Sunday, May 31, 2020

[01/06, 08:27] Bhattathiry: 🌀 *ഗുണപാഠ നുറുങ്ങു കഥകൾ* 🌀

 *5.* *ദുരന്തത്തിലേക്കുള്ള വഴി* 🧟‍♂️

 *ഒരിക്കൽ ഗുരുവും രാമകൃഷ്ണൻ എന്ന ശിഷ്യനുമായി വൈകുന്നേരം അടുത്തുള്ള ക്ഷേത്രത്തിലേയ്ക്ക് നടക്കുകയായിരുന്നു. മിക്കവാറും അവർ ആശ്രമത്തിൽ നിന്നും വൈകുന്നേരങ്ങളിൽ അടുത്തുള്ള ക്ഷേത്രത്തിൽ വരാറുണ്ടായിരുന്നു.*

 *ക്ഷേത്രഗോപുരത്തിനടുത്തുള്ള വഴിയിൽ ഇരുവശത്തുമായി ഭിക്ഷക്കാർ ഇരിക്കുന്ന പതിവ് ആ ക്ഷേത്രത്തിൽ ഉണ്ടായിരുന്നു.  ക്ഷേത്രത്തിൽ ദര്ശനത്തിനെത്തുന്നവർ അവർക്ക് പണമായോ, ഭക്ഷണമായോ ഭിക്ഷ നല്കാറുണ്ടായിരുന്നു. വൃദ്ധരും, കുട്ടികളും, സ്ത്രീകളും ഒക്കെ അക്കൂട്ടത്തിൽ ഉണ്ടാകാറുണ്ട്. അവശത ഉള്ളവരും -ഒരവശതയും ഇല്ലാത്തവരും ഭിക്ഷക്കാരുടെ കൂട്ടത്തിൽ ഉണ്ട്.*

 *രാമകൃഷ്ണൻ ക്ഷേത്ര ദർശനത്തിനു ഗുരുവിനോടൊപ്പം വരുമ്പോൾ, ഭിക്ഷക്കാരുടെ കൂട്ടത്തിൽ തികച്ചും സാധുവായ ഒരു വൃദ്ധന് അഞ്ച് ചെമ്പുനാണയം കൊടുക്കുന്ന പതിവുണ്ടായിരുന്നു.*
 *ഇത് കാണുന്ന ഗുരു എപ്പോഴും രാമകൃഷ്ണനോട് പറയും "ദുരന്തത്തിലേക്കുള്ള വഴി".*

 *രാമകൃഷ്ണൻ ഗുരുവിന്റെ വാക്കുകൾ അത്ര കാര്യമാക്കിയില്ല. താൻ പുണ്യകാര്യമാണ് ചെയ്യുന്നത് എന്ന ഭാവം ആയിരുന്നു രാമകൃഷ്ണന്.*

 *ഒരു ദിവസം രാമകൃഷ്ണൻ ഗുരുവിനോട് ചോദിച്ചു, ഞാൻ ഇങ്ങനെ ദാനം ചെയ്യുമ്പോൾ അങ്ങ് എന്തിനാണ് ഇങ്ങനെ പറയുന്നത്?*

 *ഗുരു മറുപടി പറഞ്ഞു, അത് നിനക്ക് വഴിയേ മനസ്സിലായിക്കൊള്ളും എന്ന്‌.*

 *അങ്ങനെ ഗുരുവിന്റെ വാക്കുകൾ വകവയ്ക്കാതെ ആ വൃദ്ധന് തന്റെ ദാനകർമ്മം തുടർന്നുകൊണ്ടേയിരുന്നു.  രാമകൃഷ്ണനും -ഭിക്ഷക്കാരനായ വൃദ്ധനും തമ്മിൽ ഒരാത്മബന്ധം കാലക്രമേണ വളർന്നു വന്നു.*

