Monday, April 27, 2020

One yukthivadi questions. 
ലോകാ സമസ്താ സുഖിനോ ഭവന്തു ഈ ശ്ലോകം അതിന് തൊട്ടു മുന്നിലുള്ള വരി കൂടി ചേർത്ത് വായിക്കാം. ഗോ ബ്രാഹ്മണേഭ്യഃ ശുഭമസ്തു നിത്യം  ലോകാ സമസ്താ സുഖിനോ ഭവന്തു   എന്ന് വെച്ചാൽ പശുക്കൾക്കും ബ്രാഹ്മണർക്കും ശുഭം ഉണ്ടായിരിക്കട്ടെ എന്നാൽ സമസ്ത ലോകത്തിനും ശുഭം ഭവിക്കും.. എപ്പടി!
**************************************************************
 പ്രതികരണം

ഹൈന്ദവ ഗ്രന്ഥങ്ങളെ അപമാനിക്കുക എന്ന് മാത്രമാണ്  ഈരവിദ്വാന്റെ ഉദ്ദേശം. വായിൽ തോന്നിയത് വിളിച്ചു പറയുക. അല്ല വിവരമുള്ളവർ കമ്മ്യുണിസ്റ്റ് പാർട്ടിയിൽ ഉണ്ടാകാൻ വഴിയില്ലല്ലോ!

അത് ഉപനിഷത്തിലെ സ്വസ്തി മന്ത്രമാണ് . അതിന്റെ പൂർണ്ണരൂപം ഇതാണ്
          ഓം സ്വസ്തി പ്രജാഭ്യഃ പരിപാലയന്താം
           ന്യായേണമാർഗ്ഗേണ മഹിം മഹീശാഃ
           ഗോ ബ്രാഹ്ണേഭ്യഃ ശുഭമസ്തു നിത്യം
            ലോകാ സമസ്താ സുഖിനോ ഭവന്തു.
ഇവിടെ ബ്രാഹ്മണൻ എന്നതിന് സജ്ജനം എന്നാണ് അർത്ഥം.ഗോ എന്നതിന്  വേദം  ജ്ഞാനം  ഭൂമി  ഇന്ദ്രിയം  പശു. എന്നൊക്കെ അർത്ഥം  ഇവിടെ പശു എന്നതിന് സാധു ജീവികൾ എന്നർത്ഥം.ക്രൂര ജീവികളെ മൃഗം എന്നും സാധു ജീവികളെ പശു എന്നും പ്രയുന്നു. മഹി എന്നാൽ ഭൂമി .മഹീശഃ എന്നതിന് രാജാക്കന്മാർ എന്നർത്ഥം അപ്പോൾ ആ മന്ത്രത്തിന്റെ അർത്ഥം ഇതാണ്.

രാജാക്കന്മാർ ന്യായമായ മാർഗ്ഗത്തിലൂടെ ഭരിച്ചു കൊണ്ട് സകല വേദങ്ങൾക്കും  ഭൂമിക്കും  ഇന്ദ്രിയങ്ങൾക്കും  ജ്ഞാനത്തിനും സാധു ജീവികൾക്കും, സജ്ജനങ്ങൾക്കും സുഖം ഭവിക്കട്ടെ അങ്ങിനെ ലോകത്തിൽ എല്ലാ ഇടത്തും സൗഖ്യം ഭവിക്കട്ടെ!!

സംസ്കൃതം പഠിക്കുകയോ അത് നമ്മുടെ സനാതനധർമ്മത്തിന്റെ മാതൃഭാവമാണെന്ന ബഹുമാനമോ ഇല്ലാത്ത അജ്ഞാനികൾക്ക് നേരെ വിപരീതമായേ തോന്നു. കാരണം അത്രയ്ക്കും വിഷം അവരിൽ കുത്തിവെക്ക്പ്പെട്ടിരിക്കുന്നു.

Tuvur krishna kumar

No comments:

Post a Comment