Thursday, April 30, 2020

#ശാരദാപീഠം...
       ശങ്കരൻ സർവ്വജ്ഞ പീഠം കയറിയ പുണ്യഭൂമി.... 
              ഔദ്യോഗികമായി ഇന്ത്യയുടെതാണെങ്കിലും,,  പാകിസ്താൻഅന്യായമായി കൈവശം വച്ചിരിക്കുന്നതുമായ കാശ്മീർ പ്രദേശത്തെ "ശാരദ" എന്ന വില്ലേജിലെ ഒരു അമ്പലമാണ്.ഈ അമ്പലത്തിലെ പ്രതിഷ്ഠ ശാരദ ദേവിയാണ്. ശാരദ ഹിന്ദുദേവതയായ സരസ്വതിയുടെ കശ്മീരി നാമം ആണ്.

കശ്മീരിലെ ശാരദ പീഠം എന്ന ക്ഷേത്രത്തെ കുറിച്ച് മിക്കവരും കേട്ടിട്ടുണ്ടാവില്ല ,പക്ഷെ ഇതേ ക്ഷേത്രത്തിന്റെ സർവജ്ഞപീഠം എന്ന പേര്  കേട്ടാൽ എല്ലാവര്ക്കും മനസിലാകും ,അതെ ശങ്കരാചാര്യർ കയറിയ അതെ സർവജ്ഞപീഠം. 

ശാരദ പീഠം കുശാന സാമ്രാജ്യത്തിന്റെ (CE-230 CE) 30 ആം നൂറ്റാണ്ടിലായിരുന്നു  നിർമ്മിച്ചിരിക്കുന്നത് എന്ന് ചില ചരിത്രകാരന്മാർ വിശ്വസിക്കുന്നു.

സാക്ഷാൽ ശങ്കാരാചാര്യർ കയറിയ സർവജ്ഞപീഠം അഥവാ ശാരദാ പീഠം കശ്മീരിലെ നിയന്ത്രണ രേഖയിൽ നിന്ന് ഇരുപതു കിലോമീറ്റർ മാറി പാക് അധീന കാശ്മീരിൽ ആണ് സ്‌ഥിതി ചെയ്യുന്നത് , പ്രകൃതി രമണീയമായ നീലം വാലിയിൽ നീലം നദിയുടെ തീരത്തു ആണ് രണ്ടായിരം വര്ഷം പഴക്കമുള്ള ഈ ചരിത്ര ശേഷിപ്പുകൾ സ്‌ഥിതി ചെയ്യുന്നത് ..
        ഒരു കാലത്തു സംസ്കൃത ഭാഷ സാഹിത്യത്തിന്റെയും വൈദിക പഠനത്തിന്റെയും സിരാ കേന്ദ്രമായിരുന്ന അവിടം ഹിന്ദു മതത്തിന്റെ അറിവിന്റെ കേന്ദ്രം ആയിരുന്നു . ധാരാളം സാഹിത്യകാരന്മാർക്കും അവരുടെ പുരാതന കൃതികൾക്കും ജന്മം നൽകിയ സ്‌ഥലം കൂടിയാണ് ശാരദാ പീഠം .

പാണിനി രചിച്ച ഗ്രന്ഥങ്ങളും മറ്റ് വ്യാകരണങ്ങളും ലഭിച്ചത് ഇവിടെ നിന്നാണെന്നു പറയപ്പെടുന്നു.
ശാരദ ക്ഷേത്രത്തിന്റെ പ്രാധാന്യവും അതുമായി ബന്ധപ്പെട്ട പഠന സ്ഥാപനവും കാരണം കശ്മീർ ശാരദാ ദേശ് അഥവാ ശാരദ രാജ്യം എന്നറിയപ്പെട്ടു.

1148 കാലങ്ങളില്‍ കഷ്മീരിയായ മഹാകവി കല്‍ഹണന്‍ തന്‍റെ രചനകളില്‍ ശാരദാ ക്ഷേത്രത്തിനെയും അവിടത്തെ ഭൂമിശാസ്ത്രത്തെയും പറ്റി പ്രതിപാദിച്ചിട്ടുണ്ട്.പൗരാണിക കാലത്ത് വിവിധങ്ങളായ ഭാരതീയ ദര്‍ശനങ്ങളുടെ പഠനകേന്ദ്രം കൂടിയായിരുന്നു ഇത്.മഹര്‍ഷി ശാണ്ഡില്ല്യന്‍ ഈ ക്ഷേത്രത്തിനടുത്തുള്ള ശാരദാ വനത്തില്‍ ധ്യാനനിരതനായി ഇരിക്കാറുണ്ടായിരുന്നു. ഇതിനടുത്താണ് അമര്‍കുണ്ട് തടാകം.ആദി ശങ്കരാചാര്യരുടെ 'പ്രപഞ്ചസാരം' തുടങ്ങുന്നത് ശാരദാദേവിയെ സ്തുതിച്ചു കൊണ്ടാണ്.1130 ല്‍ പ്രസിദ്ധനായ മുസ്ലീം ചരിത്രകാരന്‍ അല്‍ ബരൂനി ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്.
     ഇവിടെ ശാരദാ ദേവിയുടെ തടിയില്‍ തീര്‍ത്ത വിഗ്രഹം ഉണ്ടായിരുന്നതായി അദ്ദേഹത്തിന്‍റെ രേഖകളില്‍ പരാമര്‍ശിക്കുന്നു കൂടാതെ ഈ ക്ഷേത്രത്തെ ഇപ്പോള്‍ പാക്കിസ്ഥാനിലുള്ള മുള്‍ട്ടാന്‍ സൂര്യ ക്ഷേത്രത്തോടും (( ഇപ്പൊ അവശിഷ്ടം മാത്രം )) താനേശ്വറിലെ വിഷ്ണു ചക്ര സ്വാമി ക്ഷേത്രത്തോടും സോമനാഥ ക്ഷേത്രത്തോടും താരതമ്യപ്പെടുത്തുന്നുമുണ്ട്.പൌരാണിക ഭാരതത്തില്‍ വളരെ പ്രസിദ്ധമായ് സംസ്കൃത സര്‍വകലാശാല കൂടിയായിരുന്നു ശാരദാപീഠം. , ചൈനീസ് സഞ്ചാരി ആയിരുന്ന ഹുയാൻ സാങ് ഇവിടെ വരികയും രണ്ടു വര്ഷം താമസിച്ചു പഠിക്കുകയും ചെയ്തതായി പറയുന്നുണ്ട് ,