 *അങ്ങനെ ഇരിക്കെ ഒരുദിവസം ക്ഷേത്രദർശനത്തിനു അവർ എത്തുമ്പോൾ വൃദ്ധന്റെ അടുത്ത് തന്നെ ഒരു തീരെക്ഷീണിച്ച സ്ത്രീ ഒരു കുഞ്ഞിനേയും മടിയിൽ വച്ചിരിക്കുന്നത് രാമകൃഷ്ണൻ ശ്രദ്ധിച്ചു. ആഹാരം കഴിക്കാതെ ക്ഷീണിച്ചു കുഞ്ഞ് അമ്മയുടെ മടിയിൽ കിടന്ന് ഉറങ്ങുന്നു. രാമകൃഷ്ണന് അവരോടു ദയവ് തോന്നി. കയ്യിൽ വൃദ്ധന് കൊടുക്കുവാൻ കരുതിയ അഞ്ച് ചെമ്പു നാണയത്തിൽ നിന്ന് മൂന്നെണ്ണം ആ സ്ത്രീയ്ക്കും ബാക്കി രണ്ടു നാണയം പതിവുകാരനായ വൃദ്ധനും നൽകി.*

 *നാണയം നൽകി രാമകൃഷ്ണൻ ക്ഷേത്രത്തിലേയ്ക്ക് നടക്കുമ്പോൾ വൃദ്ധൻ തനിക്കു രാമകൃഷ്ണൻ നൽകിയ രണ്ടു ചെമ്പു നാണയം തിരിച്ചും മറിച്ചും നോക്കി, എന്നിട്ട് രാമകൃഷ്ണനെ പുറകിൽ നിന്ന് വിളിച്ചു പറഞ്ഞു എന്റെ ബാക്കി നാണയം കൂടി തരൂ എന്ന്.*

 *രാമകൃഷ്ണൻ ചോദിച്ചു, ബാക്കി പണമോ എന്ന് !*

 *ഭിക്ഷക്കാരൻ വൃദ്ധൻ പറഞ്ഞു, അതേ, നിങ്ങൾ എനിക്ക് പതിവായി തരാറുള്ള അഞ്ച് നാണയം അല്ലേ? ഇന്ന് നിങ്ങൾ എനിക്ക് രണ്ട് നാണയമേ തന്നൊള്ളൂ. എന്റെ ബാക്കി പണം തരൂ -നിന്ന് ചിലമ്പാതെ....പണമെടുക്കു എന്നായി.*

 *രാമകൃഷ്ണൻ തന്നോടൊപ്പമുള്ള ഗുരുവിനെ നോക്കി, ഗുരു പറഞ്ഞു... നീ ഇനി അയാൾക്കൊന്നും കൊടുക്കണ്ട വരൂ എന്നോടൊപ്പം എന്ന്‌. അവർ ക്ഷേത്രത്തിനുള്ളിലേയ്ക്ക് പോയി.*

 *അതുകണ്ടു വൃദ്ധന് കോപമായി.*

 *ഗുരുവും -ശിഷ്യനും ക്ഷേത്രത്തിൽ ദർശനം നടത്തി തിരികെ ക്ഷേത്രത്തിന്റെ നടയിൽ എത്തുമ്പോഴേയ്ക്കും രണ്ടു ഭടന്മാർ അവരെ കാത്തു ക്ഷേത്രനടയിൽ നിൽക്കുന്നുണ്ടായിരുന്നു.*

 *അവർ ചോദിച്ചു ആരാണ് രാമകൃഷ്ണൻ?  രാമകൃഷ്ണൻ മുന്നോട്ട് നീങ്ങി നിന്നുകൊണ്ട് പറഞ്ഞു, ഞാനാണ്.*
 *ഭടൻ വിളിച്ചു... വരൂ നിങ്ങൾക്കെതിരെ അധികാരിക്ക് ഒരു പരാതി കിട്ടിയിട്ടുണ്ട്.*

