ശ്രീരാമജയം
പുരാണ ഇതിഹാസങ്ങളിൽ കാണാൻ സാധിക്കാത്ത എന്നാൽ ഭാരതത്തിലെ ഗ്രാമഗ്രാമന്തരങ്ങളിൽ പ്രചാരത്തിലുള്ള ഒരു കഥയാണ് പറയാൻ പോവുന്നത്, അത് കൊണ്ട് ഇതിന് പുസ്തകരൂപത്തിലുള്ള റഫറൻസ് ലഭ്യമല്ല.
മഹർഷി വാല്മീകി,നാരദരുടെ ഉപദേശപ്രകാരം മനുഷ്യവംശത്തിന്റെ സത്ഗതിക്കായ് രാമായണ രചന നടത്തി.രചന പൂർത്തിയാക്കി,
ആദിനാഥനായ ശ്രീ പരമേശ്വരന്റെ തൃപാദങ്ങളിൽ രാമായണം സമർപ്പിക്കാൻ പോകുന്ന യാത്രാവേളയിൽ ഹിമാലയ ശൃംഖങ്ങളിൽ എന്തൊക്കെയോ കോറിയിട്ടിരിക്കുന്നത് അദ്ദേഹം ശ്രദ്ധിച്ചു.അദ്ദേഹം അത് വായിക്കാൻ തുടങ്ങി, അധിമധുരകമായ ഭാഷയിൽ,
ഭക്തിരസത്തോടെയുള്ള രാമ കഥയായിരുന്നു അത്.വാത്മീകി രാമായണം കാവ്യഭംഗി കൊണ്ടും രാമജീവിതത്തിന്റെ യഥാർദ്ധ്യം കൊണ്ടും മികച്ചതായിരുന്നുവെങ്കിൽ, ഈ കോറിയിട്ടിരുന്ന രാമകഥ ഭക്തിസാഗരമായിരുന്നു.അവ വായിച്ചു കൊണ്ട് നടന്ന വാത്മീകി പർവ്വതശിഖരത്തിലെത്തി,അവിടെ കണ്ടത് ശ്രീരാമദാസനായ ശ്രീ ഹനുമാനെയാണ്.രാമകഥ എഴുതിയ മഹർഷിക്ക് ഹനുമാൻ സ്വാമി നമസ്കാരം നൽകി സ്വീകരിച്ചു.വാത്മീകി മഹർഷി ഹനുമാൻ സ്വാമിയുടെ രാമായണത്തെ ഏറെ പുകഴ്ത്തി,എന്നാൽ മഹർഷിയുടെ മുഖത്ത് ഒരു വിഷാദം സ്വാമി ദർശിച്ചു.കാരണമെന്താണ് എന്ന് സ്വാമി ചോദിച്ചപ്പോൾ,അങ്ങ് എഴുതിയ ശ്രീ രാമകഥ ഞാൻ മനഃപാഠമാക്കി,അത് ഭക്തിസാഗരം കടഞ്ഞെടുത്ത അമൃതാണ്
അത് കൊണ്ട് തന്നെ ഞാൻ എഴുതിയ രാമായണം ആളുകൾക്ക് ആവശ്യമായി വരില്ല.അത് കേൾക്കേണ്ട താമസം,ഹനുമാൻ സ്വാമി തന്റെ ഇരുകരങ്ങൾ കൊണ്ട് ആ പർവ്വതം ഇടിച്ചു തകർത്തു.താൻ നഖം കൊണ്ടെഴുതിയ രാമായണം ഒന്ന് ചിന്തിക്കുക പോലും ചെയ്യാതെ തകർത്ത ഹനുമാന് സ്വാമിയുടെ പ്രവൃത്തി വാത്മീകിയെ ആശ്ചര്യചിത്തനാക്കി.എന്നാൽ സ്വാമി പറഞ്ഞു,
"രാമകഥ എനിക്ക് ഓരോ നിമിഷവും ദൃശ്യമാണ്. അത് വീണ്ടും കാണാനാണ് ഞാൻ ഇത് എഴുതിക്കൊണ്ടേയിരുന്നത്.എന്നാൽ അങ്ങയുടെ രാമായണം സമസ്ത ജഗത്തിനും വേണ്ടിയാണ്. അത് കൊണ്ട് തന്നെ അങ്ങയുടെ രാമായണം ലോകം മുഴുവൻ വായിക്കണം"
