Saturday, May 02, 2020

➖➖➖➖➖➖➖➖➖➖
*ചിലന്തിവിഷമേറ്റാല്‍ എന്തുചെയ്യും?*
➖➖➖➖➖➖➖➖➖➖
_കാണാൻ ചിലന്തി നിസ്സാരക്കാരനാണെങ്കിലും കാണുന്നത്രയും നിസ്സാര കാര്യമല്ല ആ ചിലന്തിയുടെ കടിയേൽക്കുന്നത്. എല്ലാ ചിലന്തികളേയും പേടിക്കേണ്ടതില്ലെങ്കിലും ചിലത് അത്യന്തം അപകടകാരികളാണ്._

_ചിലന്തി കടിക്കുന്നത് മരണത്തിൽ കലാശിക്കില്ലെങ്കിലും ഇവയുടെ മാരകവിഷം ത്വക്കിൽ അതിസങ്കീർണമായ പ്രശ്നങ്ങൾ ഉണ്ടാക്കും. ചികിത്സിച്ചാൽ മാറുമെങ്കിലും പൂർണമായും ഭേദമാവാൻ ഏറെക്കാലം വേണ്ടിവരുമെന്നാണ് ചികിത്സയിലും നേരിടുന്ന പ്രതിസന്ധി._

_ചിലന്തികടിച്ചാൽ അതിന്റെ ലക്ഷണങ്ങൾ വളരെ പെട്ടന്ന് ശരീരത്തിൽ പ്രത്യക്ഷപ്പെടണമെന്നില്ല.ഒന്നോ രണ്ടോ ദിവസത്തിനു ശേഷം തടിപ്പുകളായോ ചൊറിച്ചലായോ ചുവപ്പ് നിറത്തിലുള്ള പാടുകളായോ ചിലന്തിവിഷം ശരീരത്തോട് പ്രതികരിച്ചു തുടങ്ങും._

*ചിലന്തികടിയേറ്റാൽ പ്രധാനമായും കണ്ടുവരുന്ന ലക്ഷണങ്ങൾ ഇവയൊക്കെയാണ്*👇👇👇👇👇👇👇👇

* _കടിയേറ്റ ഭാഗത്തും ശരീരത്തിന്റെ പലയിടത്തായും ഉണ്ടാവുന്ന ചൊറിച്ചിൽ_
* _ചുവന്ന നിറത്തിലുള്ള തടിപ്പ്_
* _പൊള്ളിച്ചു വരുന്നത്_.
* _കടിച്ച ഭാഗത്ത് ചുട്ടുപൊള്ളുന്ന പോലെ, വിഷം മാരകമെങ്കിൽ നീരൊലിക്കുന്നതായും കണ്ടുവരാം_
* _അമിതമായ ദാഹം_
* _പനി, കടുത്ത വേദന_

*ചിലന്തിവിഷമേറ്റാൽ ആയുർവേദം നിർദേശിക്കുന്ന ചില ചികിത്സാമാർഗങ്ങൾ ഇതാ.*.

_ചിലന്തി കടിച്ചാൽ ഏറ്റവും പ്രാഥമികമായി ചെയ്യേണ്ടത് കടിയേറ്റ ഭാഗത്ത് തുളസിയും പച്ചമഞ്ഞളും അരച്ചിടുകയാണ്. സർവവിഷസംഹാരിയെന്ന് അറിയപ്പെടുന്ന പച്ചമഞ്ഞളിനെ ആദ്യ ചികിത്സയ്ക്കായി തിരഞ്ഞെടുക്കാം_.

_എന്നാൽ വിഷം ഉള്ളിലെത്തിയാൽ മഞ്ഞൾ അരച്ചിടുന്നത് ഫലം ചെയ്യണമെന്നില്ല_. *വിഷം ഉള്ളിലെത്തിയെന്ന് തിരിച്ചറിഞ്ഞാൽ പിന്നെ ചെയ്യേണ്ടത്*👇👇👇👇👇👇👇👇👇.

_ആര്യവേപ്പ്, തുളസി, കൽലേകത്തിന്റെ ഇല, വില്വാദി ഗുളിക, എന്നിവ പച്ചമഞ്ഞളിന്റെ നീരിനൊപ്പം ചേർത്തരച്ച് വെറും വയറ്റിൽ കഴിക്കുക_.

_ഇതേ മരുന്ന് ചിലന്തി കടിച്ച ഭാഗത്ത് പുരട്ടുക_

_വില്വാദി ഗുളിക ജീരകവെള്ളത്തിനൊപ്പം കുടിക്കുക_

_വില്വാദി ഗുളിക തുളസിനീരിനൊപ്പം ചാലിച്ച് കടിയേറ്റ ഭാഗത്ത് പുരട്ടുക_.

No comments:

Post a Comment