Thursday, April 23, 2020

അറിയേണ്ടതാണ് നമ്മൾ.

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം പണി കഴിപ്പിച്ച ശില്പിയെ ഇഷ്ടപ്പെട്ട രാജാവ് ശില്പിയോട് തങ്ങളുടെ എന്ത് ആഗ്രഹമാണ് സാധിച്ച്‌ തരേണ്ടത് എന്ന് ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു തമ്പുരാനെയും, ഭഗവാനെയും ഒരുമിച്ച് കാണാവുന്ന ഒരിടത്ത് തനിക്ക് സ്ഥാനം നൽകണമെന്നാണ്. രാജാവ് അത് അംഗീകരിച്ചു.

കൊടിമരത്തിനരികിൽ രാജഗോപുരത്തിന്റെ പടിഞ്ഞാറ് വലതുഭാഗത്തുള്ള തൂണിൽ വടക്ക് ദർശനത്തിലാണ് ശിൽപ്പമുള്ളത്. ശില്പിയും, അദ്ദേഹത്തിന്റെ കുടുംബവും,മുഴക്കോലും ആ തൂണിൽ കാണാം. ഒരു കണ്ണ് കൊണ്ട് രാജാവിനേയും ഒരു കണ്ണ് കൊണ്ട് പദ്മനാഭസ്വാമിയേയും കാണാവുന്ന രീതിയിലാണ് ഈ ശില്പം ഉള്ളത്.

കൃത്യമായി പറഞ്ഞാൽ, കിഴക്കേ ഗോപുര വാതിൽ കയറി രണ്ടാമത്തെ വാതിൽ കഴിഞ്ഞ് കാണിക്കവഞ്ചിയുടെ സമീപത്ത് ഇടതു വശത്തുള്ള തൂണിലാണ് ഈ ശില്പം ഉള്ളത്.

ശില്പികളെ വളരെയധികം സ്നേഹിച്ചവരാണ് തിരുവിതാംകൂർ രാജകുടുംബം. അതുകൊണ്ടാണ് ശ്രീ അനിഴം തിരുന്നാൾ മാർത്താണ്ഡവർമ്മ, ക്ഷേത്ര മൂത്താച്ചാരിയെ ( ശ്രീ അനന്ദപദ്മനാഭൻ മൂത്താച്ചാരി ) എന്ന്‌ സ്ഥാന നാമം നൽകിയത്.

No comments:

Post a Comment