Sunday, April 19, 2020

ഏഷ്യയിലെ ആദ്യത്തെ കോൺക്രീറ്റ് പാലമാണ് ഇത്.

പാലം നിർമ്മിച്ച് തുറന്നു കൊടുത്തിട്ടും മുവ്വാറ്റുപുഴയാറിൻ്റെ ഇരുകരകളിലും ഉള്ളവർ ഇതിലൂടെ നടന്നു പോവാൻ പോലും ഭയപ്പെട്ടു
ഇതിൽ വിഷമിച്ച ബ്രിട്ടീഷ് എഞ്ചിനീയർ എമറാൾഡ് 12 ആനകളെ ഒരേ സമയം പാലത്തിലൂടെ നടത്തിച്ച്  ഇതിൻ്റെ ബലം ജനങ്ങളെ ബോധ്യപ്പെടുത്തി.  ആനകൾ പാലത്തിനു മുകളിലൂടെ നടന്നു പോകുമ്പോൾ ഈ ബ്രിട്ടീഷ് എഞ്ചിനീയർ തൻ്റെ ഭാര്യയുമൊത്ത് ഒരു വളളത്തിൽ കയറി പാലത്തിനു താഴെ ആറിനു നടുവിൽ നിലയുറപ്പിച്ചു.

ആനകളെ ഉപയോഗിച്ചുള്ള ബലപരീക്ഷണം അന്ന് വലിയ വാർത്തയായിരുന്നു.

ഇതിനു ശേഷമാണ് മുവ്വാറ്റുപുഴക്കാരുടെ സംശയം മാറി അവർ പാലം ഉപയോഗിക്കാൻ തുടങ്ങിയത്.

പാലത്തിൻ്റെ നൂറാം വാർഷികം ആഘോഷിക്കാൻ  നഗരസഭ തീരുമാനിക്കുകയും ഇതിനായി കേന്ദ്ര പുരാവസ്തു വകുപ്പിൻ്റെ ധനസഹായത്തോടെ ഒന്നര കോടി രൂപ ചെലവിൽ സൗന്ദര്യവൽക്കരണം നടത്തി. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പണം ചെലവിട്ടത് പാലത്തിനു ഇരു കവാടങ്ങളിലും കോൺക്രീറ്റ് കമാനം നിർമ്മിക്കുന്നതിനായിരുന്നു.
എന്നാൽ, നിർമ്മാണം പാതി വഴിയിലെത്തിയപ്പോൾ ഒരു വശത്തെ കമാനം പൂർണ്ണമായും നിലംപൊത്തി. 

ഗുണ നിലവാരമില്ലാത്ത കോൺക്രീറ്റ് ആണ് കുഴപ്പമിയതെന് ഇതിനെ കുറിച്ച് അന്വേഷിച്ച വിദഗ്ദ്ധ സമിതി കണ്ടെത്തി.  ഈ സമിതിയുടെ ചെലവിനും പണം ഏറെ വേണ്ടി വന്നു.

ഒടുവിൽ  കേസ് വിജിലൻസ് കോടതിയിലുമെത്തി.

ഏഷ്യയിലെ ആദ്യ കോൺക്രീറ്റ് പാലം ,12 ആനകളെ ഉപയോഗിച്ച് ബലം പരീക്ഷിച്ചത് ഒക്കെ ചരിത്ര വിസ്മയങ്ങളാണ്. ഒപ്പം , ജനായത്ത ഭരണക്രമത്തിലെ അർബുദമായ അഴിമതിയുടെ ലക്ഷണമായി , കണ്ണേൽക്കാതിരിക്കാൻ പാടശേഖരത്ത് സ്ഥാപിക്കുന്ന പേക്കോലം പോലെ  നിലയുറപ്പിച്ചിട്ടുള്ള, പാതി തകർന്ന  ഈ കമാനവും  ..

No comments:

Post a Comment