Wednesday, April 29, 2020

യോഗസാരോപനിഷത്തിന് അങ്ങ് നല്കിയ വ്യാഖ്യാനം എനിക്ക് വളരെയധികം ഉണർവ്വ് നല്കി. ഇനി ഞാൻ ചോദിക്കാൻ പോകുന്ന ചോദ്യം അപ്പോൾ എന്നിൽ ഉയർന്നു വരികയും ചെയ്തു. ശാരീരികമായും, മാനസികമായും ഗുരുവിന്റെ അടുത്ത് ഇരിക്കുന്നതാണ് 'ഉപനിഷത്ത്' എന്ന് അറിയുന്നു. അങ്ങയുടെ സൂക്തങ്ങളിൽ, ഇത് എങ്ങനെയാണ് പ്രായോഗികമാകുന്നത്? ഇവിടെ ഇരിക്കുന്ന ഓരോ വ്യക്തിക്കും, അങ്ങ് അവരുടെ ഗുരുവാണെന്ന് അവകാശപ്പെടാനാകുമോ? ഗുരുശിഷ്യബന്ധം എങ്ങനെയാണ് സംഭവിക്കുന്നത്? ശിഷ്യൻ ഗുരുവിനെയാണോ, അതോ ഗുരുശിഷ്യനെയാണോ സ്വീകരിക്കുന്നത്, അതോ ഇരു ഭാഗങ്ങളിൽ നിന്നുമുള്ള സ്വാഭാവികമായ ഒരു തിരിച്ചറിയൽ ആണോ സംഭവിക്കുന്നത്? ഉള്ളിൽ നിന്നാണ് ഇതിന്റെ ആരംഭമെന്നും, അത് ഗുരുവും ശിഷ്യനുമായി ഒരു ആന്തരിക ബന്ധം സ്ഥാപിക്കുമെന്നും, ചില പാരമ്പര്യങ്ങൾ അവകാശപ്പെടുന്നു. ശരീരമെടുത്ത ഒരു സദ്ഗുരുവിൽ നിന്നാണ് ആ ബന്ധത്തിന്റെ ആരംഭമെന്നാണ് മറ്റു ചില പാരമ്പര്യങ്ങളിൽ പറയുന്നത്. ഇതിനെക്കുറിച്ച് അങ്ങേയ്ക്ക് അഭിപ്രായം പറയാമോ? ശിഷ്യന്റെ വികാസത്തിന് ഗുരു സാമീപ്യം ആവശ്യമാണോ?

ശ്രീ ശ്രീ ഗുരുജി: ഗുരു ഒരു സാഗരം പോലെയാണ്. സാഗരം എപ്പോഴും ഉണ്ട്.അത് ആരെയും തിരസ്കരിക്കുന്നില്ല. നിങ്ങൾക്ക് അതിൽ നിന്ന് എന്തുവേണമെങ്കിലും എടുക്കാം നിങ്ങൾക്കായി സ്വയം സമർപ്പിച്ച്, സാഗരം നിലകൊള്ളുന്നു. നിങ്ങൾക്ക് കടലിൽ പോയി, ഒന്ന് കാൽ നനച്ച് തിരിച്ചു വരാം. അങ്ങനെയാണെങ്കിൽ, അതായിരിക്കും നിങ്ങൾക്ക് ലഭിക്കുന്നത്. ചിലർ തിരമാലകളിൽക്കൂടി സവാരി ചെയ്യാനുള്ള ബോർഡുകളും (Surfing board) മായി സവാരി ചെയ്യും. ചിലർ സമുദ്രത്തിന്റ അഗാധതകളിൽ സവാരി (Scuba diving) നടത്തും - അതും നല്ലതുതന്നെ! ചിലർ കടലിൽ പോയി എണ്ണ കുഴിച്ചെടുക്കും.മറ്റു ചിലരാകട്ടെ, വിലയേറിയ രത്നങ്ങളും, മുത്തും, പവിഴവും കണ്ടെടുക്കും. കുറച്ചു പേർ മത്സ്യം പിടിക്കാൻ പോകും കടലിൽനിന്ന് ഉപ്പെടുക്കുന്നതിൽ ചിലർ സന്തുഷ്ടരാണ്. നിങ്ങൾക്കാവശ്യമുള്ളതെല്ലാം നല്കി സമുദ്രം നിലകൊള്ളുകയാണ്. നിങ്ങൾ എത്ര എടുക്കുന്നുവോ, നിങ്ങൾക്ക് എത്ര ദഹിക്കുന്നുവോ, നിങ്ങൾക്കതിൽ എത്രത്തോളം ഉൾക്കൊള്ളാൻ പറ്റുന്നുവോ എന്നത് - നിങ്ങളെ, അല്ലെങ്കിൽ നിങ്ങളുടെ കഴിവിനെ ആശ്രയിച്ചിരിക്കും!
നിങ്ങൾ അതിനെക്കുറിച്ച് വേവലാതിപ്പെടേണ്ടതില്ല. '' ഞാൻ ശിഷ്യനാകുമോ, ഞാൻ ശിഷ്യനാകേണ്ടതാണോ, അതോ, ആകേണ്ടതില്ലേ?" എന്നൊന്നും ആലോചിക്കേണ്ട കാര്യമില്ല. നിങ്ങളുടെ ഭാഗത്തുനിന്ന് ആ ഒരു ബന്ധം തോന്നുന്ന നിമിഷം, നിങ്ങൾ ഗുരുവുമായി ബന്ധിപ്പിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു, എന്ന് മനസ്സിലാക്കൂ. ഇല്ലാത്തപക്ഷം ഈ ജ്ഞാനത്തിന്റെ, ഈ പാതയുടെ, സമീപത്തേയ്ക്കു പോലും നിങ്ങൾക്ക് എത്താൻ കഴിയുമായിരുന്നില്ല

No comments:

Post a Comment