Tuesday, April 28, 2020

ഗൃഹസ്ഥന്‍ പാലിക്കേണ്ടവ
===================

ധനം ഉള്ളപ്പോള്‍ കീറിയതും മുഷിഞ്ഞതും ആയ വസ്ത്രങ്ങള്‍ ധരിക്കരുത് .

ഭാര്യയോടൊപ്പം ഒരു പാത്രത്തില്‍ നിന്ന് കഴിക്കരുത്

സന്ധ്യക്ക്‌ ഭക്ഷണം കഴിക്കരുത്

വളരെ രാവിലെയും ,വളരെ വൈകിട്ടും ഭക്ഷണം കഴിക്കരുത്

അമിതം ആയി ഒന്നും കഴിക്കരുത്

മടിയില്‍ വച്ച് ഭക്ഷണം കഴിക്കരുത്

ഒന്നിനെയും ഹിംസിക്കരുത്

ഒരിക്കലും മാംസവും ഒരിക്കലും  ഭക്ഷിക്കാത്തവര്‍ക്ക് അശ്വമേധ യാഗം നടത്തുന്ന ഫലം കിട്ടും

ഉച്ച വെയില്‍ ,ശവദാഹ പുക എല്ക്കരുത്

രണ്ടു കൈകൊണ്ടും തല ചൊറിയരുത് .തലയില്‍ അടിക്കരുത്

ആഹാരശേഷം ഉടനെ കുളിക്കരുത് .അര്‍ദ്ധ രാത്രിയില്‍ കുളിക്കരുത്

ഞാന്‍ ഭാഗ്യഹീനന്‍ ആണ് എന്ന് ഒരിക്കലും പറയരുത്

അംഗഹീനര്‍ വൃദ്ധന്മാര്‍ ,പാവങ്ങളെ ആക്ഷേപിക്കരുത് .

സന്ധ്യക്ക്‌ മുടി ചീകരുത്

കാലു കഴുകാതെ ഉറങ്ങാന്‍ കിടക്കരുത്

ചൂത് കളി പാടില്ല

അന്യരെ ആശ്രയിക്കാതെ ജീവിക്കാന്‍ നോക്കണം

വേദ നിന്ദ ,ദേവനിന്ദ ക്രൂരത ക്രോധം ഇവ വര്‍ജിക്കുക

പുത്രനെയും ശിഷ്യനെയും അല്ലാതെ വേറെ ആരെയും അടിക്കരുത്.തെറ്റ് ചെയ്‌താല്‍ ഇവരെ മാത്രമേ ശിക്ഷിക്കാംവൂ

അസത്യം ,പരദ്രോഹം പാടില്ല.

വെറുതെ ഇരിക്കുമ്പോള്‍ കൈ കാലുകള്‍ ആട്ടരുത് .

ഭഗവല്‍ പാദത്തില്‍ അര്‍പികാത്ത പുഷ്പമോ ,തുളസി ഇലയോ  തലയില്‍ ചൂടരുത്

അനുമതി കൂടാതെ അന്യന്റെ വാഹനം ,കിടക്ക ,ഇരിപ്പടം ,കിണര്‍ ,വീട് ഇവ ഉപയോഗിച്ചാല്‍ ഉടമസ്ഥന്റെ പാപം അനുഭവിക്കും

യാചകനെ വെറും കൈയോടെ വിടരുത്

മറ്റൊരാള്‍ക്ക് നീക്കി വച്ച ഭക്ഷണം സ്വയം എടുത്തു കഴിക്കരുത് .

ഭാര്യയെ രേക്ഷിച്ചാല്‍ സന്താനം രെക്ഷ പെടും.സന്താനം രേക്ഷപെട്ടാല്‍ ആത്മാവ്‌ രേക്ഷപെടും .ഭാര്യാ സംരെക്ഷണം സകല ധര്‍മങ്ങളില്‍വച്ച് ഉത്തമം

ഭക്ഷണ സമയത്ത് സംസാരം പാടില്ല

ബ്രഹ്മഹത്യ ,മദ്യ പാനം ,മോഷണം ,ഗുരു പത്നീ ഗമനം മോഷണം ,ഇത് ചെയ്യുന്നവരോട് കൂടെ സഹവാസം ഇവ പഞ്ച മഹാ പാതകങ്ങള്‍ ആണ് .

ദേവ പൂജ ,ദര്‍ശന സമയങ്ങളില്‍ മുടി അഴിച്ചു ഇടാന്‍ പാടില്ല .

വിവാഹവും ,വിവാദവും തുല്യരോട് മാത്രം ആകണം

സത്യം മറ്റൊരാളിനു ദുഃഖ കാരണം ആകുമെങ്കില്‍ അത് പറയാതെ ഇരിക്കുവാന്‍ നോക്കണം

സന്ധ്യക്ക്‌ സ്ത്രീ സംഗം പാടില്ല

ഭക്ഷണം കഴിക്കുമ്പോള്‍ ,ജെല പാനം ചെയ്യുമ്പോള്‍ ശബ്ദം ഉണ്ടാകാന്‍ പാടില്ല .

ഭക്ഷണം ,ദാനം ,മൈഥുനം,ഉപാസനം ,വിസര്‍ജനം ഇവ രേഹസ്യം ആയിരിക്കണം

ആയുസ് ,ധനം ,സ്ത്രീ ,മന്ത്രം ,ഔഷധ ദാനം ,നേരിട്ട അപമാനം ,ഗൃഹത്തിലെ കലഹം ഇവ രേഹസ്യം ആയി വക്കുക .

ആരെയും നിന്ദിക്കരുത് ,കുറ്റപെടുത്തരുത്

നാലും കൂടിയ വഴി ,കവല ,തറ കെട്ടിയ വൃക്ഷം ,പൂന്തോട്ടം സ്ത്രീകള്‍ മാത്രം താമസിക്കുന്ന ഗൃഹം എന്നിവിടങ്ങളില്‍ രാത്രിയില്‍ പോകരുത്.

ഉറക്കം ,വ്യായാമം ഇവ അധികം ആവരുത്

കൊപിച്ചവരെ ശാന്തര്‍ ആക്കുക .ഭയപെട്ടവരെ ആശ്വസിപ്പിക്കുക ആരോടും മത്സരിക്കാതെ ഇരിക്കുന്നവന്‍ സുഖം അനുഭവിക്കുന്നു.

ദേവ പൂജ ,അതിഥി പൂജ പിതൃ പൂജ ഇവ വിധിപ്രകാരം നടത്തുക

ഏതെങ്കിലും പുരാണങ്ങള്‍ നിത്യ പാരായണം ശീലം ആക്കുക

ശ്രീ Gowindan Nampoothiri

No comments:

Post a Comment