Wednesday, April 22, 2020

🌹🙏 *സുഭാഷിതം*  🙏🌹

*ഗുണവദ് വസ്തുസംസർഗ്ഗാത്*
*യാതി സ്വല്പോപി ഗൌരവം*
*പുഷ്പമാലാനുഷംഗേണ*
*സൂത്രം ശിരസി ധാര്യതേ*

🍁🍁🍁🍁🍁🍁🍁🍁🍁

*ഗുണമുള്ള വസ്തുക്കളോടുള്ള സമ്പർക്കം നിമിത്തം നിസ്സാരമായ വസ്തുവും പ്രാധാന്യമുള്ളതായിത്തീരുന്നു. പൂഷ്പങ്ങളോട് ചേർന്ന് മാലയായിത്തീരുമ്പോൾ ചരടിനെയും ശിരസ്സിൽ ചൂടുന്നു.*

*ശ്രേഷഠരായ സജ്ജനങ്ങളുടെ നിരന്തരമായ സമ്പർക്കം കൊണ്ട് സാധാരണക്കാരനും ഉയർച്ചയിലേയ്ക്ക് എത്താം എന്ന് ഈ ശ്ലോകം സൂചിപ്പിയ്ക്കുന്നു.*

*സജ്ജനങ്ങളുമായുള്ള സമ്പർക്കമാണ് ഒരുവൻ ശ്രേയസ്സിന് കാംക്ഷിയ്ക്കേണ്ടത് എന്ന് സാരം.*

      *(പൂർണ്ണസംഗം)*

🌹🌹🌹🌹🌹🌹🌹🌹🌹

No comments:

Post a Comment