ഹനുമാൻ സ്വാമിക്ക് മുൻപിൽ കൈകൂപ്പി ക്കൊണ്ട് മഹർഷി വാത്മീകി അതിന് മറുപടി പറഞ്ഞു."അങ്ങയുടെ രാമായണം, ഭക്തിരസപ്രധാനമാണ്.ത്രേതായുഗം കഴിഞ്ഞ് ലോകത്തെ കലിബാധിക്കുമ്പോൾ ജനങ്ങൾക്ക് മോക്ഷാർഥമായി ഈ ഭക്തിരസ പ്രധാനമായ രാമകഥ ആവശ്യമായി വരും.അതിനാൽ ഞാൻ ഭാരതഭൂമിയിൽ പുനർജനിച്ചു കൊണ്ട് താങ്കൾ എഴുതിയ രാമകഥ പാടി ജനങ്ങളെ കലിയിൽ നിന്നും മോചിപ്പിക്കും".
യുഗങ്ങൾ മാറി കലി അതിന്റെ പാരമ്യത്തിൽ എത്തിയ വേളയിൽ ഭാരതത്തിലെ ഉത്തരദേശത്തിൽ ഗംഗാതീരത്തെ ഒരു ഗ്രാമത്തിൽ വൃദ്ധ ദമ്പതികൾക്കൊരു കുട്ടി ജനിച്ചു.സംസാരിക്കാൻ തുടങ്ങിയ കാലത്ത് അവൻ ആദ്യം ഉച്ഛരിച്ചത് "രാം" എന്നായത് കൊണ്ട് കുട്ടിയെ അവർ "രാം ബോലാ "എന്നു വിളിച്ച. അവന്റെ പിതാവ് മുഗൾ ദർബാറിലെ ജോലിക്കാരനായിരുന്നു.ചെറുപ്പം തൊട്ട് രാം ബോലാ വിഷയാസക്തനായിരുന്നു.അങ്ങനെ രത്നവലിയുമായി കൗമാരത്തിൽ രാം ബോലാ വിവാഹിതനായി.ഒരു നിമിഷം പോലും ഭാര്യയെ പിരിഞ്ഞിരിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.ആ സമയത്താണ് അദ്ദേഹത്തിന്റെ പിതാവ് മരണപ്പെടുന്നത്.മുഗൾ ദർബാറിലെ പിതാവിന്റെ ജോലി അതിന് ശേഷം രാം ബോലക്ക് ലഭിച്ചു.എന്നിരുന്നാലും ഭാര്യയെ ഗ്രാമത്തിലാക്കി പട്ടണത്തിൽ വന്ന് നില്കുന്നത് അയാൾക്ക് ചിന്തിക്കാൻ പോലും കഴിഞ്ഞിരുന്നില്ല.സമയം കിട്ടുമ്പോൾ ഒക്കെ അയാൾ ഗ്രാമത്തിലേക്ക് പോവും.അങ്ങനെ ഒരിക്കൽ രാജധാനിയിൽ നിന്നും ബന്ധു മരണപ്പെട്ടു എന്ന് കള്ളം പറഞ്ഞു കൊണ്ട് രാം ബോലാ വീട്ടിലേക്ക് വന്നു.എന്നാൽ അപ്പോഴാണ് പത്നി സ്വന്തം വീട്ടിലേക്ക് പോയി എന്നയാൾ അറിഞ്ഞത്.പത്നിയെ കൂടാതെ ആ രാത്രി തള്ളി നീക്കുന്നത് അയാൾക്ക് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല.അയാൾ ഭാര്യാ ഗൃഹത്തിലേക്ക് വേഗമോടി.