 *രാമകൃഷ്ണനും -ഗുരുവും ഭടന്മാരെ അനുഗമിച്ചു. ഭടന്മാർ അവരെ അധികാരിയുടെ മുന്നിൽ എത്തിച്ചു, അവിടെ ആ വൃദ്ധനായ ഭിക്ഷക്കാരൻ ഒരു വശത്ത് നിൽപ്പുണ്ടായിരുന്നു.*

 *അധികാരി രാമകൃഷ്ണനോട് ചോദിച്ചു നിങ്ങൾ ഈ നിൽക്കുന്ന വൃദ്ധന് മൂന്ന് ചെമ്പു നാണയം കൊടുക്കാൻ ഉണ്ടോ?*

 *രാമകൃഷ്ണൻ അധികാരിയോട് പറഞ്ഞു അതേ, അദ്ദേഹത്തിന്റെ പരാതി പകുതി ശരിയാണ് !*

 *അധികാരി ചോദിച്ചു പകുതി ശരിയെന്നോ? എന്താണ് നിങ്ങൾ ഈ പറയുന്നത് എനിക്ക് മനസ്സിലായില്ല.*

 *യജമാനനെ, ഞാൻ ഇയാൾക്കു ക്ഷേത്രത്തിൽ ദര്ശനത്തിനെത്തുമ്പോൾ അഞ്ച് ചെമ്പു നാണയം കൊടുക്കുന്ന പതിവുണ്ടായിരുന്നു.*

 *എന്നിട്ട് ഇന്ന് നിങ്ങൾ കൊടുത്തില്ലേ? എന്നായി അധികാരിയുടെ ചോദ്യം !*

 *ഇല്ല രാമകൃഷ്ണൻ അധികാരിയോട് എന്താണ് സംഭവിച്ചത് എന്ന്‌ വിശദമായി പറഞ്ഞു കേൾപ്പിച്ചു.*

 *അധികാരി പറഞ്ഞു, ഇവിടെ രാമകൃഷ്ണൻ തന്നെ ആണ് കുറ്റക്കാരൻ, ഒരുവശതയും ഇല്ലാതിരുന്ന ഈ വൃദ്ധന് നിങ്ങൾ അനാവശ്യമായി നാണയം ദാനം ചെയ്തു ശീലിപ്പിച്ചു, ഇപ്പോൾ അതയാളുടെ അവകാശം ആയി മാറി. അനാവശ്യമായി കിട്ടുന്ന പണത്തോടു വിധേയത്വവും -അവകാശവാദവും അയാൾ ഉന്നയിച്ചത് തികച്ചും മനുഷ്യസഹജമാണ്. ഒരാളുടെ സഹജീവിയോടുള്ള കരുണയെ തെറ്റായി വീക്ഷിച്ചതിനു ആ വൃദ്ധന് മൂന്ന് ചാട്ടവാറടി കൊടുത്തു വിടുവാൻ അധികാരി ഉത്തരവായി.*

 *അതുകേട്ടു രാമകൃഷ്ണൻ അധികാരിയോട് ആ പാവത്തിനെ ശിക്ഷിക്കരുതേ എന്ന്‌ അപേക്ഷിച്ചു.*

 *അധികാരിയുടെ മനസ്സലിഞ്ഞു എങ്കിലും അദ്ദേഹം ആ ക്ഷേത്രനടയിൽ ഭിക്ഷാടനം നിരോധിച്ചിച്ചു കൊണ്ടുടൻ ഉത്തരവായി. രണ്ടു കൂട്ടരെയും പറഞ്ഞയച്ചു.*

 *തിരിച്ചു നടക്കുബോൾ രാമകൃഷ്ണന് വല്ലാത്ത മനസ്താപം ആയിരുന്നു. ഗുരു രാമകൃഷ്ണനോട് പറഞ്ഞു ഇപ്പോൾ നിനക്ക് മനസ്സിലായോ ഞാൻ എന്തോണ്ടാണ് ഓരോ പ്രാവശ്യവും ദുരന്തത്തിലേക്കുള്ള വഴി എന്ന്‌ ഞാൻ പറഞ്ഞു കൊണ്ടിരുന്നതെന്നു?*

