Wednesday, March 04, 2020


        *ശ്രീ കൃഷ്ണ*
       *കർണ്ണാമൃതം*
💚💚💚💚💚💚💚💚

*അധീരബിംബാധരവിഭ്രമേണ*✴
*ഹർഷാദ്രവേണുസ്വരസമ്പദാ ച*✴
*അനേന കേനാപി മനോഹരേണ*✴
*ഹാ ഹന്ത ഹാ ഹന്ത മനോ ധുനോതി*✴

💔💔💔💔💔💔💔💔

          *ഈ ഒരു മനോഹരമായി ഇളകിക്കൊണ്ടിരിക്കുന്ന തൊണ്ടിപ്പഴ ചെഞ്ചൊടികളുടെ ചലനവിശേഷങ്ങളാലും സന്തോഷത്തിൽ കുതിർന്ന വേണുനാദലഹരിയാലും (എൻെറ) മനസ്സ് ഇളകി മറയുന്നു. ബഹുരസം! ബഹുരസം!*     *ഉണ്ണികൃഷ്ണൻ ഓടക്കുഴൽ വിളിക്കുംബോൾ ചെഞ്ചുണ്ടിനുണ്ടാകുന്ന ചലനവിശേഷങ്ങൾ കാണുവാൻ നല്ല ഭംഗിയുണ്ട്. സന്തോഷത്ത്തിൽ മുങ്ങിക്കുളിച്ചു പൊങ്ങി വരുന്ന വേണുനാദം കേൾക്കാനും നല്ല രസമുണ്ട്. രണ്ടും മനസ്സിനെ ആകർഷിക്കുന്നു. ആനന്ദസമുദ്രത്തിൽ നീന്തിക്കളിക്കുന്ന രസമാണ്  മനസ്സിന്. വർണഭംഗിയും ചലനഭംഗിയും ആസ്വദിക്കാൻ കണ്ണുകളിലേക്കും സ്വരമാധുര്യം നുകരുവാൻ കാതുകളിലേക്കും ഓടിക്കളിച്ചു ആഹ്ളാദിക്കയാണ് കവിയുടെ മനസ്സ്.*

💔💔💔💔💔💔💔💔

         *സുപ്രഭാതം*

No comments:

Post a Comment