കനത്ത മഴയിൽ രാത്രി യമുനാ നദിയിൽ തോണിയിറക്കാൻ ഒരു കടത്തുക്കാരും തയ്യാറായില്ല.രാംബോലയാവട്ടെ ഇരുകര മുട്ടി ഒഴുകുന്ന യമുനയിലേക്ക് ചാടി.നദി നീന്തി അക്കരെ കടന്ന്,ഭാര്യാഗൃഹത്തിന് അടുത്തെത്തി.അയാൾ വാതിലിൽ ഒരുപാട് മുട്ടിയെങ്കിലും കനത്ത മഴയും ഇടിയും കാരണം ആരും ആ ശബ്ദം കേട്ടില്ല.ആയാൾ വീടിന്റെ പുറം ഭാഗത്തെ വളരെ ഉയരമുള്ള ഭിത്തി ചാടി കടക്കാൻ തീരുമാനിച്ചു.അതിനായി അവിടെ തൂങ്ങി കിടന്ന കയറിൽ പിടിച്ചു കൊണ്ട് കയറി. ഒടുവിൽ മുറിയിൽ എത്തി അയാൾ ഭാര്യയെ എഴുന്നേൽപ്പിച്ചു.അയാളെ കണ്ട് രത്നവലി ഞെട്ടിപ്പോയി.ഇങ്ങനെ കനത്ത മഴയിൽ എങ്ങനെയാണ് യമുന മുറിച്ചു കിടന്നത് എന്ന് ചോദിച്ചപ്പോൾ അയാൾ പറഞ്ഞു,"നിന്നെ കാണാൻ ഉള്ള മോഹം കൊണ്ടാണ് "എന്ന്.വീട്ടിൽ എങ്ങനെ കയറി എന്ന് ചോദിച്ചപ്പോൾ അയാൾ കയറിൽ തൂങ്ങിയ കാര്യം പറഞ്ഞു.ഭാര്യ രാം ബോലയെ വിളിച്ചുകൊണ്ട് വിളക്കെന്തി വീടിന്റെ പിറകിൽ പോയി.അവിടെ കണ്ടത് ഒരു പെരുമ്പാമ്പിനെയായിരുന്നു.അതിനെയാണ് രാം ബോലാ കയർ എന്ന് കരുതി പിടിച്ചു കയറിയത്. ദേഷ്യം കൊണ്ട് രത്‌നവല്ലി പറഞ്ഞു.
"നിങ്ങൾക്ക് എന്നോട് ഉള്ളത് ഇഷ്ടമല്ല.വെറും മാംസനിബിഡമായ കാമം മാത്രമാണ്.എന്നോട് ഉള്ളതിന്റെ ഒരംശം നിങ്ങളുടെ പേരിലെ രാമനോട് ഉണ്ടായിരുന്നുവെങ്കിൽ നിങ്ങൾ യമുനയല്ല സാക്ഷാൽ വൈതരണി മുറിച്ചു കിടന്നേനെ".
ആ വാക്കുകൾ രാം ബോലെയുടെ ഹൃദയത്തിൽ തുളഞ്ഞു കയറി.രത്നാകരനെന്ന മഹർഷി, വാത്മീകിയാകിയ ആത്മസാക്ഷാത്കാരത്തിന്റെ നിമിഷം എന്ന പോലെ,രാം ബോലക്ക് തന്റെ പൂർവജന്മവും ജന്മോദേശ്യവും ഞൊടിയിടയിൽ ഓർമ്മ വന്നു.അയാൾ രാമ രാമ എന്ന് അലറി വിളിച്ചു കൊണ്ട് ഓടി.തിരികെ യമുനയിലേക്ക് ചാടി.ഇങ്ങോട്ട് വന്നത് മനസിൽ കാമം കൊണ്ടായിരുന്നുവെങ്കിൽ ഇത്തവണ മനസിൽ രാമൻ മാത്രമായിരുന്നു.