 *അനര്ഹരായവർക്ക് ദാനം പോലും നാം കൊടുക്കുവാൻ പാടില്ല. എന്നാൽ അർഹരായവരെ ഒരിക്കലും വിട്ടുപോവുകയുമരുത്.*

 *രാമകൃഷ്ണൻ ഗുരുവിന്റെ കാൽക്കൽ വീണ് മാപ്പപേക്ഷിച്ചു.*

 *ഗുണപാഠം : അർഹിക്കുന്നവനേ ദാനം പോലും നൽകാവൂ*

 *നാളെ പുതിയ മറ്റൊരു  ഗുണപാഠ കഥയും ആയി കാണും വരെ ബൈ.................       തുടരും....*

 *✍🏼ബാലാജിയുടെ  വണക്കം.......🙏🏼*
🙏🏼😷🙇🏻‍♂️🕉️☯️🔯🙇🏻‍♂️😷🙏🏼
[01/06, 08:27] Bhattathiry: 🙏🏼👨🏻‍🦲🤝🏼🕉☯🔯🌹👨🏻‍🦲🙏🏼

 *ഓം ശ്രീ മഹാഭാരതം കഥകൾ* 

 *ഉദ്യോഗപർവ്വം*

 *കൃഷ്ണൻ യുധിഷ്ഠിരന്റെ അവസാനവട്ട സമാധാന ശ്രമത്തിനായി ഹസ്തിനപുരിയിലേയ്ക്ക് പുറപ്പെടുന്നു.*

