Sunday, May 03, 2020

നാലുയുഗവും ബ്രഹ്മാവിന്റെ ആയുസ്സും

🍁🍁🍁🍁🍁🍁🍁🍁

സഹസ്രയുഗപര്യന്തമഹര്യദ്ബ്രഹ്മണോ വിദുഃ
രാത്രിം യുഗസഹസ്രാന്താം തേ ഽഹോരാത്രവിദോ ജനാഃ

     
  മനുഷ്യഗണിതപ്രകാരം ആയിരം യുഗങ്ങൾ വേണം, ബ്രഹ്മാവിന്റെ ഒരു ദിവസത്തിന്, രാത്രിക്കും അങ്ങനെത്തന്നെ.

  ഭൗതികപ്രപഞ്ചത്തിന് സ്വല്പകാലമേ നിലനില്പുള്ളൂ. കല്പങ്ങളിലൂടെയാണ് അതിന്റെ കാലഗണന. ബ്രഹ്മാവിന്റെ ഒരു ദിവസമത്രേ കല്പം. അതിനിടയിൽ കൃതം, ത്രേത, ദ്വാപരം, കലി എന്നീ നാല് യുഗങ്ങൾ ആയിരം തവണ കടന്നുപോകുന്നു. കൃതയുഗത്തിന്റെ വിശേഷതകൾ സത്യം, ധർമ്മം, ജ്ഞാനം എന്നിവയാണ്; അജ്ഞാനമോ ദൗഷ്ട്യമോ ഉണ്ടാവില്ല. അതിനാൽ ഈ യുഗത്തിന്റെ ദൈർഘ്യം 17,28,000; വർഷങ്ങളാണുള്ളത്. ത്രേതായുഗത്തിൽ അധർമ്മം ഉളവാകുന്നു. ഈ യുഗത്തിന് വർഷങ്ങൾ 12,96,000. ദ്വാപര യുഗത്തിൽ ധർമ്മവും സത്യവും വീണ്ടും കുറയുന്നു. ദൗഷ്ട്യം വളരുന്നു. ഇതിന് വർഷങ്ങൾ 8,64,000. ഒടുവിൽ കലിയുഗം (അയ്യായിരം വർഷങ്ങളായി ഇതാരംഭിച്ചിട്ട്). മത്സരം, അജ്ഞാനം, അധർമ്മം ഇവ അമിതമായി വർദ്ധിക്കും. ശരിയായ ധർമ്മത്തിന് നിലനില്പില്ലെന്ന് വരും, ഈ യുഗത്തിന് വർഷങ്ങൾ 4,32,000. കലിയുഗത്തിൽ അധർമ്മം മൂർദ്ധന്യത്തിലെത്തുമ്പോൾ യുഗാവസാനത്തിൽ ഭഗവാൻ സ്വയം 'കൽക്കി'രൂപത്തിലവതരിച്ച് ദുഷ്ടന്മാരെ നിഗ്രഹിക്കുകയും സ്വഭക്തന്മാരെ രക്ഷിക്കുകയുംചെയ്യും. പിന്നേയും അടുത്ത സത്യയുഗം ആരംഭിക്കുകയായി. ഈ പ്രക്രിയ വീണ്ടും തുടർന്നുകൊണ്ടേയിരിക്കുന്നു. ആയിരം തവണ ആവർത്തിക്കുന്ന ഈ ചതുർയുഗങ്ങളാണ് ബ്രഹ്മാവിന്റെ ഒരു പകൽ, അത്രതന്നെ യുഗങ്ങൾ അദ്ദേഹത്തിന്റെ രാത്രിയും. അങ്ങനെയുള്ള നൂറ് വത്സരമാകുമ്പോൾ ഒരു ബ്രഹ്മാവിന്റെ ജീവിതകാലമായി. നമ്മുടെ 3.1,40,000 കോടി (മൂന്നുകോടി പതിനൊന്നുലക്ഷത്തിന്നാല്പത്തിനായിരം കോടി) വർ ഷങ്ങളാണ് മനുഷ്യഗണിത്രപ്രകാരം ഒരു ബ്രഹ്മാവിന്റെ ആയുഷ്കാലം. ഈ കണക്കനുസരിച്ച് ചിന്തിക്കുമ്പോൾ ബ്രഹ്മാവിന്റെ ആയുഷ്കാലം അതിരറ്റതും അസാധാരണവുമെന്നു തോന്നാം. പക്ഷേ, നിത്യതയുടെ കാഴ്ചപ്പാടിൽ ഒരിടിമിന്നൽപോലെ ക്ഷണികമാണത്. അത് ലാന്റിക് സമുദ്രത്തിലെ കുമിളകളെപ്പോലെ, കാരണസമുദ്രത്തിൽ എണ്ണമറ്റു ബ്രഹ്മാക്കൾ പൊങ്ങിപ്പൊലിയുന്നുണ്ട്. ബ്രഹ്മാവും ബ്രഹ്മസ്യഷ്ടികളും ഭൗ തികപ്രപഞ്ചത്തിന്റെ ഭാഗങ്ങളാണ്. അവ നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്നു.

   ഈ ഭൗതികപ്രപഞ്ചത്തിൽ ബ്രഹ്മാവിനുപോലും ജനനമരണ രോഗ വാർദ്ധക്യങ്ങളിൽ നിന്ന് മോചനമില്ല. എങ്കിലും പ്രപഞ്ചഭരണാധികാരി എന്ന നിലയിൽ ബ്രഹ്മാവ് ഭഗവത്സേവനത്തിലേർപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് അദ്ദേഹത്തിന് ഉടൻ തന്നെ മുക്തി ലഭിക്കും. വിശിഷ്ടരായ സംന്യാസികൾ ഈ പ്രപഞ്ചത്തിലെ സർവോത്കൃഷ്ടമായ ബ്രഹ്മലോകത്തിലേയ്ക്കുയർത്തപ്പെടാറുണ്ട്. ഉപരിഗ്രഹവ്യൂഹത്തിൽ പ്പെട്ട മറ്റു ഗ്രഹങ്ങളെയെല്ലാം അതിജീവിക്കുന്നതത്രേ ബ്രഹ്മലോകം. എങ്കിലും ബഹ്മാവും മറ്റു ബഹ്മലോകവാസികളും ഭൗതിക പ്രകൃതിനിയമമനുസരിച്ച് മരണത്തിനധീനർത്തന്നെ.

( ഭഗവദ് ഗീതാ യഥാരൂപം / അദ്ധ്യായം എട്ട് / ശ്ലോകം 17 )

No comments:

Post a Comment