നദി നീന്തി രാം ബോലാ ഓരോ ദേശവും രാമനെ തേടി അലഞ്ഞു,ഒടുവിൽ ശ്രീ രാമചന്ദ്രൻ വനവാസകാലത്ത് താമസിച്ചിരുന്ന ചിത്രകൂടത്തിലെ കാമധ ഗിരിയിലെത്തി.അവിടെ നിന്ന് ഉച്ചത്തിൽ രാമകഥ പാടി കൊണ്ട് അയാൾ ഗിരി പരിക്രമം നടത്തി.എല്ലാവരും അയാളെ ഗോ സായി തുളസിദാസ് എന്ന് വിളിക്കാൻ തുടങ്ങി. ഒരുപാട് രാമ ഭക്തർ തുളസിയെ കാണാൻ ചിത്രകൂടത്തിലേക്ക് വന്നു.തുളസിയാവട്ടെ രാമനെ കാണാൻ സാധിക്കാതെ രാമകഥ പാടി കൊണ്ട് ഗിരി പരിക്രമം തുടർന്ന് കൊണ്ടിരിന്നു.ഒടുവിൽ ഈ വാർത്ത അക്ബർ ചക്രവർത്തിയുടെ കാതിലുമെത്തി.ചക്രവർത്തി ആഗ്രയിൽ വന്നപ്പോൾ തുളസിയെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു.അവിടെ വെച്ച് രാമകഥ പാടി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് അക്ബർ തുളസിദാസിനെ ഫത്തെഹ്പുര് സിക്രിയിൽ തടവിലാക്കി.നാല്പത് ദിനങ്ങൾ കടന്നുപോയി,തുളസിയെ മോചിപ്പിക്കാൻ ആരും വന്നില്ല,നാല്പതാമത്തെ രാത്രി അയാൾ ഒരു സ്വപ്നം ദർശിച്ചു.അതിൽ പ്രഭു ശ്രീരാമചന്ദ്രൻ തുളസിയോട് ചോദിച്ചു,
"തുളസി,ഞാൻ ഭക്തഹൃദയവാസനാണ്.നീ പാടി നടന്ന രാമകഥയിൽ എന്റെ പരമഭക്തനായ ഹനുമാനെ നീ എന്ത് കൊണ്ട് പ്രകീർത്തിച്ചില്ല?"
തുളസി ആ നിമിഷം നിദ്രവിട്ടെഴുന്നേറ്റു.ശരിയാണ് ഭഗവാന് എന്നും പ്രിയം തന്റെ ഭക്തനെയാണ്.ആ പരമഭക്തനെ മറന്നു കൊണ്ട് താൻ ചെയ്തത് വലിയ തെറ്റാണ്.
നാല്പത് ദിനങ്ങൾ ജയിലിൽ കിടന്നതോർത്തു കൊണ്ട് തുളസി ഹനുമാൻ സ്വാമിയെ സ്മരിച്ചു കൊണ്ട് നാല്പത് വരികൾ പാടി.ഒരുപക്ഷേ ചരിത്രത്തിലെ ഏറ്റവും മനോഹരമായ ഹനുമാൻ മന്ത്രമായിരുന്നു അത്."ഹനുമാൻ ചാലിസ".ഓരോ വരിയിലും ഒളിഞ്ഞിരിക്കുന്ന മഹാ ഹനുമത് ശക്തി.
ജോയഹ്പടെ ഹനുമാന്ചലിസ
ഹൊയ് സിദ്ധി സാഖീ ഗൗരീശാ
തുളസിദാസ സദാ ഹരി ചേര
കി ജയ് നാഥ് ഹൃദയമോഹി ദേര
ചാലിസ തുളസി പാടി നിർത്തിയത് ഇങ്ങനെയാണ്.
"ഈ ചാലിസ പാടുന്നവൻ ഗൗരിപതിയായ പരമശിവന് പ്രിയനായിരിക്കും.
തുളസിദാസ് സദാ ഹരിചരണദാസനാണ്.