ശങ്കരാചാര്യർ കാശ്മീരിലെ സർവജ്ഞപീഠം സന്ദർശിച്ചു മാധവീയ ശങ്കരവിജയത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതു നാലു ദിശകളിൽ നിന്നുമുള്ള പണ്ഡിതൻമാർക്കായി ഈ ക്ഷേത്രത്തിൽ നാല്‌ ഗോപുരവാതിലുകളുണ്ടെന്നാണ്‌. ദക്ഷിണേന്ത്യയിൽ നിന്നുള്ള ആരും തന്നെ സർവജ്ഞപീഠം കയറിയിട്ടില്ല എന്നു സൂചിപ്പിക്കാനായി തെക്കു വശത്തെ വാതിൽ ഒരിക്കലും തുറന്നിരുന്നില്ല. ആദി ശങ്കരൻ വിവിധ വിദ്യാഭ്യാസ മേഖലകളായ മീമാംസം, വേദാന്തം, തുടങ്ങി ഹൈന്ദവ തത്ത്വചിന്തയിലെ മറ്റു വിഭാഗങ്ങളിലുമുള്ള എല്ലാ പണ്ഡിതൻമാരേയും പരാജയപ്പെടുത്തി തെക്കേ ഗോപുരവാതിൽ തുറക്കുകയും ജ്ഞാനത്തിന്റെ അത്യുന്നത പീഠം കരസ്ഥമാക്കുകയും ചെയ്തു. മാധവീയ ശങ്കരവിജയത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതു അറിവിന്റേയും വിദ്യയുടേയും ദേവതയായ സരസ്വതീ ദേവി തന്നെ ആദിശങ്കരന്റെ ചോദ്യം ചെയ്യപ്പെടാനാവാത്ത അറിവിന്റെ വിജയം സാക്ഷ്യപ്പെടുത്തിയെന്നാണ്‌.

പുരാതന കാലത് പ്രൗഢിയോടെ നിലനിന്നിരുന്ന ഈ പ്രദേശം ഇന്ന് ആരാരും ശ്രദ്ധിക്കാതെ ഒരു ചരിത്ര ശേഷിപ്പ് ആയി നിലനിൽക്കുന്നു ,കുറച്ചു വര്ഷങ്ങള്ക്കു മുൻപ് അവിടം സന്ദർശിക്കാൻ വേണ്ടി ഉള്ള കാശ്മീരി പണ്ഡിറ്റുകളുടെ വിസ പാക് സർക്കാർ തള്ളിയിരുന്നു ഇപ്പോൾ വല്ലപ്പോഴും എത്തുന്ന പാക് ഹിന്ദുക്കളും, ചുരുക്കം ചില സഞ്ചാരികളും മാത്രമാണ് ഇവിടം സന്ദർശിക്കാൻ വരുന്നതു .

        മഹത്തായ ഒരു സംസ്‌കൃതിയുടെ ജ്ഞാനസ്രോതസ്സിന്റെ മഹോദാരമായ ബിംബത്തിന്റെ തകർന്നു കിടക്കുന്ന ഈ അവസ്ഥ ഹൃദയഭേദകം തന്നെയാണ്,,,, ആദി ശങ്കരാചാര്യരുടെ ജയന്തിയിൽ ശാരദാ പീഠത്തെ ഓർക്കാതെ പോകാൻ കഴിയില്ല,,,, 
      ഇവിടം ഒരിക്കൽ എല്ലാത്തരത്തിലും  ഭാരതത്തിന്റെ ഭാഗമാകട്ടെയെന്നും , സ്മ്രിതികളുടെ മഹത്തായ  പ്രൗഢിയിലേയ്ക് വീണ്ടും ഈ പ്രദേശം എത്തട്ടെയെന്നും നമുക്ക് പ്രാർത്ഥിക്കാം,,,, 

No comments:

Post a Comment