സഞ്ജയനോട് യുധിഷ്ഠിരൻ സംസാരത്തിനിടയിൽ പറഞ്ഞിരുന്നു, പാണ്ഡവരുടെ സമാധാന സന്ദേശവും കൊണ്ട് ഇനി സാക്ഷാൽ ശ്രീ കൃഷ്ണൻ തന്നെ ഹസ്തിനപുരത്തേയ്ക്ക് വരാനും തയ്യാറാണെന്ന്. സഞ്ജയൻ പോയതിനു പിറകെ തന്നെ യുധിഷ്ഠിരൻ കൃഷ്ണനെ സമീപിച്ചു പറഞ്ഞു. അങ്ങ് കൂടി യുദ്ധം ഒഴിവാക്കുവാൻ മുന്നിട്ടിറങ്ങണം എന്ന്. സത്യത്തിൽ അതുകേട്ടു കൃഷ്ണന് യുധിഷ്ഠിരനോട് തികഞ്ഞ പുച്ഛം തന്നെ ആണ് തോന്നിയത്.
യുധിഷ്ടിരാ അങ്ങ് ക്ഷത്രിയ കുലത്തിൽ ആണ് ജനിച്ചത്‌ അത് ഒരിക്കലും മറന്നു പോകരുത്. നാം യുദ്ധസന്നാഹങ്ങൾ എല്ലാം പൂർത്തീകരിച്ചു, ഇനി യുദ്ധം പ്രഖ്യാപിക്കുക എന്നൊരു ചടങ്ങ് മാത്രം അവശേഷിക്കെ അങ്ങ് ഇത്തരത്തിൽ ഭീരു ആകുന്നത് നമ്മുടെ യുദ്ധനീക്കങ്ങൾക്കു തികഞ്ഞ തിരിച്ചടി ആണ്.
യുധിഷ്ഠിരൻ കൃഷ്ണന്റെ കാൽക്കൽ നമസ്കരിച്ചു കൊണ്ട് പറഞ്ഞു, അങ്ങാണ് ഞങ്ങളുടെ ശക്തി, അങ്ങ് എന്ത് തീരുമാനിച്ചാലും അത് നടപ്പിലാവുക തന്നെ ചെയ്യും. അങ്ങയുടെ മനസ്സിൽ ഇപ്പോൾ യുദ്ധഭൂമി ആണ് കാണുന്നതെന്ന് എനിക്ക് വ്യക്തമായി അറിയാം, എങ്കിലും ഞാൻ കാരണം അനേകായിരങ്ങൾ മരിച്ചുവീഴാനും അനേകം സ്ത്രീകൾക്ക് താലിച്ചരട് പൊട്ടിച്ചെറിയാനും സാധിക്കും. ഒരിക്കൽ കൂടി അങ്ങ് എന്റെ സമാധാനദൂതനായി ഹസ്തിനപുരത്തു പോകണം, ഇതെന്റെ ഒരു അപേക്ഷ ആണ്, ദയവായി അങ്ങ് നിരസിക്കരുത്.
ഇതുകേട്ട ഭീമൻ അവിചാരിതമായി പറഞ്ഞു, ജ്യേഷ്ഠന്റെ സൽക്കീർത്തിയ്ക്കു സമാധാനം ആണ് ആവശ്യമെങ്കിൽ അങ്ങ് അങ്ങനെ ചെയ്യുക.
ഇതെന്താ ഞാൻ ഈ കേൾക്കുന്നത്?  കൃഷ്ണൻ ഭീമന്റെ ഉള്ളിലെ തീ ഒന്നാളിക്കത്തിയ്ക്കാൻ തന്നെ ശ്രമിച്ചു. ഞാൻ മറ്റാരുപറഞ്ഞാലും അത് കാര്യമായി എടുക്കില്ല. ഇന്ന് രാവിലെ വരെ യുദ്ധക്കൊതിയുമായി കഴിഞ്ഞ ഭീമാ അങ്ങയ്ക്കു എന്താണ് പറ്റിയത്.
ഭീമൻ പറഞ്ഞു, ഞാൻ ഒരിക്കലും ദുര്യോധനനുമായി ഒരു സന്ധി ചെയ്യാൻ ആഗ്രഹിക്കുന്നില്ല-അതൊരിക്കലും സംഭവിക്കുകയുമില്ല. ഞാൻ ജ്യേഷ്‌ഠന്റെ ആഗ്രഹത്തിന് തടസ്സം ഉന്നയിച്ചില്ല എന്ന്‌ മാത്രം, അർജ്ജുനനും ഭീമനോട് യോജിച്ചു, നകുലൻ ഒരു ശ്രമം കൂടി ആവാം എന്ന് പറഞ്ഞു. പക്ഷെ സഹദേവൻ മാത്രം പറഞ്ഞു പാടില്ല അങ്ങ് അവിടെ പ്പോയാലും ഒരിക്കലും ഒരപേക്ഷയുമായി പോകരുത്. അങ്ങ് പോയി മടങ്ങും മുൻപ് യുദ്ധം പ്രഖ്യാപിച്ചു വേണം തിരികെ വരാൻ.
യുധിഷ്ഠിരൻ പറഞ്ഞു ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നത് ഞാൻ ഒരു ക്ഷത്രിയൻ അല്ലായിരുന്നു എങ്കിൽ എന്നാണ്. വൈശ്യൻ ആണെങ്കിൽ എന്തെങ്കിലും കച്ചവടം ചെയ്ത് ജീവിച്ചേനെ, ശൂദ്രൻ ആയിരുന്നെങ്കിൽ ഞാൻ ജീവസാൻധാരണത്തിനു എന്തെങ്കിലും ജോലിയെടുക്കുമായിരുന്നു. ബ്രാഹ്മണൻ ആയിരുന്നെങ്കിൽ ഞാൻ ഭിക്ഷ യാചിക്കുമായിരുന്നൂ.
കൃഷ്ണാ കൗരവരുടെ അടുത്തേയ്ക്ക് എനിക്ക് എന്റെ പ്രാണന്റെ പ്രാണനായ അങ്ങയെ അയക്കുവാൻ തീരെ മനസ്സില്ല, ദുര്യോധനൻ അങ്ങയുടെ മഹത്വം തിരിച്ചറിയാതെ വല്ല അവിവേകവും കാട്ടിയാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല.
