നല്കിയ ഭഗവാനെ മറന്ന് ജീവിക്കുന്നതാണ് എല്ലാവിധത്തിലുള്ള ദുഃഖങ്ങളുടേയും കാരണമെന്നും ഋഷിമാര് ഓര്മപ്പെടുത്തുന്നു. കേവലം മുപ്പത്തി രണ്ടു വര്ഷത്തെ ആയുസ്സു കൊണ്ട് മനുഷ്യരാശി ഉള്ള കാലത്തോളം ഓര്മിക്കാവുന്ന സംഭാവനകള് നല്കിയ ആചാര്യനാണ് ജഗദ്ഗുരു ശങ്കരാചാര്യ സ്വാമികള്. ഭൗതികമായ യാതൊരു പ്രലോഭനങ്ങളിലും പെടാതെ ഈശ്വരഭക്തിയും ത്യാഗവും സേവനവും കൊണ്ടാണ് ശങ്കരാചാര്യര് അനശ്വരമായ കീര്ത്തി നേടിയത്.*
അറിവാണ് ശക്തി.ഹരിശ്ശരണം"
krc nambiar

No comments:

Post a Comment