ആ തുളസിയുടെ ഹൃദയത്തിൽ വന്ന് വിരാജിതനാവൂ ശ്രീ രാമദാസസ്വാമി"
തുളസി ഈ വരി പാടിയത്തിന് ശേഷം കേട്ടതൊരു ഇടിമുഴക്കമായിരുന്നു.ഉച്ചത്തിലറികൊണ്ട് ആയിരകണക്കായ സുരവാനരന്റെ കപിസേന ഫത്തെഹ്പുര് സിക്രിയിലേക്ക് ഇടിച്ചു കയറി. കാവൽക്കാർക്ക് ഒന്നങ്ങാൻ പോലുമുള്ള സമയം ലഭിച്ചില്ല.അവരുടെ ഉഗ്രമായ താടനത്തിൽ കോട്ടവാതിലുകൾ തകർന്നു,കണ്ണടച്ചു തുറക്കുന്ന ഞൊടിയിൽ തുളസിയെ അവർ തടവിൽ നിന്നും മോജിപ്പിച്ചു.ഈ വാർത്ത ചക്രവർത്തിയായ അക്ബറിന്റെ കാത്തുകളിലെത്തി.അദ്ദേഹം തുളസിദാസിനെ വിളിച്ചു മാപ്പ് ചോദിച്ചു,ശേഷം സ്വന്തം ഇഷ്ടപ്രകാരം രാമകഥ പാടിനടക്കാൻ അനുമതി നൽകി.അവിടെ നിന്നും യാത്ര തിരിച്ച തുളസിദാസ്,വാരാണസിയിലെത്തി. അവിടെയൊരു വടവൃക്ഷചുവട്ടിൽ ധ്യാനനിമഗ്നനായി ഇരുന്ന തുളസിക്ക് ഹനുമത് ദർശനം ലഭിച്ചു.കലിയുഗത്തിൽ സാധാരണ മനുഷ്യർക്ക് മോക്ഷപ്രാപ്തിക്കായി ഹനുമാൻ സ്വാമി പാടി നടന്ന രാമകഥ അദ്ദേഹം ആ വൃക്ഷ ചുവട്ടിലിരുന്നു കൊണ്ട് ബ്രജ ഭാഷയിലെഴുത്തി.ഭക്തിസാഗരം കടഞ്ഞെടുത്ത അമൃതായ ആ കൃതിയാണ് പ്രസിദ്ധമായ രാമചരിതമാനസം. അത് എന്നും പാടുമ്പോൾ അത് കേൾക്കാൻ ഹനുമാൻ സ്വാമി അവിടെ വരുമായിരുന്നു എന്നാണ് പറയപ്പെടുന്നത്.ഭാരതത്തെ തിരികെ രാമനിലേക്ക് കൊണ്ട് വന്നത് തുളസിദാസിന്റെ രാമചരിതമാനസമാണ്.
ഒരിക്കൽ മധുരയിലെ ശ്രീകൃഷ്ണജന്മസ്ഥാനത്ത് എത്തിയ തുളസിദാസ് ,
"ഹരേ രാമ "
എന്ന പാടി കൊണ്ട് ആ ക്ഷേത്രനടയിൽ വീണൂ. ക്ഷേത്രത്തിലെ പൂജാരി,
"നിങ്ങൾക്ക് ക്ഷേത്രം മാറി ഇവിടെ ശ്രീരാമദേവനല്ല, ശ്രീ കൃഷ്ണനാണ് പ്രതിഷ്ഠ "എന്നു പറഞ്ഞു ,
കണ്ണ് തുറക്കാതെ തുളസിദാസ് പാടി ,
"ക്യാ ഭരനൗ ചപി ആപ്‌കി ,
ബനെ ഹോ നാഥ്,
തുളസി മസ്തക് തബ് നാവേ,
ജബ് ധനുഷ് ബാണ് ലോഹാത് "
"പ്രഭു എത്ര സുന്ദരമാണ് നിന്റെ രൂപം ,
മനോഹരം നാഥാ,
എന്നാൽ തുളസിയുടെ മസ്തകം കുനിയുന്നത്
ചാപബാണങ്ങളെന്തിയ
ആ രൂപം കാണുമ്പോളാണ് നാഥാ"
ഇത് കേട്ടുകൊണ്ട് ആ പൂജാരി നടയിലേക്ക് നോക്കിയപ്പോൾ കണ്ടത്,ശ്രീ കൃഷ്‌ണരൂപം വെടിഞ്ഞുകൊണ്ട് ഭഗവാൻ കോദണ്ഡമേന്തി ശ്രീ രാമരൂപത്തിൽ നിൽക്കുന്നതായിരുന്നു.പിന്നീട് തുളസിദാസ് തന്നെ ഭക്തർക്ക് ദർശനമേക്കാൻ കൃഷ്ണരൂപമെടുക്കാൻ ഭഗവാനോട് അപേക്ഷിച്ചു .തുളസി കാണുന്നത് ഒക്കെ രാമരൂപവും, വീഴുന്നതോകെ രാമപാദത്തിലുമായിരുന്നു.
