Friday, May 08, 2020

ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം -  268
ഈ ഞാൻ എന്നുള്ള അനുഭവം തന്നെ അഖണ്ഡാകാരമായി, പരമാത്മസ്വരൂപമായി, ഭഗവദ് സ്വരൂപമായി, ഈശ്വര സ്വരൂപമായി തെളിഞ്ഞു പ്രകാശിക്കുന്നു. ഒരു കുടത്തിനുള്ളിലുള്ള ആകാശത്തിനും പുറമെക്കുള്ള സ്പേസിനും തമ്മിൽ വലിയ വ്യത്യാസം ഒന്നും ഇല്ല.പക്ഷേ കുടം ഒരു ഭ്രമം ഉണ്ടാക്കുണൂ കുടത്തിനുള്ളിലുള്ള സ്പേസ് ലിമിറ്റഡ് ആണ് എന്ന പോലെ ഒരു ഭ്രമം. പക്ഷേ കുടത്തിനുള്ളിലുള്ള സ്പേസും പുറത്തുള്ള സ്പേസും ഒന്നു തന്നെ. ''ഘടാകാശം മഹാകാശേ ഇവ ആത്മാനം പരാത്മനി വിലാപ്യ അഖണ്ഡ ഭാവേന തൂഷ് ണീം ഭവ: സദാ മുനേ" ആചാര്യസ്വാമികൾ പറയുണൂ ഈ ഘടാകാശത്തിനെ മഹാകാശത്തിൽ ലയിപ്പിക്കണമെങ്കിൽ കുടം തല്ലിപ്പൊട്ടിച്ചാൽ ഉള്ളിലുള്ള ആകാശം സ്പേസ് ആകും. അറിഞ്ഞാലും മതി രണ്ടും ഒന്നാണ് എന്ന്. അതേ പോലെ ഈ ജീവാഹന്തയും അഖണ്ഡമായ ബോധവും ഒന്നാണ് എന്ന് അറിഞ്ഞ് നിശ്ചലമായി ചുമ്മാ ഇരിക്കൂ എന്നു പറയുന്നു വിവേക ചൂഢാമണി. ആ ചുമ്മാ ഇരിക്കലിന് ആണ് ഭഗവാൻ ഇവിടെ സ്ഥിത പ്രജ്ഞത്വം എന്നു പറയുന്നത്. ഇത്രയും ഞാൻ പറയുമ്പോൾ തന്നെ നമുക്ക് ഒരു പേടി തോന്നും ഇതൊക്കെ വ്യവഹാരത്തിൽ സാധ്യമാണോ എന്ന്? ഇത്രയും പറയുന്നത് കൊണ്ട് പേടിക്കണ്ട. ഇതൊക്കെ നമ്മുടെ ഉള്ളിൽ സിദ്ധമായിട്ടുള്ളതാണ്.ഇത് നമ്മുടെ അനുഭൂതിക്ക് ഉതകുന്ന രീതിയിൽ അല്പം അല്പം കിട്ടിയാലും മതി. ഭഗവാൻ തന്നെ പറയുന്നു "സ്വല്പ മപ്യസ്യ ധർമ്മസ്യ  ത്രായതേ മഹതോ ഭയാത് ". ഇതിൻ്റെ അല്പം രുചി കിട്ടിയാൽ പോലും നമുക്ക് പേടി വിട്ടു പോകും. ഭയം നമ്മളെ വിട്ടു പോകും.
( നൊച്ചൂർ ജി )
Snail namboodiri 

No comments:

Post a Comment