Wednesday, April 01, 2020

ശ്വേതകേതു ഉദ്ദാലകനോട് പറഞ്ഞു:ജ്ഞാനിയും അജ്ഞാനിയും സത്തിൽ ഏകീഭവിക്കുന്നത് ഒരു പോലെയാണെങ്കിൽ, ജ്ഞാനി വീണ്ടും ( ജന്മങ്ങൾ ) ആവർത്തിക്കാതിരിക്കാനും അജ്ഞാനി ആവർത്തിക്കാനുമുള്ള കാരണമെന്തെന്ന് പൂജ്യനായ അങ്ങ് വ്യക്തമാക്കിത്തന്നാലും.. 
     അല്ലയോ സൗമ്യ, രാജഭടന്മാർ ഒരു പുരുഷനെ പിടിച്ചു കൊണ്ടുവരുന്നു."ഇവൻ ധനം മോഷ്ടിച്ചു. ഇവനു വേണ്ടി മഴു പഴുപ്പിക്കുക." ഇവൻ കള്ളം പറയുകയാണെങ്കിൽ പഴുപ്പിച്ച മഴുവിൽ പിടിച്ച കൈപൊള്ളും. സത്യസന്ധനാണെങ്കിൽ കൈ പൊള്ളില്ല.
      അവന് എപ്രകാരമാണോ കൈ പൊള്ളാതിരിക്കുന്നത്, അതുപോലെ ജ്ഞാനി വീണ്ടും ജനിക്കുന്നില്ല.
     രണ്ടു പേരും സത്തിൽ ഏകീഭവിക്കുന്നുണ്ടെങ്കിലും ജ്ഞാനിയുടെയും അജ്ഞാനിയുടെയും അനുഭവത്തിൽ വ്യത്യാസമുണ്ട്.
(ഛാന്ദോഗ്യോപനിഷത്ത് )

No comments:

Post a Comment