Tuesday, May 05, 2020

കാളിയമർദ്ദനലീല (സൂക്ഷ്മാർത്ഥം )

കാളീയൻ എന്നാൽ നമ്മളുടെ മനസിന്റെ  വിഷം വമിക്കുന്ന നിഷേധചിന്തകൾ ആണ്.   നമ്മളിലെ പിടിവാശികൾ, ദൗബലൢങൾ, മോഹങ്ങൾ, (കാമ, ക്രോധ, ലോഭം,മോഹം, മദം, മഝരൃം) ഇത് എല്ലാം ആണ് കാളിയൻ.നമ്മളിലെ നിഷേധ ചിന്തകൾ ആകുന്ന പത്തിയുടെ  മുകളിൽ കാലം ആകുന്ന ഭഗവാൻ അനുഭവങ്ങൾ തന്ന് കാളിയാ  നൃത്തമാടി നമ്മുടെ നിഷേധചിന്തകൾ ആകുന്ന ഫണത്തിലെ വിഷങ്ങൾ എല്ലാം പോയീ നമ്മളുടെ പത്തികൾ താഴും. ഇങ്ങനെ   ഭഗവാൻ കാളിയന്റ പത്തിയുടെ മുകളിൽ നൃത്തം ചവിട്ടിയപ്പോൾ ഭഗവാന്റെ പാദദു ളികൾ
കാളിയന്റ പത്തിയുടെ മുകളിൽ പാതിഞ കാരണം ഭഗവാന്റെ വാഹനം ആയ ഗരുഡൻ എന്നും കാളിയനെ നമിക്കുകയെ ഉള്ളൂ എന്നും നീ ഒന്നും കൊണ്ടും ഭയപ്പെടാതെ നീ രമണാദീലേക്ക് പോയിക്കൊള്ളൂ എന്ന് ആണ് ഭഗവാൻ കാളിയനോട് പറഞ്ഞത്. ഇതുപോലെ ഭഗവാന്റെ അനുഗ്രഹകൊണ്ട് നമ്മളുടെ അനുഭവങ്ങളിൽ തളരാതെ ആ ഭഗവാനിൽ തന്നെ നമ്മൾ ആശ്രയിക്കുപ്പോൾ നമ്മളുടെ നിഷേധ ചിന്തകൾ ആക്കുന്ന പത്തിയിൽ ഭഗവാന്റെ പാദദു ളികൾ പതിയും.

കാളീന്തി നമ്മുടെ മനസും കാളിയൻ നമ്മളുടെ മനസിലെ വേണ്ടാത്ത  ചിന്തകളും ആണ്. കാളിയൻ ആക്കുന്ന നമ്മളുടെ മനസിലെ ചിന്തകളിമേൽ ഭഗവാൻ കാളീയമർദനം ആടുംപ്പോൾ നമ്മളുടെ മനസ്സിൽ ഉടലെടുക്കുന്നത് ആ ഭഗവാനോട്‌ ഉള്ള അചഞ്ചല ഭക്തി ആണ്. ഈ ഭക്തി ആണ് നമ്മളുടെ ഭഗവാന്റെ
പാദദു ളികൾ. ഭഗവാനോട്‌ ഉള്ള അചഞ്ചല ഭക്തി നമ്മുക്ക് കൈയ്യ്വന്നാൽ പിന്നെ ഈ ലോകത്തുഉള ഒരു അനുഭവങ്ങളും   നമ്മളെ തളർത്താൻ ആകുക ഇല്ല. ഭഗവാനോട്‌ ഉള്ള അചഞ്ചല ഭക്തിവന്നാൽ നമ്മുക്കും കാളിയനെ പോലെ രമണാ ദീപിൽ വസിക്കാം.രമണംഎന്നാൽ രമിക്കുക എന്ന് ആണ് അതിന്റ സൂക്ഷമാർത്ഥം.ശ്രദ്ധയോട് കൂടി ഉള്ള  നാമജപം  കൊണ്ട്  (ഇന്ന് കൃഷ്ണൻ നാമം രൂപത്തിൽ  ആണ്  ) വേണം നിഷേധ ചിന്തകൾ ആകുന്ന കാളിയന്റെ പത്തി താഴ്ത്താൻ .നമ്മളുടെ ഈ മനസ്സ് ഭഗവാനുമായി രമിച്ചു കഴിഞ്ഞാൽ പിന്നെ എന്നും നമ്മളുടെ മനസ്സിൽ  ആനന്ദവും, ശാന്തിയും നിറയും. ഇതാണ് കാളിയമർദ്ദനലീല യുടെ  സൂക്ഷ്മാർത്ഥം...
C and p

No comments:

Post a Comment