Saturday, April 25, 2020

ജീവിതത്തില്‍ കഷ്ടപ്പാടെന്നും ദുഃഖമെന്നും കരുതുന്ന അതേ ജീവിതാവസ്ഥയെത്തന്ന രണ്ടു പേര്‍ രണ്ടു രീതിയില്‍ കാണും. ഒരാള്‍ക്ക് അത് തന്‍റെ ജ്ഞാന മാര്‍ഗ്ഗത്തെ സഹായിക്കുന്ന അനുഭവങ്ങളാണ്. 'വൈരാഗ്യവും ജ്ഞാനവു'മാണ് ആ മനസ്സിലെ ഒരേയൊരു പ്രാര്‍ത്ഥന! അങ്ങനെ ജ്ഞാനത്തില്‍ ശ്രദ്ധയുള്ളയാള്‍ ഏതൊന്നാണോ തന്‍റെ വഴിയില്‍ കുഴപ്പം ഇല്ല എന്ന് ചിന്തിക്കുന്നത് അതേ ജീവിതാവസ്ഥ മായയില്‍ ആകൃഷ്ടരായവരെ സംബന്ധിച്ച് ദുഃഖവും പ്രശ്നവുമാണ്.

എത്ര ജന്മങ്ങള്‍കൊണ്ടായാലും വിഷയസുഖങ്ങള്‍ നിത്യമല്ലെന്ന് അറിഞ്ഞ് വിഷയങ്ങളില്‍ നിന്ന് പിടി വിടുന്നതു വരെ നമ്മുടെ ദുഃഖം അന്തിമമായി പരിഹരിക്കപ്പടുന്നില്ല. ജ്ഞാനം കൊണ്ടേ ദുഃഖം ശമിക്കൂ. ദുഃഖവസ്തുവിനെ സുഖമെന്ന് കരുതി അതില്‍ ആകൃഷ്ടമാകുന്നത് രാഗം, മായ! ദുഃഖവും സുഖവും ഒന്നില്‍ തന്നെ എന്നു കാണുന്നത് വൈരാഗ്യം, അറിവ്! ഓരോ ജീവിത ദുഃഖവും നമ്മുടെ ശ്രദ്ധയെ അനിത്യവസ്തുവില്‍ നിന്ന് തിരിച്ച് നിത്യവസ്തുവിലേയ്ക്ക് എത്തിക്കുന്നുണ്ട്. അതിനാല്‍ ഓരോരുത്തരും എപ്പോഴായാലും അവിടേയ്ക്കു തന്നെയാണ് എത്തിച്ചേരുക! ദുരനുഭവങ്ങള്‍ നമ്മെ സഹായിക്കുകയാണെന്ന് നാം തിരിച്ചറിയാതെ വിഷമിക്കുകയാണ്. തലയ്ക്ക് ഓരോ തട്ടു കിട്ടുമ്പോഴും നാം ഈശ്വരനെ അല്പാല്പമായി കണ്ടു തുടങ്ങുന്നു!
ഓം
Krishna kumar 

No comments:

Post a Comment