Tuesday, May 19, 2020

#പൂർവജന്മങ്ങൾ

വ്യാസനേക്കാൾ വ്യാസപുത്രനായ ശുകൻ മഹാനായതെങ്ങനെ എന്ന ചോദ്യത്തിന്നു വസിഷ്ഠൻ  " യോഗവാസിഷ്ഠ " പ്രകാരം , മറുപടി പറയുകയുണ്ടായി :

"എന്റെ അടുക്കലിരിക്കുന്ന ഈ വ്യാസൻ 32 -ാമത്തെ വ്യാസനാണെന്ന് എനിക്കോർമ്മ യുണ്ട് . ആ വ്യാസന്മാരിൽ പന്തിരണ്ടുപേർക്ക് ഏറക്കുറെ ബ്രഹ്മസാക്ഷാൽക്കാരം കൈവ ന്നിരുന്നു എന്നു പറയാം , ബാക്കിയുള്ളവർ അത്യുത്തമന്മാരുമായിരുന്നു. ഈയൊരു വ്യാസൻ ഇതേവരെയായി പത്തുജന്മം സ്വീകരിച്ചിട്ടുണ്ട് ; ഇനി എട്ടു ജന്മംകൂടി എടുക്കും .

 “ യോഗവാസിഷ്ഠ " ത്തിലെ ലീലോപാഖ്യാ നത്തിൽ ലീല , സരസ്വതിയോടു പറയുക യാണ് ;
“ എന്റെ മുജ്ജന്മങ്ങൾ എനിക്കോർമ്മ വരു ന്നു . ഞാൻ ബ്രഹ്മാവിൽ നിന്നു ജനിച്ചതു മുതൽ ഇതുവരെയായി എണ്ണൂറു ജന്മമെ ടുത്തിരിക്കുന്നു . ആദ്യകാലങ്ങളിൽ ഞാനൊരു വിദ്യാധരന്റെ പത്നിയായി കഴിഞ്ഞു . അവിടന്നു കുറേക്കാലം കഴി ഞ്ഞപ്പോൾ കാമം അധികമധികം സ്ഥൂലവും പരുഷവുമായി .

ഞാൻ സസ്യങ്ങളും തിര്യക്കുകളുമായി ജനിച്ചു . ഒരു മുനിയുടെ ആശ്രമത്തിൽ വള്ളിയായി ജനിച്ചത് ഇന്നും ഞാനോർ ക്കുന്നുണ്ട് . ആ മഹർഷിയുടെ സമ്പർക്കം മൂലം ആ താഴ്ന്ന നിലയിൽ നിന്നു ഞാൻ ഉയർന്നുപോന്നു . ഒരിക്കൽ ഞാനൊരു - രാജാവായി ; പല പാപകർമ്മങ്ങളും ചെയ്തുപോയതു കൊണ്ടു വീണ്ടും അധഃപ തിച്ചു . ' മുജ്ജന്മസ്മരണകളെല്ലാം കൈവ ന്നതിനുശേഷം , ബുദ്ധൻ ഒരിക്കൽ ഒരു നരിയായും മറ്റൊരിക്കൽ ഒരു വണിക്കായും താൻ ജനിച്ചിട്ടുണ്ടെന്ന കഥ ശിഷ്യജനങ്ങ ളോടു പറഞ്ഞതായി സർ എഡ്വിൻ ആർ നോൾഡിന്റെ ബുദ്ധാവതാരസംബ ന്ധിയായ അത്യുൽകൃഷ്ടകാവ്യത്തിൽ കീർത്തിക്കു ന്നു .

ടി . സുബ്ബറാവുവിന്ന് അടുത്തു കഴിഞ്ഞ പൂർവജന്മത്തെപ്പറ്റി അറിവുണ്ടായിരുന്നു വെന്ന് അദ്ദേഹത്തിന്റെ ജീവചരിത്ര സംക്ഷേപത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് .

ഒരു കാട്ടുമനുഷ്യന്റെ പ്രജ്ഞയ്ക്ക് ഒരു ദിവസത്തെ അനുഭവത്തെ പിറ്റേന്നാൾ തന്നെ ഓർമ്മിക്കാൻ വയ്യ . അവൻ ഉറ ക്കമുണരുന്നതു തലേന്നാൾ  കഴിഞ്ഞ കഥകളെല്ലാം ഏറക്കുറെ മറന്നുംകൊ ണ്ടാണ് . സാമാന്യമനുഷ്യന്നു ജന്മം പ്രതി സ്മൃതിവിച്ഛേദമുണ്ടാകുന്നു .

 ദേവന്മാർക്കും ഋഷിമാർക്കും മറ്റും കല്പംപ്രതി മാത്രമേ സ്മൃതിവിച്ചേദം സംഭവിക്കാറുള്ളൂ . കൽപാരംഭത്തിൽ ബ്രഹ്മാവു പൂർവകല്പ ങ്ങളിലെ കഥയോർമ്മിച്ചു സ്വന്തം മാനസ പുത്രന്മാരായ മഹർഷിശ്രഷ്ഠന്മാർക്ക് , അപ്പോഴേക്കും അവരുടെ സ്മരണയിൽനിന്ന് അതെല്ലാം മാഞ്ഞുപോയിരുന്നതുകൊണ്ട് , ഉപദേശിച്ചു കൊടുത്തതാണ് അനാദിയായ വേദമെന്നു പറയപ്പെ ടുന്നു .

നമ്മുടെ ബ്രഹ്മാണ്ഡാധിപനായ വിവസ്വാന്നു ശ്രീകൃഷ്ണഭഗവാൻ യോഗശാസ്ത്രം ഉപദേ ശിച്ചതായി “ ഗീത ' യിലുണ്ട് . ഭഗവാന്റെ ജനനം വിവസ്വാന്റെ ജനനത്തിന്നു എത്രയോ പിമ്പായതുകൊണ്ട് അതെങ്ങനെ സംഭവിച്ചു എന്നുള്ള അർജ്ജുനന്റെ ജിജ്ഞാസയെ ശ്രീകൃഷ്ണൻ തീർത്തുകൊടുത്തത് ഈ വാക്കുകൊണ്ടാണ് :

" ബഹുനി മേ വ്യതീതാനി ജന്മാനി തവ ചാർജ്ജുന , താന്യാഹം വേദ സർവ്വാണി ന - ത്വം വേത്ഥ പരന്തപ . ' ജന്മപരമ്പരയെപ്പറ്റിയോർക്കുമ്പോൾ മരണ ത്തെക്കുറിച്ചുള്ള വിചാരം ആവിർഭവിക്കാ തിരിക്കാൻ വയ്യ . കർമ്മം ഹേതുവായി മനുഷ്യന്നു സ്ഥല ശരീരവാസത്തിന്നു കഴി വില്ലെന്നാവുമ്പോൾ മരണം സംഭവിക്കുന്നു .

മരണത്തിന്നു  മുമ്പത്തെ അവസ്ഥ എന്തു തന്നെയായാലും മരണസമയത്ത് മനുഷ്യന്നു ജാഗ്രദവസ്ഥയേ ഉള്ളൂ . സുബോധത്തോടു കൂടിയല്ലാതെ മനുഷ്യൻ മൃതിയടയാറില്ലത്രേ .
Abraham mukkath 

No comments:

Post a Comment