Sunday, April 12, 2020

നമ്മുടെ യഥാര്‍ത്ഥ ബലം പരീക്ഷിക്കപ്പെടുന്നത് എപ്പോഴാണ്? സ്വന്തം ഇഷ്ടാനിഷ്ടങ്ങളുടെ പ്രേരണയാല്‍ സത്യത്തെയും പരിശുദ്ധിയെയും അറിഞ്ഞുകൊണ്ട് നഷ്ടപ്പെടുത്തേണ്ടി വരുമ്പോഴാണ്. ദൗര്‍ബല്യം കൊണ്ടാണ് നാം തിന്മകള്‍ക്ക് കൂട്ടു നില്‍ക്കുന്നത്. സ്വന്തം  പരിശുദ്ധിയെയും സത്യത്തെയും ഏതൊന്നിനു വേണ്ടി നഷ്ടപ്പെടുത്തുന്നോ അതാണ് നമ്മുടെ ദൗര്‍ബല്യം. എന്തൊക്കെ നഷ്ടപ്പെട്ടാലും സത്യവും പരിശുദ്ധിയും നഷ്ടപ്പെടുന്നില്ല എങ്കില്‍ അതാണ് നമ്മുടെ ബലം. അവിടെയാണ് ഈശ്വരസാന്നിദ്ധ്യം! സ്വന്തം പരിശുദ്ധികൊണ്ടല്ലാതെ ഒരാള്‍ക്ക് ഈശ്വരനെ കണ്ടെത്താനാകില്ല. ഒരാളില്‍ എത്രത്തോളം സത്യവും പരിശുദ്ധിയും ശക്തമാകുന്നുവോ അയാളില്‍ അത്രത്തോളം ഈശ്വരീയമായ സിദ്ധികളും പ്രകാശിച്ചു തുടങ്ങുന്നു. പരിശുദ്ധിയാണ് തപോബലം!
ഓം
Krishna kumar 

No comments:

Post a Comment