Wednesday, April 22, 2020

♾️♾️♾️♾️♾️♾️♾️♾️♾️♾️♾️
*അമാവാസി സാധാരണമല്ല; വേണ്ട രീതിയിൽ ആചരിച്ചാൽ അനേകം ഫലം*

*ഭൂമിക്കും സൂര്യനുമിടയിലായി ചന്ദ്രൻ വരുന്ന ദിനമാണ് കറുത്തവാവ് അഥവാ അമാവാസി.*

*അമാവാസി ദിനത്തിൽ ചന്ദ്രന്റെ ഇരുണ്ട ഭാഗം ഭൂമിക്കു അഭിമുഖമായി വരും. അതിനാൽ ഭൂമിയിൽ ചന്ദ്രന്റെ സാമീപ്യം ഇല്ലാത്ത  ദിനമാണ് കറുത്തവാവ്. ചന്ദ്രന് സാമീപ്യം  കുറഞ്ഞിരിക്കുമ്പോൾ ഉണ്ടാവുന്ന ദോഷകാഠിന്യം കുറയ്ക്കാനാണ് എല്ലാ മാസത്തിലെയും കറുത്തവാവ് ദിവസം ഭക്ഷണ നിയന്ത്രണത്തോടെ കറുത്തവാവ് എടുക്കണമെന്ന് പഴമക്കാർ പറയുന്നത്. അന്നേദിവസം ക്ഷേത്രദർശനം നടത്തി ശക്തിയാൽ കഴിയുന്ന വഴിപാടുകൾ സമർപ്പിക്കുന്നതും മൽസ്യമാംസാദികൾ വർജിക്കുന്നതും ഉത്തമമാണ്. കൂടാതെ അവനവനാൽ കഴിയുന്ന രീതിയിലുള്ള ദാനധർമ്മങ്ങൾ അനുഷ്ഠിക്കുന്നതും നന്ന്. അന്നദാനമാണ് പ്രധാനം.*

*ഹൈന്ദവ വിശ്വാസമനുസരിച്ച് പിതൃക്കൾക്ക് ഏറെ പ്രാധാന്യം കൽപ്പിക്കുന്ന ദിനമാണ് അമാവാസി. പിതൃപ്രീതിക്കായി എല്ലാ മാസത്തിലെയും കറുത്തവാവ് ദിവസം  അമാവാസി വ്രതം അനുഷ്ഠിക്കാമെങ്കിലും കർക്കടകത്തിലെയും തുലാത്തിലെയും കുംഭത്തിലെയും അമാവാസികളാണ് ഏറ്റവും പ്രധാനപ്പെട്ടത്. പിതൃപ്രീതിയിലൂടെ ഉത്തമ സന്തതി പരമ്പരയും കുടുംബ അഭിവൃദ്ധിക്കും ലഭിക്കും. അമാവാസി ദിനത്തിൽ കാക്കയ്ക്ക് ഭക്ഷണം നൽകിയ ശേഷം ആഹാരം കഴിക്കുന്നതും  ശ്രേഷ്ഠമാണ്.*

♾️♾️♾️♾️♾️♾️♾️♾️♾️♾️♾️
C and p 

No comments:

Post a Comment