കൃഷ്ണൻ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു, എനിക്ക് അക്കാര്യത്തിൽ ഒരു ഭയവുമില്ല. എനിക്ക് മുന്നിലെ കണ്ണാടിയിൽ കാണുമ്പോലെ എല്ലാം സുവ്യക്തമാണ്. യുധിഷ്ടിരാ ദുര്യോധനൻ എനിക്കെതിരെ എന്തെങ്കിലും അഹിതം ചെയ്യാൻ മുതിർന്നാൽ എനിക്ക് സ്വയം ഈ യുദ്ധം ഒഴിവാക്കുവാൻ നിഷ്പ്രയാസം സാധിക്കും. പക്ഷെ ഞാൻ പാണ്ഡവരുടെ പ്രതിജ്ഞ നിറവേറ്റാൻ കൂടെ തന്നെ ഉണ്ടാവും. ഇത് കേട്ടും കണ്ടും നിന്ന ദ്രൗപദി കരഞ്ഞുകൊണ്ട് പറഞ്ഞു, കൃഷ്ണാ എനിക്ക് യുധിഷ്ഠിരനിൽ ഒരിക്കലും ഒരു വിശ്വാസവും ഇന്നേ വരെ ഉണ്ടായിരുന്നില്ല. ദാ ഇപ്പോൾ ഭീമനും, അർജ്ജുനനും, നകുലനും യുദ്ധം അടുത്തുവന്നപ്പോൾ അവർ ചെയ്ത പ്രതിജ്ഞകൾ മറന്നിരിക്കുന്നു. നോക്കൂ കൃഷ്ണാ ആ അധമമായ ദുശ്ശാസനൻ വലിച്ചഴിച്ച എന്റെ മുടി ഞാൻ ഈ പതിമൂന്നു വർഷമായി കെട്ടിയിട്ടില്ല. എനിക്കിപ്പോൾ അങ്ങയിലെ വിശ്വാസം ഒള്ളൂ കൃഷ്ണാ.... കൃഷ്ണൻ ദ്രൗപദിയോട് പറഞ്ഞു ഞാൻ നിന്നോട് ഒന്നല്ല -പലതവണ വാക്ക് തന്നില്ലേ നിന്നോട് കൗരവർ ചെയ്ത അനീതിക്ക് ഞാൻ ഭീമനെ കൊണ്ടു തന്നെ പകരം വീട്ടുമെന്ന്. കൃഷ്ണൻ ഭീമന്റെ അടുത്ത് ചെന്ന് ഭീമനോട് പറഞ്ഞു, അങ്ങാണ് പാണ്ഡവപ്പടയുടെ കരുത്തും നട്ടെല്ലും. അങ്ങ് യുധിഷ്ഠിരനെ പോലെ സമാധാനത്തിനുവേണ്ടി മുറവിളി കൂട്ടരുത്. അതുകേട്ടു ഭീമൻ ക്രുദ്ധനായി, ഞാൻ..... ഞാൻ അങ്ങയെ ഒരിക്കലും ദുര്യോധനനുമായി സന്ധി ചെയ്യുവാനല്ല പറഞ്ഞത്. കഴിഞ്ഞ പതിമൂന്നു വർഷമായി ഞാൻ ഉറങ്ങാതെസ്വപ്നം കാണുന്ന കാര്യങ്ങൾ നടപ്പിൽ വരുത്തുവാൻ അങ്ങ് വേണ്ടതെല്ലാം ചെയ്യുക. ഞാൻ ഇതാ സേനകളുടെ തയ്യാറെടുപ്പിന് പുറപ്പെടുകയായി അങ്ങ് ഒന്നു വിരൽ ഞൊടിക്കുകയെ വേണ്ടൂ ഞാൻ യുദ്ധഭൂമിയിൽ യമരൂപം കൈക്കൊണ്ടു അഴിഞ്ഞാടുകയായി. കൗരവ കുലം ഞാൻ മുടിക്കുക തന്നെ ചെയ്യും കൃഷ്ണാ.. കൃഷ്ണൻ ഭീമനെ ആശ്ലേഷിച്ചു കൊണ്ട് പറഞ്ഞു അങ്ങ് സേനയെ തയ്യാറാക്കി ഇരുന്നു കൊള്ളുക, ഞാൻ അങ്ങയിലെ അഗ്നി ഒന്നാളിക്കത്തിക്കാൻ വേണ്ടി പറഞ്ഞു എന്നെ ഉള്ളു.
ഇതാ ഞാൻ നാളെ അതിരാവിലെ തന്നെ ഹസ്തിനപുരിയിലേയ്ക്ക് പുറപ്പെടുകയായി. അപ്പോഴേയ്ക്കും കൃഷ്ണന്റെ അനുജൻ സാത്യകീ പറഞ്ഞു ഞാൻ അങ്ങയോടൊപ്പം ഹസ്തിനപുരിയിലേയ്ക്ക് അങ്ങയുടെ സാരഥി ആയി വരുന്നു.
ഭീമൻ ധൃഷ്ടദ്യുമ്നനോട് നാല് വെള്ള കുതിരകളെ പൂട്ടിയ രഥം കൃഷ്ണന്റെ യാത്രയ്ക്കായി തയ്യാറാക്കുവാൻ പറഞ്ഞു നിശ്ചയിച്ചു. ഘടോത്കചനും -അഭിമന്യുവും കൂടി രഥത്തിൽ ആവശ്യം വേണ്ട ആയുധങ്ങൾ നിറച്ചു.
പിറ്റേന്ന് രാവിലെ തന്നെ കൃഷ്ണൻ അർജ്ജുനനാലും -യുധിഷ്ഠിരനാലും നയിക്കപ്പെട്ടു തയ്യാറാക്കി നിർത്തിയിട്ടുള്ള സാത്യകീ സാരഥിയായ രഥത്തിലേയ്ക്ക് നയിച്ചു. രഥം അതിവേഗം ഹസ്തിനപുരിയെ ലക്ഷ്യമാക്കി കുതിച്ചു.......

