Thursday, May 14, 2020

സാധു ശ്രീധരന്‍ (ഗോവ): ‘യോഗഃകര്‍മ്മസുകൗശലം’ എന്നതില്‍ കൗശലം എന്താണ്‌?
മഹര്‍ഷി: ഫലാസക്തി കൂടാതെ കര്‍മ്മം ചെയ്യുകയാണ് കര്‍മ്മകൗശലം. താന്‍ കര്‍ത്താവാണെന്നു കരുതരുത്. കര്‍മ്മത്തെ ഈശ്വരനര്‍പ്പിക്കുക.
ചോ: ‘സമത്വംയോഗമുച്യതെ’ എന്നതില്‍ സമത്വം എന്താണ്‌?
മഹര്‍ഷി: നാനാത്വത്തില്‍ ഏകത്വത്തെ കാണുക. പ്രപഞ്ചത്തില്‍ നാനാത്വങ്ങളെ കാണുന്നു. സര്‍വ്വത്തിന്റെയും പൊതുതത്വമായ സമത്വത്തെയും കാണുക. എന്നാല്‍ ദ്വൈതങ്ങളില്‍ അദ്വൈതത്തെയും കാണാം. അദ്വൈതമാണ് സമത്വം.
ചോ: നാനാത്വങ്ങളില്‍ സമമായിരിക്കുന്ന വസ്തുവിനെ എങ്ങനെ ദര്‍ശിക്കാന്‍?
മഹര്‍ഷി: കാണുവാന്‍ ഒരാളാണ്. അവനെക്കൂടാതെ നാനാത്വങ്ങള്‍ കാണപ്പെടുന്നില്ല. കാണപ്പെടുന്നവര്‍ക്ക് എന്തൊക്കെ മാറ്റം വന്നാലും കാണുന്നവന് മാറ്റമില്ല.
യോഗഃകര്‍മ്മസുകൗശലം = കര്‍മ്മത്തിലുള്ളവൈഭവമാണ് യോഗം (കര്‍മ്മം)
സമത്വംയോഗമുച്യതേ – സമദര്‍ശനമാണ് യോഗം (യോഗം)
മാമേകം ശരണം വ്രജ – ഞാനേ ശരണമെന്നിരിക്കുക (ഭക്തി)
ഏകമേവാദ്വിതീയം – ഒന്നേയുള്ളൂ രണ്ടില്ല (ജ്ഞാനം)
പ്രാര്‍ത്ഥന വാക്കാലുള്ളതല്ല. അതു ഹൃദയത്തിനുള്ളില്‍ നിന്നും ഉണ്ടാകേണ്ടതാണ്. ഹൃദയത്തോട് വിലയിക്കുന്നതാണ് പ്രാര്‍ത്ഥന.

No comments:

Post a Comment