Sunday, May 03, 2020

🙏🏻🕉️

ജനകൻ ചോദിച്ചു : പ്രഭോ, എങ്ങിനെയാണ് ഒരുവന് ആത്മജ്ഞാനത്തെ സ്വായത്തമാക്കാനാവുക?
എങ്ങിനെയാണ് മോക്ഷം സംഭവിക്കുന്നത്?
എങ്ങിനെയാണ് അനാസക്തി അപ്രാപ്യമാകുന്നത്?
ദയവായി ഇതെനിക്ക് പറഞ്ഞു തന്നാലും?.

അഷ്ടാവക്രൻ മറുപടി പറഞ്ഞു : പ്രിയപ്പെട്ടവനേ, നിങ്ങൾ മോചനമാണാഗ്രഹിക്കുന്നതെങ്കിൽ വിഷയാസക്തികളെ വിഷം എന്നതുപോലെ വർജ്ജിക്കുക. പകരം, സഹിഷ്ണുതയെയും സഹാനുഭൂതിയെയും സംതൃപ്തിയെയും സത്യത്തെയും അമൃതെന്നതുപോലെ സ്വീകരിക്കുക.

നിങ്ങളീ പൃഥ്‌വിയോ വായുവോ അഗ്നിയോ ജലമോ ആകാശമോ അല്ല. മോക്ഷം പ്രാപിക്കുന്നതിനായി, ഇവയെല്ലാറ്റിനും തന്നെ സാക്ഷിയായിരിക്കുന്ന ജാഗ്രതാബോധമായി നിങ്ങളെത്തന്നെ അറിയുക.

ഈ ഭൗതിക ശരീരത്തിൽനിന്നും നിങ്ങളെ തന്നെ
വേർപെടുത്തുന്നതിനും ജാഗ്രതാബോധത്തിൽ
സ്വസ്ഥമാക്കുന്നതിനുമായി നിങ്ങൾക്കു കഴിയുമെങ്കിൽ,
അപ്പോൾ, ഈ നിമിഷം തന്നെ നിങ്ങൾ
സന്തുഷ്ടനും, ശാന്തനുമായിത്തീരും.
ബന്ധനത്തിൽ നിന്ന് മുക്തനുമായിത്തീരും.

നിങ്ങളൊരു ബ്രാഹ്മണനോ മറ്റേതെങ്കിലും ജാതിയിൽപ്പെട്ടവനോ അല്ല. ജീവിതത്തിന്റെ നാലവസ്ഥകളിൽ ഒന്നിലും തന്നെ നിങ്ങളുൾപ്പെടുന്നില്ല. കണ്ണുകളാലോ മറ്റേതെങ്കിലും ഇന്ദ്രിയങ്ങൾ വഴിയായോ ഗ്രഹിക്കപ്പെടാവുന്നവനുമല്ല നിങ്ങൾ. ബന്ധനങ്ങളില്ലാത്തവനും രൂപരഹിതനുമായ നിങ്ങൾ ഈ സമസ്ത വിശ്വത്തിന്റെയും സാക്ഷിയാണ്. ഇതിനെ അറിയുകയും ഇതിൽ അഭിരമിക്കുകയും ചെയ്യുക.

🕉️🙏🏻

No comments:

Post a Comment