 *ഹരേ രാമാ, ഹരേ രാമാ, രാമ രാമ ഹരേ.... ഹരേ.....*
 *ഹരേ കൃഷ്ണാ, ഹരേ കൃഷ്ണാ, കൃഷ്ണ കൃഷ്ണ ഹരേ... ഹരേ...* 

വർഷങ്ങൾ നീണ്ടു നിൽക്കുന്ന മഹാഭാരതം കഥകൾ നിത്യവും മുടങ്ങാതെ നിങ്ങളിൽ എത്തിച്ചു തരുവാൻ ജഗദീശ്വരൻ എന്നെയും, ഈ കഥകൾ മുഴുവൻ കേട്ടറിയുവാൻ അങ്ങയ്ക്കും ആയുസ്സും -ആരോഗ്യവും -അതോടൊപ്പം നമ്മുടെ സൗഹൃദവും ദീർഘനാൾ നിലനിൽക്കുവാനും നമ്മൾ ഇരുവരെയും ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ഒരിക്കൽ കൂടി പ്രാർത്ഥിക്കുന്നു.

 *ശ്രീ മഹാഭാരതകഥ -115-ആം ഖണ്ഡം.*

✍🏼 *യോഗി ബാലാജി* 🙏🏼


  • 🙏🏼👨🏻‍🦲🤝🏼🕉☯🔯🌹👨🏻‍🦲🙏🏼

No comments:

Post a Comment