അദ്ദേഹത്തിന് വാരാണാസിയിൽ ഹനുമാൻ സ്വാമി ദർശനം കൊടുത്ത സ്ഥലത്താണ് പ്രസിദ്ധമായ സങ്കട്മോചൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഉത്തര ഭാരതത്തിൽ ഏറ്റവും പ്രസിദ്ധമായ മൂന്ന് ഹനുമാൻ ക്ഷേത്രങ്ങളിൽ ഒന്ന് കാശിയിലെ സങ്കട് മോചനും രണ്ട് ചിത്രകൂട പർവതനിരയിലെ ഹനുമാൻ ധാരയും മൂന്ന് ഗുജറാത്തിലെ സാരംഗപൂരയിലെ കഷ്ടബൻജനുമാണ്.ഇതിൽ സങ്കടമോചനിൽ മുഴുവൻ സമയവും ആളുകൾ ഇരുന്ന് ഹനുമാൻ ചാലിസ ചൊല്ലുന്നത് കാണാൻ സാധിക്കും.
ഹനുമാൻ ചാലിസ അതീവ ശക്തിയുള്ള മന്ത്രമാണ്.നിർമ്മല ഭക്തിയുള്ള ആർക്കും ചാലീസ ചൊല്ലാവുന്നതാണ്.ഹനുമാൻ ചാലീസാ സ്ഥിരമായി ചൊല്ലുന്ന ആരോടെങ്കിലും നിങ്ങൾ ചോദിച്ചാൽ നിങ്ങൾക്ക് മനസിലാക്കാൻ കഴിയുന്ന ഒരു കാര്യമുണ്ട്.അത് ചൊല്ലുന്ന സമയത്ത് അവാച്യമായ ഒരു ദിവ്യശക്തി നമ്മൾക്കൊപ്പമുള്ളതായി അനുഭവപ്പെടും. കൂരിരുട്ടിൽ നടക്കുമ്പോൾ പോലും നിഴലായി ഒരു ശക്തി കൂടെയുള്ള പോലെ തോന്നും
ഉദാഹരണത്തിന്
"സങ്കട് തേ ഹനുമാൻ ചുടാവെ "
"ഭൂത പിശാച് നികട് നഹി ആവേ മഹാവീര ജബ് നാമ് സുനാവേ "
"ഔർ ദേവത ചിത്ത് ന ധരയെ
ഹനുമത് സെയ് സർവ സുക് കരയെ"
തുടങ്ങിയ വരികൾ എല്ലാം പാടുമ്പോൾ അനുഭവിക്കുന്ന ഊർജ്ജം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.ഹനുമാൻ ചാലീസാ ഊർജ്ജത്തിന്റെ പ്രഭവകേന്ദ്രമാണ്.നിത്യവുമത് ഉപാസിക്കുന്നവർക്ക് ബുദ്ധി,ബലം,ശ്രീ, വാക്പ്രഭുത്വം,സങ്കടമുക്തി എന്നീ കാര്യങ്ങൾ ലഭിക്കും,അതിന് സംശയമില്ല.കഴിയുന്നവർ എല്ലാവരും ഹനുമാൻ ചാലിസ ഈ ഹനുമാൻ ജയന്തി തൊട്ട് സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കാൻ ശ്രമിക്കുക.
"പവന് തനയ് സങ്കട് ഹരണ്
മംഗള മൂർത്തി രൂപാ
രാം ലകന് സിയാ സഹിത്
ഹൃദയ ബസൗ സുരഭൂപ്"
ജയ് ബജ്‌റംഗ് ബലി

No comments:
Post a Comment